ബിഗ് ബോസില്‍ എത്തുന്നത് 18 പേര്‍; ഗായകരും സിനിമ- സീരിയല്‍ താരങ്ങളും ഉണ്ടാവും, പ്രചരിക്കുന്ന ലിസ്റ്റ് ഇങ്ങനെ

ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ടെലിവിഷന്‍ പ്രേഗ്രാം കൂടിയാണിത്. ഭാഷാവ്യത്യാസമില്ലാതയൊണ് ബിഗ് ബോസ് ഷോയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആദ്യം ആരംഭിക്കുന്നത്. പരിപാടി വന്‍ വിജയമായതോടെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കു തുടങ്ങുകയായിരുന്നു. ഏറ്റവും ഒടുവിലാണ് ബിഗ് ബോസ് മലയാളത്തില്‍ തുടങ്ങുന്നത്.

2018 ല്‍ ആണ് ആദ്യമായി ബിഗ് ബോസ് മലയാളത്തില്‍ തുടങ്ങുന്നത്. എന്നാല്‍ മലയാളത്തില്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഷോയ്ക്ക് കേരളത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ സീസണില്‍ എത്തിയത്.100 ദിവസം പൂര്‍ത്തിയാക്കിയ ഷോയായിരുന്നു അത്. സാബു മോന്‍ ആയിരുന്നു വിജയി ആയത്. പേളി മാണി, രഞ്ജിനി, ശ്വേത മേനോന്‍, അരിസ്റ്റോ സുരേഷ്, ഷിയാസ് കരീം, ശ്രീനീഷ് , അര്‍ച്ചന സുശീലന്‍ എന്നിവരായിരുന്നു ആദ്യ സീസണില്‍ എത്തിയത്. 100 ദിവസം പൂര്‍ത്തിയാക്കിയ ഷോയായിരുന്നു ഇത്.

ബിഗ് ബോസ് 2

2020ല്‍ ആണ് രണ്ടാം ഭാഗം തുടങ്ങുന്നത്. സംഭവ ബഹുലമായ സീസണ്‍ ആയിരുന്നു ഇത്. ആര്യ, എലീന പടിക്കല്‍, മഞ്ജു , വീണ, രഞജിത് കുമാര്‍, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിങ്ങനെ മിനിസ്‌ക്രീന്‍, ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു അണിനിരന്നത്. സംഭവബഹുലമായി ഷോ മുന്നോട്ട് പോകുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുന്നത്. മത്സരാര്‍ത്ഥികള്‍ നാട്ടിലെത്തിയതിന് പിന്നാലെ ലോക്ക്ഡൗണും പ്രഖ്യാപിക്കുകയായിരുന്നു.

ബിഗ് ബോസ് സീസണ്‍ 3

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബിഗ് ബോസ് സീസണ്‍ 3 തുടങ്ങുന്നത്. മറ്റ് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ സീസണ്‍ 3യ്ക്ക് കഴിഞ്ഞിരുന്നു. കൊവിഡ് കാലത്തായിരുന്നു ഷോ നടക്കുന്നത്. മണിക്കുട്ടന്‍, അനൂപ്, കിടിലന്‍ ഫിറോസ്,നോബി, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു ഷോയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം പുതുമുഖങ്ങളും സീസണ്‍ 3 ല്‍ അണിനിരന്നിരുന്നു. പുതുമുഖങ്ങളായ സായി വിഷ്ണു, ഡിംപല്‍ബാല്‍, എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയത്. താരങ്ങളെ നോക്കാതെ മികച്ച രീതിയില്‍ ഗെയിം കളിക്കുന്നവര്‍ക്കൊപ്പമായിരുന്നു പ്രേക്ഷകര്‍ നിന്നത്.

 ബിഗ് ബോസ് 4

സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുംനിറഞ്ഞ നില്‍ക്കുന്ന നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ശ്രീലക്ഷ്മി എന്ന ആരാധിക പങ്കുവെച്ച മത്സരാര്‍ഥികളുടെ ലിസ്റ്റാണ്. ബിഗ്‌ബോസ് ആരാധകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രെഡിക്ഷന്‍ ലിസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Recommended Video

ദേ മണിക്കുട്ടന്റെ കല്യാണ വെളിപ്പെടുത്തൽ ഇതാ
പ്രെഡിക്ഷന്‍ ലിസ്റ്റ്

അഭയ ഹിരണ്‍മയി, അമേയ മാത്യു, അനീഷ് രവി, പാരീസ് ലക്ഷ്മി, റോന്‍സണ്‍ വിന്‍സെന്റ് എന്നിവരും പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ട്. ഇവരെ കൂടാതെ ഷൈജു അടിമാലി, ജസീല പര്‍വീന്‍, ഡോണ അന്ന, ശരത് സഭ, വൈശാഖി കൃഷ്ണന്‍, അബീഷ് ഗിന്നസ്, വിഷ്ണു ജോഷി, അഞ്ജു റോഷ്, റിയാസ് നര്‍മകല, സിനില്‍ സൈനുദ്ദീന്‍, ഷര്‍വാണി സി, ശീതള്‍ ശ്യാം, അഖില്‍ സി.ജെ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ബിഗ് ബോസിന്റെ ഭാഗത്തു നിന്നോ ചാനലിന്റെ ഭാഗത്തു നിന്നോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. രഹസ്യ സ്വഭാവം പിന്തുടരുന്ന ഷേയാണ ബിഗ് ബോസ്. മത്സരം തുടങ്ങിയാല്‍ മാത്രേ ആരൊക്കെയാവും ഇക്കുറി ബിഗ് ബോസ് ഹൗസില്‍ ആരൊക്കെ ഉണ്ടാകും എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X