For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയം നിര്‍ത്തണമെന്ന് തോന്നിപ്പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്‌, അനുഭവം പങ്കുവെച്ച് മണിക്കുട്ടന്‍

  |

  ബിഗ് ബോസ് കിരീടനേട്ടത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലുളള മല്‍സരാര്‍ത്ഥി ആയിരുന്നു മണിക്കുട്ടന്‍. ഇത്തവണ പലരും മണിക്കുട്ടന്‍ തന്നെ കീരിടം നേടുമെന്ന് പ്രവചിച്ചു. ആദ്യം മുതല്‍ അവസാനം വരെ തന്‌റെ കഴിവിന്‌റെ പരമാവധി പുറത്തെടുത്താണ് മണിക്കുട്ടന്‍ ഷോയില്‍ മുന്നേറിയത്. വീക്ക്‌ലി ടാസ്‌ക്കുകളില്‍ ഉള്‍പ്പെടെ നടന്‌റെ പ്രകടനം പ്രേക്ഷകര്‍ കണ്ടതാണ്. മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ സായി, ഡിംപല്‍, റംസാന്‍, അനൂപ് എന്നിവര്‍
  ടോപ്പ് ഫൈവിലെത്തി.

  manikuttan

  75 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് മണിക്കുട്ടന് ബിഗ് ബോസില്‍ നിന്ന് സമ്മാനമായി ലഭിച്ചത്. വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും ആദ്യമായാണ് തനിക്ക് ഒരു അംഗീകാരം കിട്ടുന്നത് എന്ന് ഫിനാലെ വേദിയില്‍ മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സമയത്ത് നടന് പിന്തുണയുമായി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതേസമയം ഇത്തവണ ഏറെ സ്‌പെഷ്യലായ ഒരു ഓണമാണ് നടന്റെത്. എല്ലാം തികഞ്ഞൊരു സദ്യയുണ്ണാന്‍ പാകത്തിലുളെളാരു ഓണമാണ് ഇത്തവണത്തേത് എന്ന് പറയുകയാണ് മണിക്കുട്ടന്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏകെ സംസാരിച്ചത്.

  ഒരു വ്യക്തിയെന്ന നിലയില്‍ എല്ലാ ഓണവും സന്തോഷം നിറഞ്ഞതാണ് എന്ന് മണിക്കുട്ടന്‍ പറയുന്നു. കഴിഞ്ഞ ഓണം വരെ എന്റെ സദ്യയില്‍ എന്തൊക്കയോ കുറവുണ്ടായിരുന്നു. എന്നാല്‍ ഒരു അഭിനയവിദ്യാര്‍ത്ഥി എന്ന നിലയില്‍ എല്ലാം തികഞ്ഞൊരു ഓണസദ്യ കഴിക്കാന്‍ കഴിയുന്നൊരു ഓണമാണ് ഇത്തവണത്തേത്. ആ സന്തോഷം എനിക്ക് സമ്മാനിച്ചത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്. കരിയറില്‍ ഒരുപാട് തവണ തിരസ്‌കരിക്കപ്പെട്ടിട്ടുണ്ട് എന്നും മണിക്കുട്ടന്‍ പറയുന്നു. അഭിനയം നിര്‍ത്തിപോകണം എന്നുപോലും തോന്നിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

  നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു, ചിത്ര മാറിനിന്നതിന് കാരണം ഇതാണ്

  എന്നാലും ദൈവം നല്‍കിയ ഭാഗ്യമാണ് സിനിമ. സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അത് നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കുമെന്ന വിശ്വാസം എന്നും ഒപ്പം ഉണ്ടായിരുന്നു, എംകെ പറഞ്ഞു. മറക്കാനാകാത്ത ഒരുപാട് എക്‌സ്പീരിയന്‍സ് നല്‍കുന്ന ഒന്നാണ് സ്ട്രഗ്ലിങ് സ്റ്റേജ്. അഭിനയപാരമ്പര്യം ഇല്ലാത്ത ആളാണ് ഞാന്‍. ഒരു ഭാഗ്യം പോലെ അഭിനയലോകത്ത് എത്തിപ്പെടുകയായിരുന്നു. പിന്നെ അതിലേക്കുളള ശ്രമം തുടരുകയായിരുന്നു. ഈ സ്ട്രഗ്ലിങ് പീരിഡ് എനിക്ക് നല്‍കിയത് ഓരോ പാഠങ്ങളാണ് എന്നും മണിക്കുട്ടന്‍ പറഞ്ഞു.

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  സീരിയലില്‍ ശ്രദ്ധിക്കപ്പെടുമ്പോഴും സിനിമയില്‍ നല്ല ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടും വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. കാലിന് ഗുരുതരമായി പരിക്കേറ്റ് കിടന്ന സമയത്ത് ആരും വിളിക്കാതിരുന്നതിനെ കുറിച്ചും മണിക്കുട്ടന്‍ പറഞ്ഞു
  ഷൂട്ടിങ്ങിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ് അഞ്ച് മാസത്തോളം ഞാന്‍ കിടപ്പിലായി. ആ സമയത്ത് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നോ പരിചയമുളള ആരും തന്നെ വിളിക്കുകയോ സുഖവിവരങ്ങള്‍ തിരക്കുകയോ ചെയ്തിട്ടില്ല. നമ്മളെ സഹായിക്കാന്‍ ആറുമാസത്തോളം ഗ്യാപ്പ് വന്നു.

  പിന്നീട് സിനിമയില്‍ ശ്രമിച്ചിട്ടും അവസരങ്ങളൊന്നും ലഭിച്ചില്ല. അപ്പോഴാണ് സിസിഎല്‍ ക്രിക്കറ്റ് വരുന്നത്. അവിടെ ഒരുപാട് തമാശകള്‍ ഉളളതുകൊണ്ട് തന്നെ സിനിമയില്‍ ലൈവായി നില്‍ക്കാനുളള അവസരം അവിടെ നിന്നും ലഭിക്കുമെന്ന വിശ്വാസം ഉണ്ടായി, അഭിമുഖത്തില്‍ മണിക്കുട്ടന്‍ വ്യക്തമാക്കി. അതേസമയം മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം ആണ് മണിക്കുട്ടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ. അടുത്തിടെ പുറത്തിറങ്ങിയ നവരസ സീരിസിലെ ഒരു സിനിമയിലും നടന്‍ ഭാഗമായി.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  മണിക്കുട്ടനെ ആ സിനിമയിലേക്ക് ചുമ്മാ എടുത്തതൊന്നുമല്ല, ബിഗ് ബോസ് താരത്തെ നായകനാക്കിയതിനെ കുറിച്ച് വിനയന്‍

  English summary
  bigg boss malayalam season 3 winner manikuttan reveals the struggles he faced from cinema career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X