ഭാഗ്യലക്ഷ്മിയെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയോ? പൊട്ടിക്കരഞ്ഞ് അപേക്ഷയുമായി താരം,പ്രേക്ഷകര്‍ക്കും ഒരഭിപ്രായം

ബിഗ് ബോസില്‍ നിന്നും ഏറ്റവുമെടുവില്‍ മജ്‌സിയ ഭാനു കൂടി പുറത്തായിരിക്കുകയാണ്. ഇതോടെ അഞ്ച് സ്ത്രീകളാണ് പുറത്ത് പോയതെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ രംഗത്ത് വന്നു. ഇതിനിടെ വീണ്ടുമൊരു നോമിനേഷന്‍ കൂടി നടന്നു. കണ്‍ഫെഷന്‍ റൂമിലെത്തി മത്സരാര്‍ഥികള്‍ രണ്ട് പേരെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തനിക്ക് പുറത്ത് പോവണമെന്ന ആവശ്യമാണ് ഭാഗ്യം മുന്നോട്ട് വെച്ചത്.

ഗുസ്തിക്കാരിയായി മലയാളത്തിലെത്തിയ പഞ്ചാബി സുന്ദരി, ആരാധകരുടെ മനം മയക്കുന്ന ചിത്രങ്ങളുമായി നടി വാമിക ഖബ്ബി

ഗെയിമിന്റെ ഭാഗമായി മറ്റുള്ളവര്‍ വളരെ മോശമായി പെരുമാറുന്നു എന്ന് ആരോപിച്ച് കൊണ്ടാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് അപേക്ഷിച്ചത്. ഇതോടെ ഭാഗ്യലക്ഷ്മിയുടെ കള്ളത്തരമാണിതെന്ന് ആരോപിച്ച് ആരാധകരുമെത്തി. സോഷ്യല്‍ മീഡിയ പേജിലൂടെ വ്യാപകമായ വിമര്‍ശനങ്ങളാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിശദമായി വായിക്കാം...

ഭാഗ്യലക്ഷ്മിയെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയോ?

വ്യക്തിപരമായി ഒരു കാര്യം പറയാന്‍ എനിക്ക് അനുവാദം തരണം. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല ഇവിടെ. എനിക്ക് ഈ ഗെയിം മനസിലായി. പക്ഷേ എനിക്ക് അറിയില്ല. എനിക്ക് കളിക്കാന്‍ പറ്റില്ല. എന്നെ വിട്ടേക്ക്. ഞാനങ്ങനെ പിന്നില്‍ നിന്ന് കുത്തുന്ന ആളല്ല. എന്റെ മോന്റെ മുകമുള്ള ഒരു പയ്യനെന്ന് കരുതി സ്‌നേഹിച്ചിട്ട് സായി വിഷ്ണു ഗെയിം കളിക്കാന്‍ വേണ്ടി എത്ര മോശമായിട്ടാണ് എന്നെ ഇന്‍സള്‍ട്ട് ചെയ്തത്. ഇതിനെക്കാള്‍ ഒരുപാട് മോശം അനുഭവം കടന്ന് വന്നവളാണ് ഞാന്‍. എന്റെ പിന്നില്‍ നിന്ന് വന്ന് ചേച്ചിയെന്ന് വിളിച്ച് ആരും കുത്തിയിട്ടില്ല. പക്ഷേ ഇവിടെ നടക്കുന്നത് അതാണ്.

 ഭാഗ്യലക്ഷ്മിയെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയോ?

എനിക്ക് ഒരുപാട് അപേക്ഷയുണ്ട്. അന്ന് മരണം നടന്നപ്പോള്‍ ഞാന്‍ ഇറങ്ങി പോയാല്‍ മതിയായിരുന്നു. പ്ലീസ് എന്റെ അപേക്ഷയാണ്. നില്‍ക്കുന്നവര്‍ക്ക് എതിരെയാണ് പോരാടിയത്. ഞാന്‍ സറണ്ടര്‍ ആയി. എന്നെ വിട്ടേക്കൂ. എന്നുമാണ് നോമിനേഷന്‍ നടക്കുന്ന സമയത്ത് കണ്‍ഫെഷന്‍ റൂമില്‍ നിന്നും ഭാഗ്യലക്ഷ്മി പറയുന്നത്. ഇതോടെ ഭാഗ്യലക്ഷ്മിയെ മത്സരത്തില്‍ നിന്ന് തന്നെ പുറത്താക്കിയേക്കുമെന്ന സൂചനകളും വരുന്നുണ്ട്. അവരെ പറഞ്ഞ് വിടണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

 ഭാഗ്യലക്ഷ്മിയെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയോ?

ഭാഗ്യലക്ഷ്മിയുടെ കരച്ചില്‍ തന്നെ ഒരു നാടകമല്ലേ? ഇവര്‍ ഈ പ്രാവശ്യം നോമിനേഷനില്‍ വരുമെന്നത് ഇവര്‍ക്ക് ഉറപ്പായിട്ടും മനസ്സിലായിരുന്നു. സായി ചോദിച്ച ചോദ്യം ഇവര്‍ക്ക് പബ്ലിക് മുന്നില്‍ നാണം കേട് ആകും പോലും. ഇല്ലങ്കില്‍ ഇവരെ ആര്‍ക്കും മനസിലാകില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സായിയും അനൂപും മക്കളെ പോലെ ആണന്ന് സ്ഥിരമായി പറഞ്ഞിട്ട് ഒരു അമ്മക്ക് മക്കള്‍ ചെയ്യുന്ന തെറ്റ് ക്ഷമിക്കാന്‍ പറ്റാത്തത് എന്താണ്. അവര്‍ പറയുന്നതും ചെയ്യുന്നതും മാത്രം ശരി ആണെന്നാണ് വാദിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപിനെ അപമാനിച്ചതില്‍ പ്രശ്‌നമില്ലേന്നും ആരാധകര്‍ ചോദിക്കുന്നു.

 ഭാഗ്യലക്ഷ്മിയെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയോ?

പ്രിയപ്പെട്ട ഭാഗ്യലക്ഷ്മി ചേച്ചി. ഇനി നിങ്ങള്‍ എത്ര ഇറങ്ങി പോണം എന്നു പറഞ്ഞാലും നിങ്ങളുടെ ബോസ്സേട്ടന്‍ നിങ്ങളെ ഇറക്കി വിടില്ല എന്നു ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അറിയാം. അല്ലേല്‍ തന്നെ മൂന്നോ നാലോ തവണ നിങ്ങളിത് ആവര്‍ത്തിച്ചിട്ടും ബിഗ് ബോസ് ഒന്നും പറഞ്ഞില്ലലോ. അതുകൊണ്ടു ചേച്ചി അങ്ങ് പൊയിക്കോളൂ. ബാക്കി ചേച്ചി പറഞ്ഞ ആളുകള്‍ക്ക് ഞങ്ങള്‍ വോട്ട് കൊടുക്കാം. കാരണം നിങ്ങടെ ഈഗോ പ്രശ്‌നങ്ങള്‍ കുത്തി ഇളക്കിയതാണ് നിങ്ങളിപ്പോള്‍ കാണിക്കുന്നത്. അതു എന്തായാലും ഞങ്ങള്‍ക്ക് കാണണ്ട. ചേച്ചി വീട്ടില്‍ പോയി കാണിക്ക് അതെന്നും ചിലര്‍ പറയുന്നു.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
 ഭാഗ്യലക്ഷ്മിയെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയോ?

ബിഗ് ബോസിന്റെ തുടക്ക സമയത്തും ഫിറോസ് വിഷമെന്ന് വിളിച്ചെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞിരുന്നു. അന്നും തിരികെ വീട്ടില്‍ പോവണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിന് മുന്നിലെത്തിയ ഭാഗ്യലക്ഷ്മി പെട്ടെന്ന് തീരുമാനം മാറ്റി. അതേ സമയം ഈ ആഴ്ചത്തെ എവിക്ഷന് ഭാഗ്യലക്ഷ്മി തന്നെ പോവുമെന്നുള്ള പ്രവചനങ്ങളാണ് നടക്കുന്നത്. ഇത്രയധികം തവണ ആഗ്രഹം പറഞ്ഞ സ്ഥിതിക്ക് കളിക്കാന്‍ താല്‍പര്യമുള്ളവരെ അവിടെ നിര്‍ത്തണമെന്നാണ് ആരാധകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X