മണിക്കുട്ടനെ തോൽപ്പിക്കാനായി മാത്രം റംസാനോട് കൂട്ട് കൂടി , സായി വിഷ്ണുവിനെതിരെ വിമർശനം
ബിഗ് ബോസ് സീസൺ 3 അവസാനിക്കാൻ ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. 18 മത്സരാർഥികൾ ഉണ്ടായിരുന്ന ഷോയിൽ നിലവിൽ 9 പേരാണുള്ളത്. ഇവരുടെ പേരുകൾ ഫൈനൽ ഫൈവിലും ഉയർന്നു കേൾക്കന്നുമുണ്ട്. ഷോ ഫിനാലെയിലേയ്ക്ക് അടുക്കുമ്പോൾ മത്സരവും കടുപ്പിക്കുകയാണ് ബിഗ് ബോസ്.വീക്കിലി ടാസ്ക്കിന് പകരമായി നിരവധി ടാസ്ക്കുകളാണ് ബിഗ് ബോസ് ഈ ആഴ്ച മത്സരാർഥികൾക്ക് നൽകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നയാൾക്ക് നേരിട്ട് ഫിനാലെയിൽ എത്താം. വാശിയോടെയാണ് മത്സരാർഥികൾ ഗെയിമിനെ നേരിടുന്നത്.

മത്സരം കടുക്കുമ്പോൾ സോഷ്യൽ മീഡിയയിലൂടെ സായ് വിഷ്ണുവിനെതിരെ രൂക്ഷ വിമർശനം ഉയരുകാണ്. സായിയ്ക്ക് ഒറ്റയ്ക്ക് കളിക്കാൻ അറിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഗ്രൂപ്പ് കളിയെ വിമർശിക്കുന്ന സായ് ഇപ്പോൾ റംസാനോടൊപ്പം ചേർന്ന് കളിക്കുകയാണെന്നും വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിത സായിയുടെ ഡബിൾ സ്റ്റാൻഡിനെ ചൂണ്ടി കാണിച്ച് കൊണ്ടുള്ള ഒരു ആരാധകിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സായി ഒരു മോശം മത്സരാർഥിയാണെന്ന് ഇന്നും തെളിയിച്ചു എന്നാണ് കുറിപ്പിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...
സായി ഒരു മോശം മത്സരാർഥിയാണെന്ന് ഇന്നും തെളിയിച്ചു... മണിക്കൂട്ടനെ തോൽപിക്കാനായി മാത്രം റംസാനോട് കൂട്ട് കൂടി എന്നിട്ടു സായി ജയിച്ചിരുന്നേൽ അതവന്റെ ബുദ്ധി ആണെന്ന് പറയാം ഇതിൽ ആദ്യം തന്നെ പുറത്ത്.. മണ്ടത്തരത്തിന് വേണേൽ ഓസ്കാർ കൊടുക്കാം. ഗ്രൂപ്പിന് എതിരെ ലാലേട്ടൻ വരുമ്പോൾ പറയാൻ അറിയാം...ടാസ്ക് വരുമ്പോൾ സായിക്ക് ഗ്രൂപ്പ് ഇല്ലാതെ പറ്റില്ല എന്നാണ് പോസ്റ്റിൽ പറയുന്നത് കുറിപ്പ് വൈറലായിട്ടുണ്ട്.
രണ്ട് അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സായ് മണിക്കുട്ടനെ ത്രിജിയാക്കിയെന്ന് ഒരു കൂട്ടർ വിമർശിക്കുമ്പോൾ മറ്റൊരു വിഭാഗ സായിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മണിക്കുട്ടനെ തോൽപ്പിക്കാൻ വേണ്ടിയൊന്നുമല്ല സായ് റംസാനോടൊപ്പം കളിച്ചതെന്നാണ് ഇവർ പറയുന്നത്. എന്തെങ്കിലും ഗെയിം വേണ്ടേ, ചുമ്മാതെ നിന്നാൽ മതിയോ എന്നാണ് ഇവർ ചോദിക്കുന്നത്. ഗെയിമിന്റെ രണ്ടാമത്തെ റൗണ്ടിൽ സായ് പുറത്താവുകയായിരുന്നു.


Click it and Unblock the Notifications