twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയകരമായ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കി സൂരജ് തേലക്കാട്; സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ് മടക്കം

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഫൈനലില്‍ നിന്നും ആദ്യം എവിക്ടായ മത്സരാര്‍ത്ഥിയാണ് സൂരജ്. 100 ദിവസങ്ങള്‍ പിന്നിട്ട സൂരജിന്റെ യാത്ര ഏറെ വിസ്മയിപ്പിക്കുന്നതായിരുന്നു. മിനിസ്‌ക്രീനിലും സ്റ്റേജ് പരിപാടികളിലും ആളുകളെ കുടുകുടെ ചിരിപ്പിച്ച സൂരജിന്റെ ബിഗ് ബോസിലെ പ്രകടനങ്ങള്‍ ആരെയും അതിശയിപ്പിക്കുന്ന ഒരു വലിയ യാത്ര തന്നെയായിരുന്നു.

    സൂരജിന്റെ തമാശകള്‍ മാത്രമേ പ്രേക്ഷകര്‍ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ സൂരജ് എന്ന വ്യക്തിയെ അടുത്തറിയാന്‍ സഹായിച്ചത് ബിഗ് ബോസാണ്. ജീവിതത്തിലെ കഷ്ടതകളെയും പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറിയ സൂരജിന് ബിഗ് ബോസ് വേദിയെന്നത് സ്വപ്‌നതുല്യമായിരുന്നു.

    എന്നാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി മുന്നേറിയ സൂരജ് ഫൈനല്‍ 6-ല്‍ എത്തിയെന്നതും ഹൗസിനുള്ളില്‍ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതും ഏറെ അതിശയം ജനിപ്പിക്കുന്ന കാര്യമാണ്.

    മിമിക്രി വേദികളിലെ താരം

    മിമിക്രി വേദികളിലും കോമഡി പരിപാടികളിലും ഏറെ വ്യത്യസ്തമായ പ്രകടനങ്ങളുമായി എന്നും കയ്യടി നേടിയ താരമാണ് സൂരജ് തേലക്കാട്. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടായിരുന്നു സൂരജിന്റെ ബിഗ് ബോസിലേക്കുള്ള എന്‍ട്രി.

    പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് ഉറച്ചു വിശ്വസിക്കുന്ന സൂരജിന്റെ മുന്‍പില്‍ ബിഗ് ബോസ് ഒരുക്കിയത് വലിയൊരു അവസരമായിരുന്നു. ബിഗ് ബോസ് നല്‍കിയ ഗെയിം ടാസ്‌ക്കുകള്‍ എല്ലാം തന്നെ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സൂരജിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല, സൂരജിന്റെ ഗെയിം സ്പിരിറ്റും എടുത്തുപറയേണ്ടതാണ്.

     സൂരജ് പുറത്തേക്ക്...., ടോപ്പ് സിക്സിൽ നിന്നും പുറത്താകുന്ന ആദ്യ മത്സരാർഥി! സൂരജ് പുറത്തേക്ക്...., ടോപ്പ് സിക്സിൽ നിന്നും പുറത്താകുന്ന ആദ്യ മത്സരാർഥി!

    സുഹൃത്തുക്കള്‍

    ഒരു അവസരത്തില്‍ വീക്കിലി ടാസ്‌ക്കിലെ മികച്ച പ്രകടനത്തിന് സൂരജിന് ബെസ്റ്റ് പെര്‍ഫോമര്‍ എന്ന ബഹുമതിയും ലാലേട്ടന്‍ സൂരജിന് കൊടുത്തിരുന്നു. സുരേഷ് ഗോപിയായി ഒരിക്കല്‍ സൂരജ് എത്തിയത് പ്രേക്ഷകരുടെ കയ്യടി നേടിയ മറ്റൊരു സംഭവമായിരുന്നു.

    സൂരജിന് നിരവധി സുഹൃത്തുക്കളും ഹൗസിലുണ്ടായിരുന്നു. ഡെയ്‌സിയുമായി നല്ല സൗഹൃദം തുടരുന്നതിനിടെയായിരുന്നു എവിക്ഷന്‍. എന്നാല്‍ പിന്നീട് അഖിലുമായും സുചിത്രയുമായും നല്ല സൗഹൃദമായിരുന്നു. അഖിലുമായിട്ടായിരുന്നു സൂരജിന്റെ ഏറ്റവും മികച്ച നിമിഷങ്ങള്‍. എവിക്ടായ ശേഷവും അഖിലും സുചിത്രയും സൂരജിന് വേണ്ടിയായിരുന്നു പ്രേക്ഷകരുടെ വോട്ട് ചോദിച്ചത്.

    കളിയാക്കലുകള്‍ കേട്ട കുട്ടിക്കാലം, ഇനി വളരില്ല എന്ന് അച്ഛന്‍; പ്രചോദനം ആ വാക്കുകളെന്ന് സൂരജ്കളിയാക്കലുകള്‍ കേട്ട കുട്ടിക്കാലം, ഇനി വളരില്ല എന്ന് അച്ഛന്‍; പ്രചോദനം ആ വാക്കുകളെന്ന് സൂരജ്

    സൂരജിനെക്കുറിച്ച്

    എന്നിരുന്നാലും പലപ്പോഴും സൂരജ് സെയ്ഫ് ഗെയിം കളിയ്ക്കുകയാണെന്ന ആരോപണവും നേരിട്ടിരുന്നു. ഹൗസിനുള്ളില്‍ പോലും ആ വാദം ശക്തമായിരുന്നു. പക്ഷെ, ഹൗസിനുള്ളിലെ എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സൂരജ്.

    സംഗതി കളറായ ബിഗ് ബോസിലെ നൂറ് ദിനങ്ങള്‍; മത്സരാര്‍ത്ഥികളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്രസംഗതി കളറായ ബിഗ് ബോസിലെ നൂറ് ദിനങ്ങള്‍; മത്സരാര്‍ത്ഥികളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര

    മടക്കം

    ഇന്ന് കണ്ണ് കെട്ടി എല്ലാവരെയും മാറ്റി നിര്‍ത്തിയ ശേഷം സൂരജിനെ മാത്രം ലാലേട്ടന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോള്‍ സൂരജിന് ഒട്ടും അത്ഭുതമുണ്ടായിരുന്നില്ല. ഈ എവിക്ഷന്‍ പ്രതീക്ഷിച്ചതു തന്നെയെന്നായിരുന്നു സൂരജിന്റെ ഭാവം.

    പോകുന്നതിന് മുമ്പ് ബിഗ് ബോസ് ഹൗസിലെ ബോര്‍ഡില്‍ കുറിച്ചതുപോലെ അതിജീവനത്തിന്റെ ഫ്രണ്ട്ഷിപ്പിന്റെയും കഥയാണ് ഇനിയും സൂരജിന് പറയാനുണ്ടാവുക.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: 100 days of Sooraj Thelakkad-Highlights
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X