ധന്യ സീരിയല്‍ നടിയായി, ലക്ഷ്മിപ്രിയയ്ക്ക് ഫാന്‍ ബേസ് ഉണ്ട്, ദില്‍ഷ മികച്ച ഡാന്‍സറും; താരതമ്യം ഇങ്ങനെ
ബിഗ് ബോസില്‍ അവശേഷിക്കുന്ന മൂന്ന് വനിതാ മത്സരാര്‍ഥികളാണ് ലക്ഷ്മിപ്രിയ, ധന്യ, ദില്‍ഷ. ശക്തരായ പലരും മത്സരത്തില്‍ നിന്ന് പുറത്തായതോടെ ഇവര്‍ മാത്രമയി അവശേഷിച്ചു. മൂന്ന് പേരില്‍ ആരായിരിക്കും ഫൈനലില്‍ എത്തുക എന്ന് ചോദിച്ചാല്‍ മൂന്ന് പേരും യോഗ്യതയുള്ളവരാണ്.
അതേ സമയം ധന്യ, ലക്ഷ്മി പ്രിയ, ദില്‍ഷ എന്നിവരുടെ ഗെയിം സ്ട്രാറ്റജിയെ കുറിച്ചും ഇതുവരെ വീടിനകത്ത് നിന്ന രീതിയെ പറ്റിയും ചില ചര്‍ച്ചകള്‍ നടക്കുകയാണ്. മൂന്ന് പേരുടെയും ഗെയിം പ്ലാന്‍ വേറിട്ടതാണെങ്കിലും ആരായിരിക്കും വിന്നറാവുക എന്നതാണ് ഇപ്പോഴും പ്രവചിക്കാന്‍ സാധിക്കാത്തത്. അത്തരത്തിലുള്ള ചില നിഗമനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ധന്യ 36 വയസ്സ്
സീരിയലുകളെക്കാള്‍ കൂടുതല്‍ നല്ല കുറെ സിനിമകള്‍ ചെയ്തിട്ടും സെല്‍ഫ് പ്രൊമോഷന്‍ ചെയ്യാത്തത് കൊണ്ട് വെറും സീരിയല്‍ നടിയായി മുദ്രകുത്തപെട്ടവള്‍ ധന്യയാണെന്ന് ആരാധകര്‍ പറയുന്നത്. ദില്‍ഷയെക്കാള്‍ ബെസ്റ്റ് ഡാന്‍സര്‍ ആണെങ്കിലും ധന്യയുടെ ഡാന്‍സിങ് ടാലന്റ് പുറത്തെടുക്കാന്‍ പറ്റുന്ന ടാസ്‌ക് അവര്‍ക്ക് ഇത് വരെ കിട്ടിയിട്ടില്ല.
ധന്യ ഒരു ഫിറ്റ്‌നസ് ഫ്രീക്കും വളരെ റിലീജിയസും ആണ്. പക്ഷെ ലക്ഷ്മിയെ പോലെ ഭക്തി, മതം ഒന്നും അവിടെ പാടി നടക്കുന്നില്ലെന്ന് മാത്രം. പറയാന്‍ ഉള്ളത് ആരോടും നേരിട്ട് പറയില്ല എന്നുള്ളത് ഒരു കുറവാണ്. ഒരു പക്ഷേ അതു അവരുടെ ഗെയിമിന്റെ ഭാഗം ആവാം.
ധന്യ ബിഗ് ബോസിലെ കൂള്‍ ഗെയിമര്‍ ആണ്. ആരോടും പ്രത്യേകിച്ച് മമത ഇല്ല, ദേഷ്യവും ഇല്ല. ഇതൊരു ഗെയിം ഷോ ആണെന്നും വെളിയില്‍ ഇറങ്ങി എല്ലാവരെയും കാണേണ്ടതാണെന്നും നല്ല ബോധ്യം ഉള്ളത് കൊണ്ട് ആരെയും ഹേര്‍ട്ട് ചെയ്ത് ഗെയിം കളിക്കാന്‍ ഇഷ്ടപെടാത്ത ആള്‍.
ഇമോഷന്‍സ് കണ്ട്രോള്‍ ചെയ്യാന്‍ മിടുക്കി. വീട്ടില്‍ നിന്ന് വന്ന കോളില്‍ മകനോട് സംസാരിച്ചപ്പോള്‍ പോലും എത്ര ഭംഗി ആയാണ് ധന്യ ഇമോഷന്‍ കണ്ട്രോള്‍ ചെയ്തത്.

സ്‌ക്രീന്‍ സ്‌പേസിനും സിംപതി കിട്ടാനും പറ്റിയ ഐറ്റം അതും ധന്യ വിട്ടു കളഞ്ഞു. പൊതുവെ ഒരു തണുത്ത പ്രതികരണം ഉള്ള ധന്യ പ്രകോപനപരമായി നില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഇതുവരെയുള്ള ടാസ്‌കില്‍ ഏല്ലാം മികച്ച പെര്‍ഫോമന്‍സാണ്. ബിഗ് ബോസിന്റെ കൂള്‍ സ്റ്റാര്‍ അവാര്‍ഡ് കിട്ടിയ കണ്ടെസ്റ്റന്റ്.
70 ദിവസം ആയപ്പോള്‍ ഗെയിം പ്രഷര്‍ താങ്ങാന്‍ വയ്യാതെ നിലവിളിച്ച ലക്ഷ്മിപ്രിയ, ചെറിയ രീതിയില്‍ റിയാസ് ഒന്ന് പ്രകോപിപ്പിക്കാന്‍ നോക്കിയപ്പോള്‍ തകര്‍ന്ന ദില്‍ഷ ഇവരെ വച്ചു നോക്കുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ യോഗ്യതയുള്ള ഒരേ ഒരു ലേഡി ഗെയിമറാണ് ദില്‍ഷ. പക്ഷേ ധന്യ ടൈറ്റില്‍ വിന്നര്‍ ആകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
കാരണം ധന്യയുടെ ഗെയിം മനസ്സിലാക്കാന്‍ കഴിവുള്ള വ്യൂവേഴ്‌സ് കുറവാണ്. നെഗറ്റീവ് പബ്ലിസിറ്റി, മാസ്, വയലന്‍സ്, ലവ് ട്രാക്ക് ഇതൊക്കെ ഉണ്ടെങ്കിലേ പ്രേക്ഷകരില്‍ കൂടുതല്‍ പേരും അത് ഇഷ്ടപ്പെടുകയുള്ളു. എന്നിരുന്നാലും ഫൈനല്‍ 5 ല്‍ ധന്യയും കാണും.

ലക്ഷ്മി പ്രിയ 37 വയസ്സ്
മനസ്സില്‍ നന്മ, സ്‌നേഹം, കുശുമ്പ് കുന്നായ്മ, ശാപം, പ്രാക്ക് അങ്ങനെ പൊതുവെ സ്ത്രീകളില്‍ കാണപ്പെടുന്ന എല്ലാം ലക്ഷ്മിക്കുണ്ട്. സമയം കിട്ടുമ്പോള്‍ ഒക്കെ സ്വയം പുകഴ്ത്താന്‍ മടി കാണിക്കാത്ത ലക്ഷ്മി. ലേശം വിവരക്കുറവ് ഉണ്ടേലും ബുദ്ധി ഉള്ള പോലെ പെരുമാറും.
സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു കൊടുക്കും എന്നാല്‍ വെറുത്താല്‍ വളരെ മോശം ആയി പെരുമാറും. റോബിന്‍ പറഞ്ഞ പോലെ അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം ഇവരുടെ മാത്രം കുത്തക ആണ്.

വീട്ടു ജോലി ചെയ്യാന്‍ ഒരു മടിയും ഇല്ല. ഭക്ഷണം ഉണ്ടാക്കി കൊടുത്ത് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ഇഷ്ടപെടുന്ന ആളാണ് ലക്ഷ്മി. ടാസ്‌കുകളില്‍ വീക്കാണ്. ഇമോഷന്‍സ് എല്ലാം മറയില്ലാതെ കാണിക്കുന്ന ആളാണ്. പ്രേഷകര്‍ ചോദിക്കണമെന്ന് ആഗ്രഹിക്കുന്നതെല്ലാം മുന്നും പിന്നും നോക്കാതെ മറ്റ് മത്സരാര്‍ഥികളോട് ചോദിക്കാന്‍ ധൈര്യം ഉള്ള ആളാണ് ലക്ഷ്മി.
2022 ആയിട്ടും ലക്ഷ്മിയുടെ വണ്ടി 1960 ല്‍ നിന്ന് മുന്നോട്ട് പോന്നിട്ടില്ല. കുലസ്ത്രീ ഇമേജ് ഉണ്ടാക്കി എടുത്തത് കൊണ്ട് അത്യാവശ്യം ഫാന്‍ ബേസ് ഉണ്ട്. അങ്ങനെ ഉള്ളവരുടെ വോട്ട് കുറച്ചു സംഘി വോട്ട് ഉം കിട്ടി ഫൈനല്‍ ഫൈവ് ല്‍ എത്തും.

ദില്‍ഷ 29 വയസ്
മികച്ച ഡാന്‍സര്‍, വലിയ ഗ്രൂപ്പുകളിലെല്ലാം മെമ്പര്‍ ആയിരുന്നു. ദില്‍ഷ എങ്ങനെ നിന്നാലും ഫാന്‍സിനു ഇഷ്ടപെടുമെന്ന് വ്യക്തമായി അറിയാം. 29 വയസ് ഉണ്ടെങ്കിലും 17 കാരിയുടെ ചേഷ്ടകള്‍ ന്യൂജന്‍ ഫാന്‍സിനെ ഉണ്ടാക്കി കൊടുത്തു. വീട്ടു ജോലി ചെയ്യാന്‍ മടി, സ്‌ക്രീന്‍ സ്‌പേസ് കൂടുതല്‍ കിട്ടുന്നവരുടെ കൂടെ നിന്ന് സ്‌ക്രീന്‍ സ്‌പേസ് നേടിയ ഒരേ ഒരാള്‍.

പാറി പറന്നു നടക്കുന്ന ദില്‍ഷ ബിഗ് ബോസ് ക്യാമറകള്‍ക്കും പ്രിയങ്കരി. വെളിയില്‍ ചീത്ത പേര് വരാത്ത രീതിയില്‍ തനിക്ക് ദേഹത്ത് മണ്ണ് പറ്റാതെ ഫ്രണ്ട്ഷിപ്പില്‍ കവര്‍ ചെയ്ത ലവ് ട്രാക്ക് വിജയകരമായി കൊണ്ട് നടക്കാന്‍ സാധിച്ചത് ദില്‍ഷയുടെ ഒരു കഴിവ് തന്നെയാണ്.
അധികം കഷ്ടപ്പെടാതെ ഇതുവരെ എത്താന്‍ ദില്‍ഷയെ സഹായിച്ചതും ഈ ഒരു ട്രാക്ക് പിടിച്ചു വന്നത് കൊണ്ട് തന്നെ ആണ്. ഇത് ദില്‍ഷക്ക് ഗുണം ചെയ്‌തെങ്കിലും റോബിനെ പോലെ വിജയം ഉറപ്പാക്കിയയൊരു കണ്ടെസ്റ്റാന്റ് ഗെയിമില്‍ നിന്ന് പുറത്തായത് ദില്‍ഷയെ ഇമ്പ്രസ്സ് ചെയ്യാന്‍ ഉള്ള ശ്രമത്തിന് ഇടയില്‍ ആണെന്നു പറഞ്ഞാലും തെറ്റില്ല.
Recommended Video

ആ ടാസ്‌കിന്റെ തുടക്കം മുതലേ ദില്‍ഷ റാണിയുടെ രാജാവ് ആകാന്‍ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷന്‍ റോബിന്‍ കാണിക്കുന്നത് ലൈവ് കണ്ടവര്‍ക്ക് മനസ്സിലാകും. ഒരാളുടെ ഗെയിം നശിപ്പിച്ചു ഇപ്പോള്‍ ബ്ലെസ്ലി ഗെയിം വരെ നിര്‍ത്തി വച്ചിരിക്കുന്നു. ദില്‍ഷ അവിടെ നടത്തുന്ന സംസാരം പലതും പ്രേഷകരോട് ഉള്ളതാണെന്നതില്‍ സംശയമില്ല. ദില്‍ഷ റോബിന്‍ ബ്ലെസ്ലി ജാസ്മിന്‍ ഇവരെ യൂസ് ചെയ്യുക ആയിരുന്നു എന്ന് അവരുടെ ഫാന്‍സ് മനസ്സിലാക്കുന്ന വരെ ദില്‍ഷ അവിടെ കാണും. ഇനി മനസിലാക്കിയില്ലെങ്കില്‍ കപ്പും ഫ്‌ലാറ്റും കൊണ്ട് പൊടീം തട്ടി ദില്‍ഷ ജീവിത ലക്ഷ്യം നേടാന്‍ മുന്നോട്ടു പോവും.


Click it and Unblock the Notifications