മറ്റൊരുവൻ്റെ ഭാര്യയെ പ്രണയിക്കുന്നത് ശരിയാണോന്ന് ഫിറോസ്, അതാണോ ഭാര്യയും കൊണ്ട് വന്നതെന്ന് സോഷ്യൽ മീഡിയയും
ബിഗ് ബോസിലെ സായി വിഷ്ണുവും ഫിറോസ് ഖാനും തമ്മിലുള്ള വാക്ക് തര്‍ക്കം കഴിഞ്ഞ എപ്പിസോഡില്‍ കണ്ട് കഴിഞ്ഞു. മോണിങ് ടാസ്‌കിനിടെ ഫിറോസിനെ കുറിച്ച് സായി പറഞ്ഞ കാര്യം ഇഷ്ടപ്പെടാതെ വന്ന ഫിറോസ് ആ സമയം മുതല്‍ സായിയുടെ മുഖംമൂടി വലിച്ചൂരുമെന്ന് പറഞ്ഞ് നടക്കുകയായിരുന്നു. ഒടുവില്‍ സായിയുടെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ ചോദിച്ച് വഴക്കും നടന്നു.
ഇതെന്ത് വേഷമാണ്, നടി ദിഷ പട്ടാനിയുടെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു
ഇതിന് മുന്‍പ് പ്രണയത്തെ കുറിച്ചുള്ള സംസാരവും ബിഗ് ബോസിനുള്ളില്‍ നടന്നിരുന്നു. സായിയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയെങ്കിലും പറഞ്ഞ് വന്നപ്പോള്‍ അവിഹിതം വരെ എത്തി. ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഇക്കാര്യം പറഞ്ഞ് ഫിറോസിനെതിരെ ട്രോളുമായി എത്തിയിരിക്കുകയാണ്.

രാവിലെ എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്താണ് പ്രണയം ചര്‍ച്ചയായി വരുന്നത്. നമ്മുടെ നാട്ടില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് പ്രണയമെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്. വലിയൊരു പാപം ആയിട്ടാണ് പലരും അതിനെ കാണുന്നതെന്ന് സായിയും പറഞ്ഞു. മനോഹമായ വാക്ക് തന്നെയാണ് പ്രണയമെന്ന് ഫിറോസും സൂചിപ്പിച്ചു. ബേസിക് ആയിട്ടുള്ള മനുഷ്യന്റെ ആവശ്യമാണ് സ്വന്തം ഇണയെ തിരഞ്ഞെടുക്കുക എന്നുള്ളത്. അത് പാപമായി കാണുന്നവരുണ്ട്. അങ്ങനെ പറയുന്നതില്‍ കാര്യമില്ല. പക്ഷേ ആരെ പ്രണയിക്കാന്‍ തെരഞ്ഞെടുക്കുന്നു എന്നതില്‍ കാര്യമുണ്ട്.

മറ്റൊരുവന്റെ ഭാര്യയെ പ്രണയിക്കുന്നത് പ്രണയമാണോ? ഭാര്യയായി ഇരിക്കുമ്പോള്‍ പ്രണയിക്കുന്നതിനെ ഒരു പ്രണയമാണെന്ന് ഞാന്‍ കരുതുന്നില്ല എന്നായിരുന്നു ഫിറോസ് പറഞ്ഞത്. മനസ് കൊണ്ട് പ്രണയിക്കാമല്ലോ, നമ്മള്‍ പ്രണയിച്ച ഒരാള്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നു. പക്ഷേ നമ്മുടെ ഉള്ളില്‍ അവരോട് ഒരു പ്രണയം ഉണ്ടാവുമെന്ന് ഇതിന് ഇടയില്‍ മജ്‌സിയ പറഞ്ഞു. മനസ് കൊണ്ട് പ്രണയിക്കുന്നതിന് ആരെ ബോധിപ്പിക്കണമെന്ന് ഭാഗ്യലക്ഷ്മിയും ചോദിക്കുന്നു. ഒരിക്കലും കാണാത്ത ആളെ പ്രണയിച്ച് സന്തോഷത്തോടെ ജീവിക്കുന്നവരുണ്ടെന്ന് കൂടി ഭാഗ്യം പറഞ്ഞപ്പോള്‍ അത് ബ്യൂട്ടിഫുള്‍ പ്രണയമാണെന്നായി ഫിറോസ്.

ഭാര്യ എന്ന് പറയുന്ന ആള്‍ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് മറ്റ് ഗതിയില്ലാത്തത് കൊണ്ടും കമ്മിറ്റ്‌മെന്റ് കൊണ്ടും മാത്രമായിരിക്കുമെന്ന് സായി പറയുന്നു. അത് ചിലപ്പോള്‍ ശരിയായിരിക്കുമെന്ന് ഫിറോസ് പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ചിലപ്പോള്‍ അവിഹിത ബന്ധത്തെ കുറിച്ചായിരിക്കുമെന്ന് സായി ഓര്‍മ്മപ്പെടുത്തി. അത് പ്രണയമല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ഭര്‍ത്താവ് പുറംരാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുമ്പോള്‍ ഭാര്യയ്ക്ക് അവളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ കൈയില്‍ കാശ് ഉണ്ട്. ഭര്‍ത്താവിന്റെ സാന്നിധ്യമില്ലെന്ന് ഫിറോസ് പറഞ്ഞതോടെ വിഷയം വേറെ രീതിയില്‍ പോവുന്നു എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി എഴുന്നേറ്റ് പോയി. കുട്ടിയായാലും അമ്മായിയമ്മ ആണെങ്കിലും പ്രണയം പ്രണയം തന്നെയാണ്. അതിന് അങ്ങനെ വ്യത്യാസമൊന്നുമില്ല. എഴുപത് വയസ് ആയാലും നമ്മുക്ക് പ്രണയിക്കാം. പുള്ളിയുടെ കോണ്‍സപ്റ്റ് വേറെയാണ്.

ലക്ഷ്മി ചേച്ചി ഇടയ്ക്ക് കേറി പറഞ്ഞെന്നൊരു സീന്‍ നടന്നില്ലേ. അതാണ് സംഭവിച്ചതെന്ന് പറഞ്ഞ് സായി ഭാഗ്യലക്ഷ്മിയുടെ പിന്നാലെ എത്തി. നമ്മള്‍ പുള്ളിയ്ക്ക് പറയാന്‍ ഉള്ള സ്‌പേസ് മാത്രമാണ്. അതിന് ലക്ഷ്മി ചേച്ചിയ്ക്ക് ഫസ്റ്റ് ഡിസ്‌കഷന്‍ ഉണ്ടായെന്ന് പറഞ്ഞില്ലേ. ഒരു ബന്ധമില്ലാത്ത കാര്യത്തിന് ആവശ്യമില്ലാതെ ഒരു ടോപ്പിക്ക് എടുത്തിടും. അത് തന്നെയാണിത്. ഇപ്പോള്‍ പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അതിനെ പറ്റി പറയേണ്ട ആവശ്യമെന്താണ്. പുള്ളിയുടെ കണ്‍സെപ്റ്റ് അതാണ്, പുള്ളി അങ്ങനെയാണെന്ന് കാണിക്കാന്‍ വേണ്ടി വെറുതേ പറയുന്ന സാധനമാണ്. അത് പ്രോത്സാഹിപ്പിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്നും സായി സൂചിപ്പിച്ചു.
Recommended Video

എന്നാല്‍ ഫിറോസിന്റെ വാക്കുകള്‍ ഏറ്റുപിടിച്ചിരിക്കുയാണ് ആരാധകര്‍. പുറത്ത് ജോലിയുള്ള ഭര്‍ത്താക്കന്മാര്‍ ഉണ്ടെങ്കില്‍ ഭാര്യമാര്‍ വേറെ പ്രണയിക്കും എന്ന് പറഞ്ഞ് അണ്ണാന്‍ വെറുപ്പിക്കാന്‍ തുടങ്ങിയെന്ന് പറഞ്ഞ് ട്രോളും ഇറങ്ങിയിരിക്കുകയാണ്. അതുകൊണ്ടാണോ ഫിറോസ് ഭാര്യയും കൊണ്ട് വന്നത്. തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. എന്നാല്‍ ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തപ്പോള്‍ ഭര്‍ത്താവിന്റെ സാമീപ്യം ലഭിക്കാതെ അതിനു വേണ്ടി അന്യ ആളിനെ പ്രണയിക്കുന്ന രീതി ശരി അല്ല എന്നാണ് അയാള്‍ പറഞ്ഞത്. അതിനെ വളച്ചു ഒടിച്ചു പ്രണയം മനോഹരം എന്നൊക്കെ വിളമ്പാന്‍ കുറെ ആളുകള്‍ വന്നതാണെന്നും മറ്റ് ചിലര്‍ പറയുന്നു.


Click it and Unblock the Notifications