For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവ്യ നായര്‍ കരഞ്ഞതാണ് പത്രത്തില്‍ വന്നത്; വിജയിച്ചിട്ടും മണിക്കുട്ടന്‍ കരയാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് താരം

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് മണിക്കുട്ടന്‍. വളരെ കുറഞ്ഞ സമയം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം ഒന്‍പതര കോടി വോട്ടിനാണ് ടൈറ്റില്‍ വിന്നറാവുന്നത്. എന്നാല്‍ താനാണ് വിജയിച്ചതെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞിരുന്നു. അതെന്തിനാണെന്ന് ചോദിക്കുകയാണ് നടന്‍ മുകേഷ്. കോമഡി സ്റ്റാര്‍സ് വേദിയില്‍ എത്തിയപ്പോഴാണ് മുകേഷിന്റെ രസകരമായ ചോദ്യവും അതിന് മണിക്കുട്ടന്‍ മറുപടി പറഞ്ഞതും.

  അമ്പിളി ദേവിയും നവ്യ നായരും യൂത്ത്‌ഫെസ്റ്റിവലില്‍ മത്സരിച്ചു. അമ്പിളി ദേവി കലാതിലകം ആയി. വിജയിക്കാന്‍ സാധിക്കാത്തത് കൊണ്ട് നവ്യ നായര്‍ പൊട്ടിക്കരയുന്നതും വാര്‍ത്തകളില്‍ കണ്ടു. പിറ്റേ ദിവസത്തെ പത്രത്തില്‍ നവ്യ നായര്‍ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് വന്നത്. ഇവിടെ ഒരാളുടെ പടം ഞാന്‍ ടിവിയില്‍ കണ്ടു. ഫ്‌ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചിലെന്ന മുകേഷ് പറയുന്നു.

  ഇത്രയധികം പിന്തുണ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മണിക്കുട്ടന്റെ പ്രതികരണം. ഇടയ്ക്ക് ഒരു പ്രശ്‌നം കാരണം മത്സരത്തില്‍ നിന്നും ഞാന്‍ പോയിരുന്നു. അത് കൊണ്ട് കിട്ടില്ലെന്ന് തന്നെ കരുതി. പക്ഷേ എന്നിട്ടും എന്നെ ആളുകള്‍ സ്‌നേഹിച്ചു. ഫ്‌ളാറ്റ് കിട്ടിയതിനെക്കാളും എനിക്ക് സന്തോഷമായത് ഒന്‍പതര കോടി വോട്ടിലാണ് ഞാന്‍ ജയിച്ചതെന്നാണ്. അത്ര വലിയ സ്‌നേഹം മലയാളി പ്രേക്ഷകര്‍ എനിക്ക് നല്‍കിയപ്പോള്‍ തിരിച്ച് കൊടുക്കാന്‍ ഉണ്ടായിരുന്നത് എന്റെ കണ്ണീര് മാത്രമായിരുന്നുവെന്നും മണിക്കുട്ടന്‍ പറയുന്നു.

  ഫ്‌ളാറ്റ് കിട്ടാത്തതില്‍ നോബി മാത്രം പൊട്ടിച്ചിരിച്ചത് എന്തിനാണെന്ന് ഇതിനിടയില്‍ ടിനി ടോം ചോദിച്ചിരുന്നു. 'രാവിലെ എഴുന്നേല്‍ക്കാന്‍ വേണ്ടി ബിഗ് ബോസിനുള്ളില്‍ പാട്ട് വെക്കും. അപ്പോള്‍ തന്നെ എനിക്ക് സന്തോഷമാവും. കാരണം അന്നത്തെ പെയ്‌മെന്റ് തുടങ്ങി. രാത്രി ലൈറ്റ് ഓഫ് ആയി കഴിയുമ്പോള്‍ പെയ്‌മെന്റ് കഴിഞ്ഞു. ഇനി കിടക്കാം എന്നാണ് ചിന്തിക്കുന്നതെന്നും നോബി പറയുന്നു.

  മണിക്കുട്ടന്‍ ജനങ്ങളുടെ മനസും ഹൃദയും ഒരുപോലെ കവർന്നെടുത്ത താരമായി. അതുപോലെ ഞങ്ങള്‍ പ്രേഷകര്‍ മണിക്കുട്ടനെ ഏറ്റെടുത്തു. ബിഗ് ബോസിന് ശേഷം മണിക്കുട്ടനെ കാണാന്‍ അവസരം നല്‍കിയ ഏഷ്യാനെറ്റിന് നന്ദി പറയുകയാണ്. അന്ന് ഗ്രാന്‍ഡ് ഫിനാലെയുടെ ദിവസത്തില്‍ മണിക്കുട്ടന്‍ മാത്രമല്ല ആ ദിവസം കാത്തിരുന്ന ഒരുപാട് പേരുടെ കണ്ണുകള്‍ സന്തോഷം കൊണ്ടും, അഭിമാനം കൊണ്ടും നിറഞ്ഞിരുന്നെന്ന് പറയുകയാണ് ആരാധകര്‍. ഓരോ ദിവസം കഴിയുംതോറും മണിക്കുട്ടനോടുള്ള സ്‌നേഹം കൂടി കൊണ്ടേ ഇരിക്കുകയാണ്.

  അന്ന് എം കെ മാത്രമല്ല അന്ന് കരഞ്ഞത്. എംകെ സ്‌നേഹിക്കുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞ നിമിഷമായിരുന്നു. പ്രേക്ഷകരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹമാണ് ആ കണ്ണുനീര് എന്നറിഞ്ഞതില്‍ സന്തോഷം. ചില സാഹചര്യങ്ങളില്‍ ഞങ്ങളും അദ്ദേഹത്തിന് വേണ്ടി കരഞ്ഞിട്ടുണ്ട്. തിരിച്ചു നമ്മുടെ സ്‌നേഹത്തിന് മുന്‍പില്‍ അദ്ദേഹവും കരഞ്ഞു. കട്ടക്ക് നിന്ന് ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ 9 കോടി വോട്ടുകള്‍ കൊണ്ടാണ് പ്രേക്ഷകര്‍ മറുപടി കൊടുത്തത്.. ആ സന്തോഷത്തിന്റെ കണ്ണീര്‍ ആയിരുന്നു അത്.

  കാണാൻ കാത്തിരുന്ന മുഖം തന്റെ ഭർത്താവിന്റേത് തന്നെ എന്ന് തിരിച്ചറിഞ്ഞ് അഞ്ജലി

  Recommended Video

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടുകയാണ് എംകെ യോടുള്ള നിങ്ങളുടെ ഫാന്‍ ആയതില്‍ എന്നും അഭിമാനിക്കുന്നു ഞങ്ങടെ സ്വന്തം എംകെ. ഗുരുത്തം എന്നത് ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ലൊരു ഗുണമാണ്. ചെറിയ വിജയങ്ങളില്‍ പോലും തലക്കനം കാണിക്കുന്നവര്‍ കണ്ടു പഠിക്കണം നമ്മുടെ മണിക്കുട്ടനെ. സീമജിയേ കാണുമ്പോള്‍ കാലുതൊട്ട് വണങ്ങുന്ന നമ്മുടെ മണിക്കുട്ടന്‍ എളിമയുടെ പര്യായമാണെന്ന് പറയാം എന്ന് തുടങ്ങി അനേകം കമന്റുകളാണ് മണിക്കുട്ടന്റെ വീഡിയോയ്ക്ക് താഴെ നിറയുന്നത്.

  English summary
  Bigg Boss Malayalam Season 3 Winner Manikuttan Opens Up About Why He Cried Finale After Won
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X