For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മണിക്കുട്ടന്‍ ആരാണ്' എന്ന് അന്വേഷിച്ച മണിരത്‌നം, പ്രിയദര്‍ശന്‍ വിളിച്ചുപറഞ്ഞതിനെ കുറിച്ച് നടന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണ്‍ വിജയിയായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് മണിക്കുട്ടന്‍. വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും നടന്‌റെ കരിയറില്‍ ലഭിച്ച വലിയ അംഗീകാരമാണ് ബിഗ് ബോസിലെ നേട്ടം. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലെത്തിയ മല്‍സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്‍. ഏംകെ എന്ന വിളിപ്പേരുളള താരത്തിന്‌റെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉളളത്. മണിക്കുട്ടന്‍ ബിഗ് ബോസ് കീരിടം നേടിയത് ആരാധകരും ആഘോഷമാക്കി മാറ്റി. കോടിക്കണക്കിന് വോട്ടുകളാണ് നടന് ബിഗ് ബോസ് ഫിനാലെയില്‍ ലഭിച്ചത്.

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  manikuttan

  ഇത്തവണ വിന്നറാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്‍. മണിക്കുട്ടനൊപ്പം സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍, അനൂപ് തുടങ്ങിയവരാണ് ഇത്തവണ ബിഗ് ബോസിലെ ടോപ്പ് ഫൈവ് മല്‍സരാര്‍ത്ഥികളായത്. അതേസമയം ബിഗ് ബോസിന് ശേഷം സിനിമയില്‍ വീണ്ടും സജീവമാവുകയാണ് മണിക്കുട്ടന്‍. പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്‌റെ നേതൃത്വത്തില്‍ ഒരുങ്ങിയ നവരസ സീരീസിലാണ് മണിക്കുട്ടന്‍ എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ യോഗി ബാബുവിന്‌റെ യൗവനക്കാലമാണ് ഏംകെ അവതരിപ്പിക്കുന്നത്.

  ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്ക് വേദനിക്കുന്നതായി തോന്നിയിട്ടില്ല, അനുഭവം പറഞ്ഞ് അജയ് വാസുദേവ്‌

  സമ്മര്‍ ഓഫ് 92 എന്നാണ് മണിക്കുട്ടന്‍ അഭിനയിച്ച ചിത്രത്തിന്‌റെ പേര്. നവരസ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് മണിക്കുട്ടനെ കുറിച്ചുളള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരുന്നു യൂടൂബ്. ടീസര്‍ ഇറങ്ങിയ സമയത്ത് നടനെ കുറിച്ച് പലരും കമന്റിട്ടതിന് പിന്നാലെയാണ് മണിക്കുട്ടന്റെ ഭാഗം ട്രെയിലറില്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് നവരസ ട്രെയിലര്‍ ഇറങ്ങിയ സമയത്തും നടന് പിന്തുണയുമായി ആരാധകര്‍ എത്തി. നവരസ ട്രെയിലറിന് താഴെ വന്ന കമന്റുകള്‍ വലിയൊരു അംഗീകാരമായി കാണുന്നു എന്ന് മണിക്കുട്ടന്‍ പറയുന്നു.

  ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബോസ് താരം മനസുതുറന്നത്. ജനങ്ങളില്‍ നിന്നും ലഭിച്ച അവാര്‍ഡ് പോലെയാണ് ഫീല്‍ ചെയ്തത്. നമ്മളെടുത്ത അധ്വാനം ആളുകള്‍ തിരിച്ചറിയുന്നു, നമ്മളെ സ്‌നേഹിക്കുന്നു. നമ്മളെത്ര സത്യസന്ധമായി നില്‍ക്കുന്നുവോ അതിന് അനുസരിച്ച് കാലം നമുക്ക് നല്ലത് കാത്തുവെയ്ക്കും. സ്വപ്‌നം പാതിവഴിയില്‍ ഇട്ടിട്ട് പോവുമ്പോഴാണ് അംഗീകരിക്കാതിരുന്നത്. എന്നാല്‍ പൂര്‍ണമായ മനസോടെ ആത്മാര്‍ത്ഥയോടെ നിന്നുകഴിഞ്ഞാല്‍ അവര്‍ അംഗീകരിക്കുക തന്നെ ചെയ്യും, അതിന് ഒരു മടിയും കാണിക്കാത്തവരാണ് മലയാളികളെന്നും മണിക്കുട്ടന്‍ പറഞ്ഞു.

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  നവരസ ട്രെയിലര്‍ കണ്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നു എന്നും ഏംകെ പറയുന്നു. കമന്‌റ്‌സ് കണ്ട് നെറ്റ്ഫ്‌ളിക്‌സ് എന്നെ വിളിച്ചു. പ്രിയന്‍ സാര്‍ വിളിച്ച്, ആരാണ് മണിക്കുട്ടനെന്ന് മണിരത്‌നം സാര്‍ അന്വേഷിച്ചുവെന്ന് പറഞ്ഞു, അഭിമുഖത്തില്‍ മണിക്കുട്ടന്‍ വ്യക്തമാക്കി. അതേസമയം തമിഴ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടിലായ ആളുകളെ സഹായിക്കാന്‍ വേണ്ടിയാണ് നവരസ എടുത്തിരിക്കുന്നത്. ഒന്‍പത് സംവിധായകരുടെ സിനിമകളാണ് നവരസയിലുളളത്.

  പ്രിയദര്‍ശന് പുറമെ ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക്ക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക്ക് നരേന്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളാണ് നവരസയിലുളളത്. നെടുമുടി വേണു, രേവതി, പാര്‍വ്വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, മണിക്കുട്ടന്‍, രമ്യ നമ്പീശന്‍ തുടങ്ങിയ മലയാളി താരങ്ങളും സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നു. നടിപ്പിന്‍ നായകന്‍ സൂര്യയും ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ നവരസയുടെ ഭാഗമായി.

  നടി ലാവണ്യയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  English summary
  bigg boss malayalam season 3 winner manikuttan reveals director mani ratnams words about him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X