twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസാന അഞ്ചില്‍ ഒരാളായി ധന്യ; പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയ ചാരിതാര്‍ത്ഥ്യത്തോടെ മടക്കം

    |

    ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഏതാനും മണിക്കൂറുകളാണ് കഴിഞ്ഞുപോയത്. ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ടൈറ്റില്‍ വിന്നറെ തേടിയുള്ള ആ പോരാട്ടത്തിന് പരിസമാപ്തി കുറിച്ചപ്പോള്‍ നൂറ് ദിവസത്തെ മനോഹരമായ യാത്രയ്ക്കാണ് ഇന്ന് തിരശ്ശീല വീണത്. ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യരായ ആറ് മത്സരാര്‍ത്ഥികള്‍ നിരന്നുനിന്നപ്പോള്‍ അതില്‍ നിന്ന് ആര് കപ്പ് നേടും എന്ന് പ്രവചിക്കാന്‍ പോലും സാധ്യമല്ലായിരുന്നു.

    എന്നാല്‍ ഊഹാപോഹങ്ങളേയും പ്രവചനങ്ങളെയുമെല്ലാം കാറ്റില്‍ പറത്തിയുള്ള വിജയക്കുതിപ്പാണ് അവസാന നിമിഷം ഉണ്ടായത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായി മാറിയിരിക്കുകയാണ് ഇന്നത്തെ ഗ്രാന്റ് ഫിനാലെ. ദില്‍ഷ പ്രസന്നന്‍ ഒന്നാം സ്ഥാനം നേടി ലേഡി ബിഗ് ബോസ് എന്ന പട്ടം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്.

    ബ്ലെസ്‌ലി രണ്ടാമതും റിയാസ് സലീം മൂന്നാമതും ലക്ഷ്മിപ്രിയ നാലാമതും ധന്യ മേരി വര്‍ഗ്ഗീസ് അഞ്ചാമതും സൂരജ് ആറാമതും സ്ഥാനങ്ങളിലെത്തിയാണ് ഇന്നത്തെ ഫൈനല്‍ ഏവരേയും അമ്പരപ്പിച്ചത്.

    ധന്യ ഫൈനലില്‍

    ഫൈനലിലെത്തുമെന്ന് ആദ്യ ഘട്ടം മുതല്‍ പ്രവചിച്ചിരുന്ന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ധന്യ മേരി വര്‍ഗ്ഗീസ്. ഇന്ന് ഗ്രാന്‍ഡ് ഫിനാലെയിലെ അവസാന അഞ്ചില്‍ ധന്യ എത്തിയപ്പോള്‍ ആ പ്രവചനം ഒട്ടും തെറ്റിയില്ല. ധന്യയുടെ പെര്‍ഫോമന്‍സിനുള്ള അംഗീകാരം തന്നെയാണ് ഇത്രനാള്‍ ധന്യയെ ബിഗ് ബോസിനുള്ളില്‍ നിലനിര്‍ത്തിയത്.

    സിനിമ-സീരിയല്‍ അഭിനേതാവായും നര്‍ത്തകിയായും ധന്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാണെങ്കിലും ബിഗ് ബോസിലെത്തിയത് ധന്യയുടെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും.

    സംഗതി കളറായ ബിഗ് ബോസിലെ നൂറ് ദിനങ്ങള്‍; മത്സരാര്‍ത്ഥികളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്രസംഗതി കളറായ ബിഗ് ബോസിലെ നൂറ് ദിനങ്ങള്‍; മത്സരാര്‍ത്ഥികളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര

    ധന്യയുടെ വിജയഗാഥ

    ഒരു നടിയായ ധന്യയുടെ ബിഗ് ബോസ് എന്‍ട്രി ഏവരും അതിശയത്തോടെയാണ് ഉറ്റുനോക്കിയത്. കാരണം മുന്‍പ് സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കുറ്റോരാപിതയായതിനെ തുടര്‍ന്ന് ധന്യ ഏറെനാള്‍ പ്രതിസന്ധിയിലാരുന്നു.

    ഹൗസിലെത്തിയ ശേഷം പല തവണ ധന്യ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സംഭവമായിരുന്നു അതെന്നും കുറ്റം മുഴുവന്‍ തന്റെ ചുമലില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്നും ധന്യ പറഞ്ഞിരുന്നു.

    ഹൗസിലെത്തിയ ധന്യ തുടക്കകാലം മുതല്‍ സെയ്ഫ് ഗെയിം കളിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ പിന്നീട് ആ അവസ്ഥയില്‍ നിന്ന് മാറ്റം വന്നിരുന്നു.

    നിലപാടുകളുടെ പേരില്‍ പലപ്പോഴും ധന്യ ഹൗസിനുള്ളില്‍ പരസ്യമായി ക്രൂശിക്കപ്പെട്ടിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ ധന്യയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാറേ ഇല്ലായിരുന്നു.

    'റിയാസാണ് അവളുടെ ഏറ്റവും വലിയ എതിരാളി'; ധന്യയുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍'റിയാസാണ് അവളുടെ ഏറ്റവും വലിയ എതിരാളി'; ധന്യയുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍

    ഫിസിക്കല്‍ ടാസ്‌ക്കില്‍ മുന്നിട്ടു നിന്നു

    പക്ഷെ, ഫിസിക്കല്‍ ടാസ്‌ക്കുകളില്‍ ധന്യയുടെ കഴിവ് അപാരമായിരുന്നു. മുപ്പത് വയസ്സു കഴിഞ്ഞ, ഒരു കുട്ടിയുടെ അമ്മയായ ധന്യയുടെ കായികബലം ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിക്കും ഇല്ലായിരുന്നു. രണ്ട് ആഴ്ചകളിലായി രണ്ട് പ്രാവശ്യം ധന്യ ഹൗസ് ക്യാപ്റ്റനും ആയിട്ടുണ്ട്.

    പലപ്പോഴും ബിഗ് ബോസ് ഹൗസില്‍ അടിപിടി-വഴക്ക്- ബഹളം ഉണ്ടാകുമ്പോള്‍ സാന്ത്വനിപ്പിക്കാനും സമാധാനിപ്പിക്കാനും ധന്യ മുന്നിലുണ്ടാകും. അതേപോലെ ആരോടും ധന്യ കയര്‍ത്തു സംസാരിക്കാറുമില്ലായിരുന്നു. എന്നാല്‍ മറ്റുള്ളവരോട് പരദൂഷണം പറയുന്നുവെന്ന പേരില്‍ ഹൗസിനുള്ളില്‍ പലപ്പോഴും ധന്യ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്.

    സൂരജിന് പിന്നാലെ ഒരാള്‍ കൂടി പുറത്ത്, ലിവര്‍ വലിച്ചപ്പോള്‍ പുറത്ത് പോയത് ആര്....സൂരജിന് പിന്നാലെ ഒരാള്‍ കൂടി പുറത്ത്, ലിവര്‍ വലിച്ചപ്പോള്‍ പുറത്ത് പോയത് ആര്....

    നല്ല പിന്തുണ ലഭിച്ചു

    ആള്‍മാറാട്ടം ടാസ്‌ക്കില്‍ റിയാസായും ലക്ഷ്മിപ്രിയയായുമുള്ള ധന്യയുടെ അവതരണം ഏറെ രസാവഹമായിരുന്നു. ധന്യയുടെ ആള്‍മാറാട്ടം ടാസ്‌ക്കിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.

    ഹൗസിനുള്ളില്‍ ധന്യയ്ക്ക് നല്ലൊരു സൗഹൃദവലയം ഉണ്ടായിരുന്നു. ആ സൗഹൃദങ്ങളൊക്കെയും എക്കാലവും നിലനില്‍ക്കട്ടെയെന്നും തന്നെ ഉയരങ്ങളിലെത്തിച്ച പ്രേക്ഷകരോട് ഒരായിരം നന്ദിയും പറഞ്ഞാണ് ധന്യ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്.

    Read more about: dhanya mary varghese
    English summary
    Bigg Boss Malayalam Season 4: 100 days of Dhanya Mary Varghese-Highlights
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X