ബിഗ് ബോസ് സീസൺ 3യുടെ ചിത്രീകരണം സാധ്യമല്ല, വിജയിയുണ്ടാകും, പുതിയ പ്രഖ്യാപനവുമായി അധികൃതർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെ കുറിച്ചാണ്. ഷോ അതിന്റെ അവാസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുന്നത്. താൽക്കാലികമായി നിർത്തി വയ്ക്കുന്നു, ഉടനെ തിരികെ എത്തുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാഴാഴ്ച ഷോ അവസാനിപ്പിക്കുന്നത്. എന്നാൽ പിന്നീട് മത്സരം ഇനി ഉണ്ടാകില്ലെന്നും സീസൺ 2നെ പോലെ മൂന്നാം ഭാഗത്തിനും വിജയി ഉണ്ടാകില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് പ്രേക്ഷകരെ ഏറ നിരാശയിലാഴ്ത്തിയിരുന്നു. വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിത ഷോയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി ബിഗ് ബോസ് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. സീസൺ 3 യ്ക്ക് വിജയി ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് വോട്ടിങ്ങിലൂടെ ആയിരിക്കും ഇക്കുറി വിജയിയെ കണ്ടെത്തുക ഔദ്യോഗിക പ്രഖ്യാപനം ഇങ്ങനെ... കൊവിഡ് വ്യാപനത്തെ തുടർന്ന് ബിഗ് ബോസ് സീസൺ 3 യുടെ തുടർ ചിത്രീകരണം കഴിയില്ലെന്നും അതുകൊണ്ട് അവസാനമുള്ള 8 പേരിൽ നിന്ന് വോട്ടിങ്ങിലൂടെ വിജയിയെ പ്രേക്ഷകർക്ക് തിരഞ്ഞെടുക്കാം.
ഇതിനായി ഹോട്ട് സ്റ്റാർ ആപ്പിലൂടെ പ്രേക്ഷകർക്ക് നിലവിലുള്ള 8 മത്സരാർഥികളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാം. ഇതിനായി മെയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതൽ മെയ് 29 ശനിയാഴ്ച രാത്രി 11 മണി വരെ നിശ്ചിത ഫോർമാറ്റിൽ വോട്ട് രേഖപ്പെടുത്താം പ്രേക്ഷകരുടെ വോട്ടിങ്ങ് പ്രകാരമായിരിക്കും ഇത്തവണ വിജയിയെ കണ്ടെത്തുക എന്നും ബിഗ് ബോസ് അധികൃതർ അറിയിച്ചുണ്ട്.
Recommended Video
ബിഗ് ബോസ് ഷോ അധികൃതരുടെ അറിയിപ്പ് ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫാൻസും ആർമികളും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഡിംപല്ഡ, മണിക്കുട്ടൻ, സായ് എന്നിവരുടെ പേരാണ് കൂടുതലും ഉയർന്നു കേൾക്കുന്നത്. കൂടാതെ ഒരാൾക്ക് മാത്രം വോട്ട്ചെയ്യണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ് ബോസ് വിജയി ഒരാൾ ആയിരിക്കുമെന്നും വോട്ട് സ്ലിപിറ്റ് ചെയ്യാതെ ഏറ്റവും യോഗ്യനായിട്ടുള്ള ആളിന് വോട്ട് ചെയ്യാനും പ്രേക്ഷകർ പറയുന്നുണ്ട് അതേസമയം മത്സരർഥിതകൾ നാളെ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications