നിമിഷയുടെ വസ്ത്രധാരണവും സംസാരവുമല്ല ഫാന്‍സ് ഉണ്ടാക്കത്തിന് കാരണം; ഇന്ന് പുറത്താവുമെന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളം അമ്പത് ദിവസത്തിലെത്തി നില്‍ക്കുകയാണ്. ഇത്രയും ദിവസം അവിടെ നിന്നവര്‍ക്കെല്ലാം ബിഗ് ബോസ് ആദരം നല്‍കുന്നുണ്ട്. പ്രൊമോ വീഡിയോയില്‍ ഇത് വ്യക്തമാണ്. അതേ സമയം ഈ ആഴ്ച വീട്ടില്‍ നിന്നും ഒരാള്‍ പുറത്ത് പോവുമെന്നുള്ള കാര്യം അവതാരകന്‍ അറിയിച്ച് കഴിഞ്ഞു. അത് നിമിഷയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ നിറയെ നിമിഷ പോവുന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വന്നിരുന്നു. മുന്‍പ് മത്സരാര്‍ഥികള്‍ പോയപ്പോള്‍ അവര്‍ ശക്തരാണെന്നും പോവേണ്ടവര്‍ അല്ലെന്നുമൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. നിമിഷയുടെ കാര്യത്തിലും അതേ കാര്യം പറയാന്‍ വരുന്നവരോട് ഒരു ആരാധിക പറയുന്നതിങ്ങനെ..

നിമിഷ ഔട്ട് ആകുമ്പോള്‍ പലരും ഇടാന്‍ പോകുന്ന കമെന്റ്‌സ്

'ഇന്ന് നിമിഷ ഔട്ട് ആകുമ്പോള്‍ പലരും ഇടാന്‍ പോകുന്ന കമെന്റ്‌സ് ആണ് 'അയ്യോ സ്‌ട്രോങ്ങ് ആയിട്ടുള്ള ഒരു മത്സരര്‍ഥി പോയല്ലോ എന്ന്. ശരിക്കും പത്തു ഫാന്‍സിനെ തികച്ചുണ്ടാക്കാന്‍ കഴിവില്ലാത്ത മത്സരാര്‍ഥികളില്‍ ഒരാളാണ് നിമിഷ. പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട് ഫിസിക്കല്‍ ടാസ്‌ക് ആണ് ഗെയിമെന്ന്'.

'ഒരിക്കലുമല്ല, അങ്ങനെ ആണേല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്ന് 17 പേരെ സെലക്ട് ചെയ്താല്‍ മതിയാരുന്നല്ലോ. ചിലപ്പോ ഒരു ടാസ്‌കിലെ പെര്‍ഫോമന്‍സ് കൊണ്ട് കുറച്ചു അഭിനന്ദനങ്ങള്‍ കിട്ടിയേക്കാം (റോണ്‍സന് കിട്ടിയത് പോലെ) അതിനപ്പുറത്തു ഒന്നും ഉണ്ടാകില്ല.

മൂന്നു നേരം തിന്നും ഉറങ്ങിയും മത്സരാര്‍ഥികള്‍ ഇരുന്നാല്‍ കണ്ടന്റ് കിട്ടില്ല എന്ന് ഉറപ്പുള്ള കൊണ്ടാണ് ടാസ്‌കുകള്‍ കൊടുക്കുന്നത്'.

ബിഗ് ബോസിലെ റൂള്‍സ് ഒക്കെ പാലിക്കാന്‍ ഉള്ളതാണ്

ബിഗ് ബോസിലെ റൂള്‍സ് ഒക്കെ പാലിക്കാന്‍ ഉള്ളതാണ്. പക്ഷെ അതിലും ലൂപ്‌ഹോള്‍ കണ്ടെത്തി ടാസ്‌കുകള്‍ അലമ്പാക്കി കണ്ടന്റ് കൊടുത്താല്‍ ബിഗ് ബോസ് ഇറക്കി വിടതൊന്നുമില്ല. നിലവില്‍ ഫാന്‍ ബേസ് കൂടുതല്‍ ഉള്ളവരാണ് റോബിന്‍, ബ്ലെസ്‌ലി, ജാസ്മിന്‍ എന്നിവര്‍.

അതല്ലാതെ ദില്‍ഷ, ലക്ഷ്മിപ്രിയ, അഖില്‍, റോണ്‍സണ്‍ എന്നിവര്‍ക്കും അത്യാവശ്യം സപ്പോര്‍ട്ട് ഉണ്ട്. ബിഗ് ബോസില്‍ മറ്റുള്ളവരെ ഫിസിക്കലി അറ്റാക്ക് ചെയ്യാതെ കണ്ടന്റുകള്‍ ഉണ്ടാക്കിയാല്‍ മാത്രം പോര. ആ കണ്ടന്റുകള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ഉള്ളതും ആകണം.

നിമിഷയുടെ വസ്ത്രധാരണം, സംസാരം, ആശയങ്ങള്‍ ഇതൊന്നുമല്ല അവള്‍ക്കു ഫാന്‍സ് ഉണ്ടാകാത്തതിന് കാരണം

നിമിഷയുടെ വസ്ത്രധാരണം, സംസാരം, ആശയങ്ങള്‍ ഇതൊന്നുമല്ല അവള്‍ക്കു ഫാന്‍സ് ഉണ്ടാകാത്തതിന് കാരണം. അങ്ങിനെ ആണേല്‍ ജാസ്മിന്‍ ഇപ്പോഴേ ടോപ് 3 ഉറപ്പിക്കുന്ന ഒരാള്‍ ആകില്ലായിരുന്നു. വായിട്ടലയ്ക്കാന്‍ അല്ലാതെ ജനങ്ങളില്‍ ഒരു രീതിയിലും ഇമ്പാക്ട് ഉണ്ടാക്കാന്‍ നിമിഷയ്ക്ക കഴിഞ്ഞിട്ടില്ല. ജാസ്മിന്റെ ഫ്രണ്ട് എന്നാ നിലയിലാണ് ആദ്യം മുതലേ ജനങ്ങള്‍ കാണുന്നത്. അതുകൊണ്ട് തന്നെ വോട്ട് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരു ആരാധകരും നിമിഷയ്ക്ക ഇല്ല.

നിമിഷ പോകേണ്ട, അവള് സ്‌ട്രോങ്ങാണെന്ന് അഭിപ്രായം ഉള്ള എത്രപേര്‍ അവള്‍ക്ക് വോട്ട് കൊടുത്തു കാണും

മണിക്കുട്ടനും സാബുവും പേര്‍ളിയും രജിത് കുമാറും ജാസ്മിനും റോബിനും ഒക്കെ വ്യത്യസ്തരാണ്. ഞാന്‍ മനസിലാക്കിയിടത്തോളം ഉണ്ടാകുന്ന കണ്ടന്റുകള്‍ക്ക ജനങ്ങളെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യാന്‍ പറ്റുന്നവരാണ് മികച്ച മത്സരര്‍ഥികള്‍. അല്ലാതെ നല്ല ശബ്ദം ഉള്ളവര്‍ ആകില്ല.

നിമിഷ പോകേണ്ട, അവള് സ്‌ട്രോങ്ങാണെന്ന് അഭിപ്രായം ഉള്ള എത്രപേര്‍ അവള്‍ക്ക് വോട്ട് കൊടുത്തു കാണും. റോണ്‍സനും താഴെ വോട്ടിങ്ങില്‍ നിമിഷ വന്നിട്ടുണ്ടേല്‍ ഒരു പത്തുപേരെ സ്വന്തമായി ഫാന്‍സായി ഉണ്ടാക്കാന്‍ പറ്റാത്ത വീക്ക് കണ്ടസ്റ്റന്റ് തന്നെയല്ലേ നിമിഷ.. എന്നാണ് ഒരു ആരാധിക ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X