For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഹൗസിലെ മറ്റുള്ളവർക്ക് സായിയോട് പിണക്കം തോന്നാൻ കാരണം ഇതാണ്...

  |

  ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർഥിയായിരുന്നു സായ് വിഷ്ണു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമായിരുന്നു ഒരുപാട് സ്വപ്നങ്ങളുമായി സായ് ഹൗസിലെത്തിയത്. പുതുമുഖമായിരുന്ന സായ് തുടക്കത്തിൽ ഹൗസ് അംഗങ്ങളിൽ നിന്നും പുറത്തു നിന്നും നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പിന്നീട് സായിയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. വിമർശിച്ച സഹമത്സരാർഥികൾ തന്നെ അഭിനന്ദിക്കുകയായിരുന്നു. പിന്നീട് ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ മികച്ച മത്സരാർഥിയായി മാറുകയായിരുന്നു സായ്.

  sai

  ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി;ചിത്രങ്ങൾ വൈറലാകുന്നു

  പ്രേക്ഷക പിന്തുണ കൂടിയപ്പോൾ സായിക്ക് ഹൗസിൽ നിന്നുള്ള സപ്പോർട്ട് കുറയുകയായിരുന്നു. കൂടാതെ ഗ്രൂപ്പിൽ നിന്ന് വിട്ടുനിന്നതോടെ സായിയെ സുഹൃത്തുക്കൾ ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സായ് വിഷ്ണുവിന്റെ അധികം ആരും ശ്രദ്ധിക്കാതെ പോയ ഗുണങ്ങളാണ്. ബിഗ് ബോസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ ഒരു ആരാധകികയാണ് ഇക്കാര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. വിമർശിച്ച് എഴുതിയ കുറിപ്പിൽ കമന്റായിട്ടാണ് സായിയുടെ ശ്രദ്ധിക്കപ്പെടാതെ പോയ ചില ഗുണങ്ങൾ ചൂണ്ടി കാണിച്ചത്.

  സായിയോട് മറ്റുള്ളവർക്ക് അസൂയയാണെന്നും പുറത്താക്കാൻ ശ്രമിക്കുകയാണെന്നുമാണ് കുറിപ്പിൽ പറയുന്നത്. സായ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഒന്നു തിരിച്ച് ചിന്തിച്ചു നോക്കൂ എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കോയിൻ ടാസ്കിൽ പോലും അനൂപ് , റംസാൻ ഇടിച്ചു എന്നൊക്കെ സംസാരം ഉണ്ടായിട്ടും സായ് സ്ത്രീകളെ അടിച്ചമർത്തി വിജയിക്കാൻ നോക്കിയിട്ടില്ല. കഴിഞ്ഞ ടാസ്കിന് ഇടയിൽ വിഷമിച്ച് ഇരിക്കുന്ന ഋതു&സൂര്യയെ ഒന്ന് സമാധാനിപ്പിക്കാൻ പോയ സായ് നേരിട്ടത് ചില്ലറ വിമർശനങ്ങൾ അല്ല.

  വന്ന നാൾ മുതൽ സഹ മത്സരാർത്ഥികൾ അടുത്ത എവിക്ഷനിൽ പോകും എന്ന് വിചാരിച്ച് ഇരിക്കവെ, ഹൗസ് ക്യാപ്റ്റനാക്കുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്ത് നല്ലൊരു മത്സരാർത്ഥി ആയി. അത് കണ്ട് അസൂയ മൂത്ത് അന്ന് മുതൽ എങ്ങനെ സായിയെ പുറത്താക്കാം എന്ന് ആലോചിച്ച് നടക്കുന്ന അയൽക്കൂട്ടം ഗ്രൂപ്പ്.

  ചെരുപ്പ് എറിഞ്ഞ് അപമാനിച്ചിട്ടും, മാപ്പ് പറയാതിരുന്നിട്ടും അങ്ങോട്ട് ക്ഷമ ചോദിച്ച് ചേർത്ത് നിർത്തിയ മത്സരാർത്ഥി. മികച്ച പ്രകടനം നടത്തി ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. തനിക്ക് കിട്ടിയ വേഷങ്ങളിൽ തന്റേതായ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന വ്യക്തി.ഒന്നും ഇല്ലയ്മയിൽ നിന്ന് സ്വപ്നങ്ങൾ കണ്ടവൻ. യുവ തലമുറയ്ക്ക് ഉയരങ്ങളിൽ സ്വപ്നങ്ങൾ കാണാൻ പ്രചോദനം നൽകുന്നവൻ; കുറിപ്പിൽ പറയുന്നു. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത് . കമന്റിന് വിമർശനവും ഉയരുന്നുണ്ട്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ബിഗ് ബോസ് സീസൺ 3യുടെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളായിരുന്നു സായ്, റംസാൻ, അഡോണി. ഇവർ മൂന്നി പേരും ഒന്നിച്ചു നിന്ന് പല ടാസ്ക്കുകളും വിജയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പോലും വളരെ ആഘോഷമാക്കിയ ഒരു സൗഹൃദമായിരുന്നു ഇവരുടേത്. എന്നാൽ സായ് ക്യാപ്റ്റനായതിന് ശേഷം ഇവർ മൂന്നു് പേരും രണ്ട് വഴിയ്ക്കായി പോകുകയായിരുന്നു,. ആദ്യം ശീതയുദ്ധമായിരുന്നെങ്കിലും പിന്നീട് പരസ്പരം മുഖാമുഖം എത്തുകയായിരുന്നു.

  English summary
  Bigg Boss Malayalam Season 3 Write Up About The reason behind Why others not Supporting Sai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X