ഡിംപൽ ഇപ്പോൾ ഭയക്കുന്നത് ഋതുവിനെ, മത്സരബുദ്ധിയും കരുത്തും കൈമോശം വന്നിരിക്കുന്നുവോ
സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. മത്സരം അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ദിവസം കുറയുന്തോറും മത്സരവും കടുക്കുകയാണ്. 91 ദിവസങ്ങൾ കഴിയുമ്പോൾ 9 മത്സരാർഥികളാണ് ഹൗസിൽ ശേഷിക്കുന്നത്. നിലവിൽ ഹൗസിലുള്ള 9 പേരും ടോപ്പ് ഫൈവിൽ പ്രതീക്ഷിക്കുന്ന മത്സരാർഥികളാണ്.

ബിഗ്ബോസ് സീസൺ 3ലെ ശക്തരായ മത്സരാർഥികളാണ് ഋതു മന്ത്രയും ഡിംപൽ ഭാലും. ഷോ അവസാനത്തിലേയ്ക്ക് അടുക്കുമ്പോൾ ഇരുവരും മുഖാമുഖം എത്തുകയാണ് അച്ഛന്റെ വിയോഗത്തെ തുടർന്ന് ഷോയിൽ നിന്ന് പുറത്തു പോയ ഡിംപൽ ദിവസങ്ങൾക്ക് മുമ്പ് ഹൗസിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഡിംപലിന്റെ വരവ്. താരത്തിന്റെ മടങ്ങി വരവ് ഗെയിമിനെ മാറ്റിയിട്ടുണ്ട്. ആദ്യ ഭാഗത്ത് കണ്ട ഡിംപലിനെ അല്ല രണ്ടാം വരവിൽ കാണുന്നതെന്നാണ സോഷ്യൽ മീഡിയയിൽ ഉയരുന്നത. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.ബിഗ്‌ബോസ് ഹൗസിനു പുറത്തുപോയി വന്ന ഡിമ്പൽ ഇപ്പോൾ മത്സരിക്കുന്നത് ഋതുവിനോട് മാത്രമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ബിഗ്‌ബോസ് ഹൗസിനു പുറത്തുപോയി വന്ന ഡിമ്പൽ ഇപ്പോൾ മത്സരിക്കുന്നത് ഋതുവിനോട് മാത്രമാണ്. വന്നപ്പോൾ മുതൽ ഡിമ്പൽ ലക്ഷ്യമിടുന്നതും ഋതുവിനെ മാത്രമായിരിക്കുന്നു. ഡിമ്പലിന്റെ മത്സരബുദ്ധിയും കരുത്തും കൈമോശം വന്നിരിക്കുന്നുവോ? താൻ ടോപ് 5ൽ പോലും എത്തുമെന്ന ആത്മവിശ്വാസം പോലും ഇല്ലാതെയായിരിക്കുന്നുവോ? ഡിമ്പൽ വന്ന ശേഷം ആദ്യം രമ്യയോട് ഋതുവിന്റെ കുറ്റങ്ങൾ പറയുന്നു.പിന്നെ മണിക്കുട്ടനോട് പലതവണ ഋതുവിനെ കുറ്റം പറയുന്നു.ഈവെനിംഗ് മീറ്റിങ്ങിൽ ഋതുവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു ഋതുവിന്റെ മറുപടിയിൽ ഒന്നും പറയാതെ തലകുനിക്കുന്നു
ലാൽ സാറിന്റെ എപ്പിസോഡിൽ വിസ്താരക്കൂട്ടിൽ നിർത്തി ഡിമ്പൽ വളരെ ദുർബലമായ ചോദ്യം ചോദിക്കുന്നത് ഋതുവിനോട് ആണ്.ഋതുവിന്റെ മറുപടി കേൾക്കുമ്പോൾ രണ്ടാമത് ഒന്ന് ചോദിക്കാതെ തളരുന്നു തലകുനിക്കുന്നു . പിന്നീട് റംസാന്റെ അരികിൽ പോയി ഋതു അമ്മയെക്കുറിച്ചു പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞു കുറ്റം പറയുന്നു അതെ ഋതുവിനെ ബിഗ്‌ബോസ് ഗെയിമിൽ ഡിമ്പൽ അത്രയധികം ഭയക്കുന്നു. എന്തിനാണ് ഇങ്ങനെ ഡിമ്പൽ ഭയക്കുന്നത്- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Recommended Video
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം


Click it and Unblock the Notifications