ബിഗ് ബോസ് ഹൗസിൽ നിന്ന് ഡിംപൽ താൽക്കാലികമായി പുറത്തേയ്ക്കോ? സായ് വിഷയത്തിൽ പണി കിട്ടി

ബിഗ് ബോസ് സീസൺ 3 സംഭവബഹുലമായി മുന്നേറുകയാണ്. ഷോ അതിന്റെ 30ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും കളിയും മുറുകയാണ്. മത്സര ബുദ്ധിയോടെയാണ് മത്സരാർഥികൾ ഗെയിമിനെ നേരിടുന്നത്. ഇത് ടാസ്ക്കിൽ മാത്രമല്ല അവരുടെ ഹൗസിനുളളിലെ പെരുമാറ്റത്തിലു കാണാൻ സാധിക്കുന്നുണ്ട്. 14 പേരുമായി ആരംഭച്ച് ഷോയിൽ ഇപ്പോൾ 15 പേരാണുളളത വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികളായിരുന്നു ഹൗസിലെത്തിയത്. ഇവരിൽ 2 പേർ ഷോയൽ നിന്ന് പുറത്തു പോകുകയും ചെയ്തിരുന്നു.

റായ് ലക്ഷ്മി ആകെ മാറിപ്പോയി, പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥിയാണ് ഡിംപലും സായ് വിഷ്ണവും. പലപ്പോഴും ഇരുവരുടേയും ശബ്ദങ്ങൾ ബിഗ് ബോസ് ഹൗസിൽ ഉയരാറുണ്ട്. കഴിഞ്ഞ ദിവസം ഡിംപലും സായ് വിഷ്ണുവും മുഖാമുഖം എത്തിയിരുന്നു, ബിഗ് ബോസ് നൽകിയ മോർണിംഗ് ടാസ്ക്കിനിടെയാണ് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുന്നത്. ഇത് പിന്നീട് വലിയ വഴക്കിലാണ് അവസാനിച്ചത്. സായ്ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഡിപംൽ ഉന്നയിച്ചത്. ഇപ്പോഴിത ഡിംപലിനെ സസ്പെൻഡ് ചെയ്തേക്കുമെന്നുളള വാർത്തയാണ് പ്രചരിക്കുന്നത്. അണിയറ പ്രവർത്തകരേയും സോഷ്യൽ മീഡിയയേയും ഉദ്ധരിച്ച് സമയം മലയാളമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സായ് വിഷ്ണുമായുള്ള പ്രശ്നം

മോർണിംഗ് ടാസ്ക്കിനിടെയാണ് സായിയുടെ സ്വഭാവത്തിൽ വരുത്തേണ്ട മാറ്റത്തെ കുറിച്ച് ഡിംപൽ പറഞ്ഞത്. ദേഷ്യം വരുന്ന വ്യക്തിയാണെന്നും പറയുന്നത് അല്ല പ്രവർത്തിക്കുന്നതെന്നും ഡിപംൽ പറഞ്ഞു. ഇത് മാറ്റാൻ എന്ത് ചെയ്യണമെന്നും സായ് ടാസ്ക്കിനിടയിൽ തന്നെ ചോദിച്ചിരുന്നു. എന്നാൽ ആക്ടിവിറ്റിക്ക് ശേഷം പറയാമെന്നായിരുന്നു ഡിംപൽ പറഞ്ഞത്. ഇതിനെ തുടർന്നുള്ള സംസാരം വഴക്കിൽ കലാശിക്കുകയായിരുന്നു.
സായ് നല്ലൊരു കേൾവിക്കാരനല്ലാ എന്നായിരുന്നു ഡിംപലിന്റെ വാദം.

കുളമാക്കുന്നത് സായ്

എന്നാൽ ഡിംപൽ പറഞ്ഞതെല്ലാം താൻ കേട്ടിരുന്നുവെന്നും താന്‍ സംസാരിക്കുന്നതിനിടയില്‍ ഡിംപല്‍ നിരവധി തവണ ഇടപെട്ടു എന്നും സായ് പറഞ്ഞു. സായ് സംസാരിച്ച് തുടങ്ങുമ്പോൾ ഡിംപൽ സായിയെ പോടാ എന്ന് വിളിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. ഇതിന് ശേഷം വലിയ വഴക്കായിരുന്നു ഹൗസിൽ നടന്നത്. മറ്റുള്ളവരെത്തി ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു. എല്ലാവരുടേയും ടാസ്‌ക്ക് കുളമാക്കുന്നത് സായിയാണെന്നും ഡ‍ിംപൽ പറഞ്ഞിരുന്നു.

വ്യക്തഹത്യ

ഹൗസിനുള്ളിലേയ്ക്ക് പോയ ഡിപംൽ വീണ്ടും സായിയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു. തലക്ക് സുഖമില്ലാത്തയാളെ എന്തിനാണ് ബിഗ് ബോസിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു ഡിംപലിന്റെ ചോദ്യം. സായ് വിഷ്ണിവിനെ കുറിച്ചുള്ള ഡിംപലിന്റെ പരാമർശം ഹൗസിന് പുറത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഡിംപലിനെതിരെയാണ് മുഴുവൻ വിമർശനവും ഉയർന്നത്.

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
സസ്പെൻഷൻ

സായ് യെ വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ ഡിംപലിനെതിരെ ബിഗ് ബോസ് കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ണ്ട്. ശനിയാഴ്ച മുതല്‍ ഒരാഴ്ച ഡിംപല്‍ സസ്‌പെന്‍ഷനിലേക്ക് പോയേക്കും. ശേഷം സായിയോട് ക്ഷമാപണം നടത്തിയതിന് ശേഷം തിരികെ വരാമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. വാരാന്ത്യത്തിൽ മോഹൻലാൽ എത്തിയാൽ മാത്രമേ ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുളളൂ. പ്രേക്ഷകർ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X