For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണ് വേണ്ടെന്ന് പറഞ്ഞാൽ തകരാൻ ഉള്ളതാകരുത് ഒരു ഗെയിമർ; ബിഗ് ബോസിലെ പുലിയായിരുന്ന റോബിൻ ആടായി മാറിയ കഥ

  |

  ഈ സീസണില്‍ ബിഗ് ബോസിനുള്ളില്‍ നടക്കുന്ന ഓരോ സംഭവങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പുലിയെ പോലെ മത്സരത്തിനിറങ്ങിയ റോബിന്‍ ഇപ്പോള്‍ ഒരു മുട്ടനാട് ആയി മാറിയെന്നാണ് ആരാധകര്‍ പറയുന്നത്.

  റോബിന്റെ തന്ത്രങ്ങളൊക്കെ മനസിലാക്കി ഒരു കുറുക്കന്റെ ബുദ്ധി കാണിച്ചത് ബ്ലെസ്ലിയാണ്. ഇരുവരുടെയും ഗെയിമിനെ കുറിച്ചും മറ്റുള്ള കാര്യങ്ങളെ പറ്റിയും ആരാധകരില്‍ ഒരാള്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  ഒരു കഥ സൊല്ലട്ടുമാ! പുലി ആടായിമാറിയ കഥ.. ഒപ്പം കുറുക്കന്റെയും.

  ബിഗ് ബോസ് കാട്ടില്‍ ഒരു പുലിയുണ്ടായിരുന്നു. ശരിക്കും പുലി ഒന്നുമല്ല. പുലിയുടെ വേഷം ഇട്ടു ആളുകള്‍ ആഘോഷിച്ച ഒരു മുട്ടനാട്. ഇടയ്ക്കു അത് കാലുകള്‍ കൊണ്ട് മണ്ണും ചെളിയും ഒക്കെ ഇങ്ങനെ വാരി തെറിപ്പിക്കും. ഇടക്ക് പുലി അമറുന്ന പോലെ ശബ്ദം ഉണ്ടാക്കും. പക്ഷെ ശരിക്കും പുലിയെ മുന്‍പ് പല സീസണിലും കണ്ടിട്ടുള്ളവര്‍ക്ക് മനസിലായി ഇതൊരു മുട്ടനാട് മാത്രമാണെന്ന്. എന്നിട്ടും മനസിലാകാത്ത ചിലര്‍ ഫാന്‍സ് ഗ്രൂപ്പൊക്കെ വെച്ച് ആഘോഷിക്കാന്‍ തുടങ്ങി.

  പക്ഷെ ആ കാട്ടില്‍ ഒരു കുറുക്കന്‍ ഉണ്ടായിരുന്നു. ബുദ്ധിയും കൗശലവും ഉള്ള കുറുക്കന്‍. അവനെ ആളുകള്‍ക്ക് മനസിലായപ്പോള്‍ മുട്ടനാടിനെ ആരാധിച്ചവര്‍ക്ക് മനസിലായി തങ്ങളുടെ കടലാസ് പുലിയെ വലിച്ചു കീറാന്‍ ഈ കുറുക്കന കഴിയുമെന്ന്. അവര്‍ പതിയെ കൗശലക്കാരനായ കുറുക്കന് നേരെ അക്രമണങ്ങള്‍ അഴിച്ചു വിട്ടു. അതേസമയം കാട്ടില്‍ ഉള്ള മുള്ളന്‍ പന്നികളും, എലിയും, പന്നിയും, മറ്റു ക്ഷുദ്ര ജീവികളും അവനെ കൂട്ടമായി ആക്രമിച്ചു. പക്ഷെ കുറുക്കന്‍ അവന്റെ ക്ഷമയും ബുദ്ധിയും കൊണ്ട് അവരെക്കാള്‍ ഉയരെ വളര്‍ന്നു കൊണ്ടിരുന്നു.

  ഈ കഥയില്‍ കുറുക്കന്‍ നിങ്ങള്‍ക്കു അറിയാം ബ്ലെസ്ലി ആണ്. പുലിവേഷം കെട്ടിയ മുട്ടനാട് റോബിനും. ഇന്നലത്തെ ജയില്‍ നോമിനേഷല്‍ ടാസ്‌കില്‍ മോട്ടിവേഷന്‍ സ്പീക്കര്‍ ആയ ഡോക്ടര്‍ ബ്ലെസ്ലിയെ പണിയായി നീ ജയിക്കാന്‍ കളിക്കണം എന്നും ഞങ്ങള്‍ക്ക് ജയിലില്‍ പോകണം എന്നും ഉള്ള നാടകം അങ്ങ് അവതരിപ്പിച്ചു.

  ബുദ്ധിമായ ബ്ലെസ്ലി ഇതു റോബിന്റെ നാടകമാണെന്ന് മനസ്സിലാക്കി കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് റോബിന്റെ വായ അടപ്പിച്ചു. ഞാന്‍ ജയിക്കാന്‍ കളിക്കും അത് ഒരാള്‍ പറഞ്ഞു തരേണ്ട ആവശ്യമില്ല. കാരണം ഇതു ഗെയിം ഷോ ആണെന്നും ഇതുവരെ ഉള്ള എല്ലാ വ്യക്തി ടാസ്‌കിലും മിടുക്കാനായി മത്സരിച്ച ഒരേ ഒരാള്‍ അവിടെ ബ്ലെസ്ലി ആണ്. ഒരു മത്സരം പോലും ഒറ്റക്ക് ജയിക്കാത്ത റോബിന്‍ എപ്പോളും ഉരുവിടുന്ന മന്ത്രം താന്‍ കളിക്കാന്‍ ആയി വന്നതാണെന്ന്.

  റോബിനെ കെട്ടിപ്പിടിച്ച് ജാസ്മിന്‍, കയ്യടിച്ച് താരങ്ങള്‍; ഇത് ഘടികാരങ്ങള്‍ നിലച്ച സമയം!

  ലാലേട്ടനെയും ബിഗ് ബോസിനെയും രണ്ടാം തവണയും അപമാനിച്ചു കൊണ്ട് ഗെയിമില്‍ ഒരു താല്പര്യം ഇല്ലാതെ കളിച്ച ഡോക്ടറെ ഇപ്പോളും അയാളുടെ ഫാന്‍സ് താങ്ങി കൊണ്ട് നടക്കുന്നു. അതും അയാളുടെ സ്റ്റാര്‍ജി ആണെന്നും ജയിലില്‍ ഒറ്റക്കു പോയാല്‍ കൂടുതല്‍ ന്യൂസ് വാല്യൂ കിട്ടുമെന്നാണ് വാദം. നിഷ്‌കരുണം തള്ളിയതിന്റെ ഭാവഭേദം ആണ് ഇതൊക്കെയെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലാകും..

  എല്ലാം കഴിഞ്ഞ് ബിഗ് ബോസ് പണിഷ്‌മെന്റ് കൊടുത്തപ്പോള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ ലക്ഷ്മിപ്രിയയുടെ മുന്നില്‍ കരഞ്ഞു തകര്‍ക്കല്‍. കരയുന്നത് തെറ്റല്ല. പക്ഷേ ഈ അവസ്ഥ ആര് വരുത്തി വച്ചു എന്നുള്ളതിലാണ് എല്ലാം ഇരിക്കുന്നത്. അയാള്‍ തന്നെ സ്വയം വരുത്തിവെച്ച അവസ്ഥയാണത്.

  നാല് പെണ്‍കുട്ടികളെ പ്രസവിച്ചത് അത്ഭുതമായി തോന്നുന്നു; അതൊന്നും ആഗ്രഹിച്ച് നടന്നതല്ലെന്ന് സിന്ധു കൃഷ്ണ കുമാർ

  ഇതുവരെ ഇട്ട ഈ പുലിവേഷം നിങ്ങള്‍ ഫാന്‍സ് ആയി ഒന്ന് അഴിച്ചു വെക്കാന്‍ അയാളെ അനുവദിക്കൂ.. മോശം ഗെയിം കളിക്കുന്ന ആളാണ് എന്നല്ല വാദം. പക്ഷെ പൊള്ളയായ മുഖം ഇട്ടു നിയമം പാലിക്കാതെ നില്‍ക്കുന്ന ഒരാളെ നിങ്ങള്‍ എന്ത് പറഞ്ഞു ന്യായീകരിച്ചാലും മക്കളേ ഞങ്ങള്‍ക്കറിയാം അയാള്‍ പൊള്ളായാണെന്നു.. സമ്മതിക്കില്ല.. എന്നും അറിയാം.ഇത് മൈന്‍ഡ് ഗെയിം ആണ്. പെണ്ണ് വേണ്ട എന്ന് പറഞ്ഞാല്‍ തകരാന്‍ ഉള്ളതാകരുത് ഒരു ഗെയിമര്‍.

  ഒന്നര മാസം ഗര്‍ഭിണിയായി, ആഘാതത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു; ജീവിതത്തിലെ ദുരന്തങ്ങളെ കുറിച്ച് മനോജും ബീനയും

  Recommended Video

  അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview

  അതിലും മോശമായ അവസ്ഥയില്‍ കടന്നു പോയിട്ടും ചിരിച്ചു കൊണ്ട് നില്‍ക്കുന്നവര്‍ അവിടെ ഉണ്ട്. ഇതിലും ക്ഷമയുള്ള അവരെ കണ്ട് പഠിക്കൂ. പ്രതികരണത്തിന്റെ പേരില്‍ ശബ്ദം ഉയര്‍ത്തി അലറി വിളിച്ചു കണ്ടന്റ് ഉണ്ടാകുന്ന പലരെയും മുന്‍പ് കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ളവരെ മാത്രം ആരാധിക്കുന്നവര്‍ക്ക് ടോക്‌സിക് മൈന്‍ഡ് ആയിരിക്കും. ഇങ്ങനെയും കളിക്കാം, ഇങ്ങനെയും മറുപടി പറയാം എന്നൊക്കെ പറഞ്ഞു പുതിയ വഴി കാട്ടുന്നവര്‍ ഇത്തവണ കപ്പ് ഉയര്‍ത്തട്ടെ. ഈ സീസണ്‍ അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടി ആകട്ടെ.. എന്നുമാണ് ആരാധകന്‍ പറഞ്ഞ് നിര്‍ത്തുന്നത്.

  English summary
  Bigg Boss Malayalam Season 4: A Critism Against Dr Robin After His Sudden Game Change Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X