For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫ്ലാറ്റിനായി പ്ലാനിങ്ങ് ഒന്നുമില്ലായിരുന്നു, ആലോചിച്ചത് ഒരു കാര്യം മാത്രം, മണിക്കുട്ടൻ പറയുന്നു

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മണിക്കുട്ടൻ. സീരിയലിലൂടെയാണ് താരം ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണിയാണ് നടന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പരമ്പര. ടൈറ്റിൽ കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചത്. ഇന്നും ആ പഴയ കായംകുളം കൊച്ചുണ്ണി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. 2005ൽ പുറത്ത് ഇറങ്ങിയ വിനയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് മണിക്കുട്ടൻ സിനിമയിൽ എത്തിയത്. ആദ്യ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മികച്ച പ്രേക്ഷക സ്വീകാര്യത നടന് ലഭിച്ചിരുന്നു. സിനിമയിൽ ചെറിയ വേഷമാണെങ്കിൽ പോലും മണിക്കുട്ടൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു.

  ഇനി ഇന്റര്‍നാഷണല്‍ ക്രഷ്; വിദേശത്തു നിന്നും പ്രിയ വാര്യര്‍, ചിത്രങ്ങള്‍

  ഭക്ഷണം ആസ്വദിച്ച് കഴിച്ച് മെഗാസ്റ്റാർ, ''ഉസാർക്ക് നാരങ്ങ കുശാൽക്ക് മുന്തിരിങ്ങ'',വീഡിയോ വൈറൽ

  manikuttan

  ഇപ്പോഴിത മണിക്കുട്ടന്റെ ജീവിതത്തിൽ മറ്റൊരു അധ്യായം ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 3യുടെ ടൈറ്റിൽ വിന്നറായിരിക്കുകയാണ് താരം. ആഗസ്റ്റ് 1 ന് നടന്ന ഫിനാലെയിൽ മോഹൻലാലാണ് വിജയയായി മണിക്കുട്ടനെ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം സായി വിഷ്ണുവാണ് സ്വന്തമാക്കിയിരിക്കുന്നത്. ബിഗ് ബോസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുകയാണ്. ഇപ്പോഴിത തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മണിക്കുട്ടൻ. സിനിമ മനസ്സിൽ കണ്ടു കൊണ്ടാണ് ബിഗ് ബോസിലും പുറത്തും നൂറ് ശതമാനം നൽകുന്നതെന്നാണ് താരം പറയുന്നത്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തീവ്രമായി ആഗ്രഹിച്ച് അതിനായി പരിശ്രമിച്ചാൽ എന്തായാലും വിജയമുണ്ടാകുമെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് തെളിയിച്ചിരിക്കുകയാണ് താരം.

  മണിക്കുട്ടൻ വെറുതെയല്ല ബിഗ് ബോസ് വിന്നറായത്, ലഭിച്ചത് കോടികൾ, വോട്ടിംഗ് ഫലം പുറത്ത്...

  മൂന്നാം സീസണിൽ മാത്രമല്ല ആദ്യ രണ്ട് സീസണിലേയ്ക്കും ക്ഷണം ലഭിച്ചിരുന്നുവെന്നാണ് മണിക്കുട്ടൻ പറയുന്നത്. എന്നാൽ ഒന്ന്- രണ്ട് സീസണുകളിൽ പോകാൻ കഴിഞ്ഞില്ലെന്നും ഇന്ത്യൻ എക്സപ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ... ആദ്യത്തെ രണ്ട് തവണ ബിഗ് ബോസിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നു. ആദ്യ സീസൺ നടക്കുന്ന സമയത്തായിരുന്നു കമ്മാരസംഭവത്തിന്റെ ഷൂട്ട് നടക്കുന്നത്. രണ്ടാമത്ത സീസൺ സമയത്ത് മാമാങ്കം, മരക്കാർ എന്നീ ചിത്രങ്ങളുടെ തിരക്കിലായിരുന്നു. അതിനാൽ പോകാൻ സാധിച്ചില്ല. എന്നാൽ ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരിക്കുമ്പോഴാണ് മൂന്നാമത്തെ സീസണിനായ വീണ്ടും വിളിക്കുന്നത്. നിൽക്കാവുന്നിടത്തോളം അവിടെ നിൽക്കാ എന്ന് വിചാരിച്ചാണ് ബിഗ് ബോസിൽ പോകുന്നത്.

  തിയേറ്ററുകൾ തുറക്കാനും സിനിമയിൽ നിന്നും അവസരങ്ങൾ വരാനുമൊക്കെ സമയമെടുക്കുമല്ലോ. ബിഗ് ബോസിലാവുമ്പോൾ പ്രേക്ഷകർക്ക് കാണാനും അവരുമായി കണക്റ്റ് ചെയ്യാനും അവസരം ലഭിക്കുകയും ചെയ്യും. 100 ദിവസം അവിടെ നിൽക്കണമെന്നും ഫ്ലാറ്റ് നേടാൻ എന്തുചെയ്യണമെന്നുള്ള പ്ലാനിങ്ങൊന്നുമില്ലായിരുന്നു. ഇന്നത്തെ ദിവസം എങ്ങനെ നിൽക്കുമെന്ന് മാത്രമാണ് ആലോചിച്ചത്. ഒരു വലിയ യാത്രയായിരുന്നു ബിഗ് ബോസ്. ഷോയിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് , ടാസ്കുകളും മറ്റും കിട്ടി തുടങ്ങിയത്. അപ്പോഴാണ് തനിക്കിത് പ്രയോജനപ്പെടുത്താവുന്ന നല്ലൊരു പ്ലാറ്റ്‌ഫോമാണല്ലോ എന്ന് തോന്നിയത്.

  ആ പ്ലാറ്റ്‌ഫോമിൽ ഞാനിത്രയും നാൾ നടത്തിയ ഹോംവർക്ക് ഉപയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ ഓരോ ദിവസമായി പിന്നിട്ട് ഫിനാലെയിലേക്ക് എത്തിയപ്പോൾ അതൊരു വലിയ സന്തോഷമാണ്. നമ്മളൊരു ആഗ്രഹത്തിനായി പൂർണ്ണ മനസ്സോടെ ഇറങ്ങി തിരിച്ചാൽ അതിനെ പ്രകൃതി പിന്തുണയ്ക്കും. ഇടയ്ക്ക് നമ്മളൊന്നു തളർന്നു പോയാൽ കൂടി പ്രകൃതിയ്ക്ക് അത് മനസ്സിലായി നമുക്ക് കരുത്തു പകരും, ലോകം കൂടെ നിൽക്കും. അതാണ് അവിടെ സംഭവിച്ചത്. ആ ഒരു എക്സൈറ്റ്മെന്റായിരുന്നു ഫിനാലെ വേദിയിൽ നിൽക്കുമ്പോൾ. നമ്മൾ പ്രയത്നിച്ചാൽ മാത്രം മതി, ബാക്കി എല്ലാം പിറകെ വരും.

  ബിഗ് ബോസ് സീസൺ 3 ൽ പോകുന്ന വിവരം സുഹൃത്തുക്കളെയൊന്നും അറിയിച്ചിരുന്നില്ല. ആദ്യത്തെ രണ്ട് സീസണുകളിൽ ക്ഷണം കിട്ടിയത് സുഹൃത്തുക്കൾ അറിഞ്ഞിരുന്നു. പോകുന്നുണ്ടോ, സൂക്ഷിക്കണേ എന്നൊക്കെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. എന്നാൽ മൂന്നാം സീസണിൽ പോകുന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. ക്വാറന്റൈന് ശേഷം ഷോയിൽ കയറുന്ന രണ്ട് ദിവസം മുൻപാണ് അടുത്ത ചങ്ങാതിമാർ അറിയുന്നത്. നിനക്കിത് വേണോ എന്നാണ് അവർ ആദ്യം ചോദിച്ചത്.

  ലോക്ക് ഡൗണിനെ തുടർന്ന ജീവിതം സ്തംഭിച്ച് നിൽക്കുന്ന സമയമായിരുന്നു. അപ്പോൾ കാലും സ ഒടിഞ്ഞിരുന്നു. പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല .മുന്നിൽ വരുന്ന അവസരങ്ങൾ ഉപയോഗിക്കുക എന്ന് മാത്രമേയുള്ളൂ. കൊവിഡും ലോക്ക ഡൗണും ആണെങ്കിലും ചെലവിന് കുറവൊന്നുമില്ല. ചെലവ് കൂടുന്നുണ്ട് ആ സമയത്ത് വേറൊന്നും ചിന്തിച്ചില്ല. എത്ര ദിവസം നിൽക്കാൻ പറ്റുമോ അത്രനാൾ ഞാനായിട്ട് നിൽക്കുക. ചിലപ്പോൾ ആദ്യത്തെ ആഴ്ചയിൽ തന്നെ എലിമിനേറ്റ് ആയേക്കാം, സാമ്പത്തികപരമായും ഗുണമുള്ള കാര്യമാണല്ലോ എന്നാണ് ഞാൻ കൂട്ടുകാരോട് പറഞ്ഞത്.

  ബിഗ് ബോസിലെ സൗഹൃദങ്ങളെ കുറിച്ചും മണിക്കുട്ടൻ പറഞ്ഞിരുന്നു. സീസൺ ഓഫ് ഡ്കീമേഴ്സ് ആയിരുന്നു ഇത്തവണ. എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. എല്ലാവരുടെ സ്വപ്നങ്ങൾക്കും അവരുടെ ജീവിതത്തിൽ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ഉണ്ടാവുന്ന ചെറിയ വഴക്കുകൾ ഒക്കെ ബിഗ് ബോസ് വീട്ടിലും ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ ചിലരുമായി എന്റെ വേവ് ലെങ്ങ്ത്ത് കറക്റ്റായിരുന്നു. അതിനകത്ത് ഞാൻ ആത്മാർത്ഥ സുഹൃത്തുക്കൾ എന്നു പറഞ്ഞവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരിക്കും. അല്ലാത്തവർ എന്റെ സുഹൃത്തായും ഇനിയങ്ങോട്ടും കൂടെയുണ്ടാവുമെന്നും മണക്കുട്ടൻ പറയുന്നു. നവരസയാണ് നടന്റെ പുറത്ത് വരാനുള്ള മണിക്കുട്ടന്റെ സിനിമ. ആന്തോളജി വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ പ്രിയദർശൻ സംവിധാനം ചെയ്യുന് ചിത്രത്തിലാണ് മണിക്കുട്ടൻ അഭിനയിക്കുന്നത്. പുറത്ത് വന്ന ട്രെയിലർ മണിക്കുട്ടൻ ആരാധകർ ആഘോഷമാക്കിയിരുന്നു. എംകെ എന്നുള്ള കമന്റ് ട്രെയിലറിന് ചുവടെ ഇടം പിടിച്ചിരുന്നു.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  കടപ്പാട്; ഇന്ത്യൻ എക്സപ്രസ് മലയാളം

  English summary
  Bigg boss malayalam Season 3 Winner manikuttan Opens Up His Bigg boss life and flat,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X