താരത്തിന് നേരെ ചെരിപ്പ് എറിഞ്ഞു; ബിഗ് ബോസില്‍ നിന്ന് റംസാനെ അടക്കം രണ്ട് പേരെ പുറത്താക്കുമെന്ന് ആരാധകർ

ബിഗ് ബോസ് നിയമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരെ മുന്നറിയിപ്പ് ഇല്ലാതെ പുറത്ത് ആക്കുന്നത് കഴിഞ്ഞ രണ്ട് സീസണുകളിലും കണ്ടിരുന്നു. ഏറ്റവുമൊടുവില്‍ ഫിറോസ് ഖാനും ഭാര്യ സജനയും ബിഗ് ബോസില്‍ നിന്ന് പുറത്തായതും സമാനമായ രീതിയിലാണ്. അതേ സമയം ഈ ആഴ്ചയും അതിനുള്ള സാധ്യത തെളിഞ്ഞ് കാണുന്നതായിട്ടാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സിംപിൾ ലുക്കിലും ഗ്ലാമറസ് വേഷത്തിലും തിളങ്ങി മസൂം ശങ്കർ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

റിതു മന്ത്രയും റംസാനും പുറത്തേക്ക് പോവാന്‍ സാധ്യതയുള്ളതായിട്ടാണ് ആരാധകരുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. റിതു ജാതിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് തിരിച്ച് വന്നത്. അതുപോലെ റംസാന്‍ മണിക്കുട്ടന് നേരെ ചെരിപ്പ് എറിഞ്ഞതായി പ്രൊമോയില്‍ കാണിച്ചിരുന്നു. അത് സത്യമാണെങ്കില്‍ റംസാനെയും പുറത്താക്കണമെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും പറയുന്നത്.

 വീണ്ടും രണ്ട് പേരെ ഒരുമിച്ച് പുറത്താക്കുന്നു

ആഴ്ചകള്‍ക്ക് മുന്‍പ് വര്‍മ്മ എന്നല്ലേ വിളിച്ചത് ഈഴവന്‍ എന്നല്ലലോ എന്ന റിതുവിന്റെ പരാമര്‍ശമാണ് കഴിഞ്ഞ എപ്പിസോഡില്‍ മണിക്കുട്ടന്‍ ചൂണ്ടി കാണിച്ചത്. നാട്ടുക്കൂട്ടം എന്ന ടാസ്‌കിനിടയില്‍ മത്സരാര്‍ഥികളെ ഓരോരുത്തരായി ചോദ്യം ചെയ്യുന്നതിനിടയിലാണ് റിതുവിന്റെ ജാതിപരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യം വന്നത്. റിതു ഇതിനെ ശക്തമായി എതിര്‍ത്തെങ്കിലും ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്താവാന്‍ ഏറെ സാധ്യത റിതുവിനാണെന്നാണ് കമന്റുകള്‍.

 വീണ്ടും രണ്ട് പേരെ ഒരുമിച്ച് പുറത്താക്കുന്നു

റിതുവിനൊപ്പം റംസാനെ പുറത്താക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിനില്‍ പറയുന്നത്. ടാസ്‌കിനിടയില്‍ പ്രകോപിതനായി മണിക്കുട്ടന് നേരെ ചെരുപ്പ് എറിയുന്ന റംസാന്റെ പ്രവൃത്തികളെ ചോദ്യം ചെയ്താണ് പ്രേക്ഷകര്‍ എത്തിയത്. ഫിറോസ്-സജ്‌ന ദമ്പതിമാരെ പോലെ റെഡ് കാര്‍ഡ് നല്‍കി റംസാനെ പുറത്താക്കണമെന്ന് ഹാഷ് ടാഗ് ക്യാംപെയിന്‍ വരെ നടക്കുന്നുണ്ട്. ഏതായാലും അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന ദിവസം കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

 വീണ്ടും രണ്ട് പേരെ ഒരുമിച്ച് പുറത്താക്കുന്നു

ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി എന്ന പരിഗണന പോലും റംസാന്‍ അര്‍ഹിക്കുന്നില്ല. ചെരുപ്പ് എടുത്ത് ഒരാളെ എറിഞ്ഞിട്ടുണ്ടെങ്കില്‍ റംസാന്‍ ആ വീട്ടില്‍ ഒരു നിമിഷം പോലും നില്‍ക്കാന്‍ അര്‍ഹനല്ല. വാക്കുകള്‍ ഉപയോഗിക്കുന്നത് പോലെ അല്ല ചെരുപ്പ് എറിയുന്നത് ഒരിക്കലും അതിനെ നിസാരവല്‍ക്കരിക്കരുത്. ചെരിപ്പെറിയുക എന്നത് പ്രകൃതവും നീചവുമായ പ്രവര്‍ത്തിയാണ്. ലോകമലയാളികള്‍ കാണുന്ന ഒരു ഷോയില്‍ ഇത്തരം പ്രവര്‍ത്തി ചെയ്യുന്ന ആള്‍ തുടരുന്നുണ്ടെങ്കില്‍ അത് ബിഗ് ബോസ് ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കും എന്നുറപ്പാണ്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
 വീണ്ടും രണ്ട് പേരെ ഒരുമിച്ച് പുറത്താക്കുന്നു

ബിബി ഹൗസ് നിയമം തെറ്റിച്ച് ടാസ്‌കിനിടയില്‍ എതിര്‍ ടീം അംഗങ്ങള്‍ക്ക് നേരേ ചേരിപ്പൂരി എറിഞ്ഞ റംസാന്‍ പുറത്തേക്കോ? താരപരിവേഷത്തിന്റെ മത്തും സഹമത്സരാര്‍ത്ഥികളോട് പുച്ഛവും തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളോട് അവഹേളനവും ശാരീരിക ബലഹീനതയുള്ള ഒരു സഹവാസിയോട് മെന്റല്‍ എന്ന് പറഞ്ഞുള്ള അധിക്ഷേപവും കാട്ടി അഹങ്കാരത്തിന്റെ അതിര്‍രേഖ ലംഘിച്ച റംസാന്‍ പുറത്തേക്ക് പോകുന്നതാണ് ഇനിയും ഷോയ്ക്ക് നല്ലത്. അവനെ പ്രേക്ഷകര്‍ അത്രയധികം വെറുക്കുന്നു ഇപ്പോള്‍. ബിഗ് ബോസ് അങ്ങനെ ഉടനെ തീരുമാനം എടുക്കുന്നില്ലെങ്കില്‍ മറ്റുള്ളവരും അവിടെ നിയമങ്ങള്‍ തെറ്റിച്ച് ശാരീരികാക്രമണം തുടങ്ങും. റംസാന്‍ ഇക്കാരണത്താല്‍ പുറത്താക്കപ്പെട്ടാല്‍ അടുത്ത് സീസണില്‍ വരുന്നവര്‍ക്ക് അതൊരു നല്ല പാഠമായിരിക്കും. എന്നുമൊക്കെയാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X