For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അംഗീകാരങ്ങൾ കിട്ടാതിരുന്നപ്പോൾ മനസ് മടുത്തിട്ടില്ല, കിട്ടിയപ്പോൾ മതിമറന്ന് പോയിട്ടുമില്ല'; മണിക്കുട്ടൻ

  |

  ബി​​ഗ് ബോസ് മലയാളം വളരെ ഏറെ ജനപ്രീതിയാണ് നാല് സീസണുകളിലൂടെ ഉണ്ടാക്കിയെടുത്തത്. അതുകൊണ്ട് തന്നെ ഓരോ സീസൺ പ്രഖ്യാപിക്കപ്പെടുമ്പോഴും പ്രേക്ഷകർ ഒന്നടങ്കം ഷോ ഏറ്റെടുത്ത് വി‌ജയിപ്പിക്കാറുമുണ്ട്.

  ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീസണുകളിൽ ഒന്നായിരുന്നു സീസൺ മൂന്ന്. ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ചിത്രീകരണം കൊവിഡ് സാഹചര്യം മൂലം 95ആം ദിവസത്തില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

  Also Read: 'പാട്ട് ഹിറ്റായപ്പോൾ സന്തോഷിക്കാൻ അവളില്ലാത്തതാണ് സങ്കടം'; ഭാര്യയുടെ വേർപാടിനെ കുറിച്ച് ബിജു നാരായണൻ!

  ശേഷം രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തുകയാണ് ബി​ഗ് ബോസ് മലയാളം ടീം ചെയ്തത്. അതിൽ ഒന്നാം സ്ഥാനത്ത് എത്തിയത് നടൻ‌ മണിക്കുട്ടനായിരുന്നു. മൂന്നാം സീസണില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍.

  മണിക്കുട്ടന് പുറമെ ഡിംപൽ, അനൂപ്, റിതു, സായ്, ഫിറോസ്, നോബി, റംസാന്‍ എന്നിവരാണ് ഫൈനലിസ്റ്റുകളായത്. അതിൽ മണിക്കുട്ടൻ ഒന്നാം സ്ഥാനവും സായ് വിഷ്ണു രണ്ടാം സ്ഥാനവും ഡിംപൽ ഭാൽ മൂന്നാം സ്ഥാനവും നേടി.

  Also Read: 'അഭിനന്ദനങ്ങൾ പരിഹാസങ്ങളായി മാറിയപ്പോഴും ക്ഷമയോടെ കാത്തുനിന്നവൾ'; തന്റെ പുതിയ നായികയെ കുറിച്ച് ലാൽ ജോസ്!

  ബി​ഗ് ബോസ് സീസൺ മൂന്നിൽ വിജയിയായി ആ ട്രോഫി കൈയ്യിലേക്ക് വാങ്ങിയിട്ട് ഒരു വർഷം പൂർത്തിയായ സന്തോഷത്തിലാണ് ഇപ്പോൾ മണിക്കുട്ടൻ.

  തന്റെ വിജയത്തിന്റെ ഒന്നാം വാർഷികത്തിൽ മനോഹരമായ ഒരു കുറിപ്പ് മണിക്കുട്ടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  ആ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'പ്രേക്ഷകരുടെ മുന്നിൽ ബിഗ്‌ ബോസ് സീസൺ 3 വിന്നറായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. പ്രിയപ്പെട്ട പ്രേക്ഷകരുടെ മനസിന്റെ നന്മയുടെ വിജയമായി അന്നും ഇന്നും ഞാൻ അതിനെ കാണുന്നു.'

  'പതിനാറ് വർഷത്തെ സിനിമാ ജീവിതത്തിൽ അംഗീകാരങ്ങൾ കിട്ടാതിരുന്ന അവസരങ്ങളിൽ മനസ് മടുത്തിട്ടില്ല അതുകൊണ്ട് തന്നെ ഒരു അംഗീകാരം കിട്ടിയപ്പോൾ അതിലൊരിക്കലും മതിമറന്ന് പോയിട്ടുമില്ല.'

  'അഭിനയ വിദ്യാർഥിയായ എനിക്ക് ഇനിയും മുമ്പത്തെക്കാൾ ഒരുപാട് അധ്വാനത്തിലൂടെ മുന്നോട്ട് യാത്ര ചെയ്യാനുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിൽ തുടർന്നും സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം.'

  എന്നാണ് മണിക്കുട്ടൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഏറെ നാളായി സിനിമയിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞ് നിന്ന മണിക്കുട്ടന് കരിയർ ബ്രേക്കായിരുന്നു ബിഗ് ബോസ് സീസൺ മൂന്നിലേക്കുള്ള വരവ്.

  പതിനാറ് വർഷത്തോളം കലാരംഗത്ത് നിന്ന് കണ്ടെത്താൻ കഴിയാതെ പോയ വലിയ സ്വപ്നങ്ങളിൽ പലതും മണിക്കുട്ടൻ ബി​ഗ് ബോസിലെത്തി സ്വന്തമാക്കി. പലപ്പോഴും മണിക്കുട്ടൻ പറഞ്ഞിട്ടുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായൊരു വീട് എന്നത്.

  ആ സ്വപ്നവും മണിക്കുട്ടന് ബി​ഗ് ബോസിലൂടെ സാധിച്ചെടുക്കാൻ കഴിഞ്ഞു. 92001384 വോട്ടുകളാണ് ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വിജയ കിരീടം നേടിയ മണിക്കുട്ടൻ സ്വന്തമാക്കിയത്.

  വോട്ടിങ്ങിന്റെ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്താൻ മണിക്കുട്ടന് സാധിച്ചിരുന്നു. സീസണിൽ ഏറെ ജനശ്രദ്ധ ലഭിച്ച താരം എന്ന ഖ്യാതി ഊട്ടിയുറപ്പിക്കുന്നത് കൂടിയായിരുന്നു താരത്തിന് ലഭിച്ച വോട്ടുകളുടെ എണ്ണം.

  Recommended Video

  Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു

  60104926 വോട്ടുകളാണ് രണ്ടാം സ്ഥാനത്തിന് അർഹനായ സായ് വിഷ്ണു സ്വന്തമാക്കിയത്. മൂന്ന് കോടി വോട്ടുകളുടെ വ്യത്യാസമാണ് മണിക്കുട്ടനുമായി സായ് വിഷ്ണുവിന് ഉണ്ടായിരുന്നത്.

  ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം മോഡലിങും അഭിനയവുമെല്ലാമായി തിരക്കിലാണ് മണിക്കുട്ടൻ. മുപ്പത്തിയറുകാരനായ മണിക്കുട്ടന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ നവരസയായിരുന്നു.

  കായകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ഇന്നും മണിക്കുട്ടനെ പ്രേക്ഷകർ ഓർമിക്കുന്നത്. കരിയറിൽ മണിക്കുട്ടന് വളർച്ച നൽകിയതും കായംകുളം കൊച്ചുണ്ണി സീരിയലായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 3 Winner Manikuttan Pens A Thanks Giving Note Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X