വിമര്‍ശിച്ചവരെ കൊണ്ട് ജാസ്മിന്‍ മാറ്റി പറയിപ്പിച്ചു; അനേകം പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് ഈ യുവതി

ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരാണ് ജാസ്മിന്‍ എം മൂസയുടേത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ജാസ്മിന്‍ അത്ര സുപരിചിതയല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ചര്‍ച്ചാ വിഷയമാണ്. ബോഡി ബില്‍ഡറായ ജാസ്മിന്‍ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്നു കാണുന്ന നിലയില്‍ എത്തിയത്.

വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ ജാസ്മിന്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു. വിവാഹം നരകതുല്യമായ അനുഭവമായിരുന്നു ജാസ്മിന് സമ്മാനിച്ചത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പുറത്ത് വരുകയായിരുന്നു. തനിക്ക് മുന്നിലുള്ള പ്രതിസന്ധികളെ പോരാടി കൊണ്ടാണ് സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിലൊതുക്കിയത്. ജാസ്മിന്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയാണ്

ജാസ്മിന്‍

ബിഗ് ബോസ് ഷോയില്‍ വരുന്നതിന് മുന്‍പ് ജാസ്മിനെ തേടി അധികം എത്തിയിരുന്നത് നെഗറ്റീവ് കമന്റുകളാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഇമേജ് മാറിയിരിക്കുകയാണ്. ജാസ്മിന്‍ കുറെക്കൂടി മലയാളി പ്രേക്ഷകരിലേയ്ക്ക് അടുത്തതോടെയാണ് ഇമേജ് മാറിയത്. കഴിഞ്ഞ ദിവസം സെല്‍ഫി എന്ന ടാസ്‌ക്കിലൂടെ തനിക്ക ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ഇപ്പോഴത്തെ തന്‌റെ ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ജനങ്ങള്‍ക്ക് താരത്തിനോടുള്ള കാഴ്പ്പാട് മാറിയത്.

ശക്തയായ ഒരു സ്ത്രീ

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ജാസ്മിനെ കുറിച്ച് ഒരു ആരാധിക എഴുതിയ കുറിപ്പാണ്. എപ്പിസോഡ് കണ്ടതോടെ ജാസ്മിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറി എന്നാണ് ഇവര്‍ പറയുന്നത്. ശക്തയായ ഒരു സ്ത്രീയാണെന്നും പിന്തുണ നല്‍കി കൊണ്ട് പറയുന്നുണ്ട്. ആരാധികയുടെ കുറിപ്പ് ഇങ്ങനെ... ''ഇന്നത്തെ എപ്പിസോഡ് കണ്ടതോടു കൂടി ജാസ്മിനെ കുറിച്ചുള്ള എന്റെ കാഴ്ചപാട് പാടെ മാറി.അവര്‍ ജീവിച്ച ചുറ്റുപാടുകളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പല കാര്യങ്ങളും അവര്‍ തുറന്ന് പറയുന്നതിലുടെ പുറത്ത് സൊസൈറ്റിയില്‍ ഒരു പാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും എന്നറിഞ്ഞിട്ടും താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുകയും അവരെ പോലെ സ്ട്രഗിള്‍ അനുഭവിക്കുന്ന അനേകം പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചോദനമാവുകയുമാണ് ഈ യുവതി. മസിലും പെരുപ്പിച്ച് തെക്ക് വടക്കു നടക്കുന്ന എന്ന കമന്റ് ഞാന്‍ ഈ ഗ്രൂപില്‍ ഉപയോഗിച്ചിരുന്നുഅതില്‍ എനിക്ക് കുറ്റബോധം തോന്നുന്നു'', എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

 പ്രചോദനം

നേരത്തെ ജാസ്മിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇതില്‍ പുരുഷന്മാരുമുണ്ട്. '' കുറച്ചു കൊല്ലം മുമ്പേ ഈ സ്ത്രീയെ കുറിച്ച് യൂട്യുബില്‍ വീഡിയോ കണ്ടിരുന്നു , ഇപ്പോള്‍ പറഞ്ഞ കഥ തന്നെ , സഹതാപം തോന്നി , ഭാര്യമാരെ വെറും സുഖത്തിന് മാത്രം ഉപയോഗിക്കാനും , ഒരു വേലക്കാരിയെ പോലെ കാണുകയും ചെയ്യുന്ന പുരുഷകുലത്തിന് അപമാനം ആയ കുറേ നാറികള്‍ സമൂഹത്തില്‍ ഉണ്ട് , പല ഭാര്യമാരും വീട്ടുകാരെ വിചാരിച്ചു , അല്ലേല്‍ മക്കളെ വിചാരിച്ചു വീട്ടില്‍ പറയാതെ എല്ലാം സഹിച്ചു നില്‍ക്കുന്നു. ഈ സ്ത്രീയെ കണ്ടിട്ട് എങ്കിലും, അത്തരം ഭാര്യമാര്‍ക്ക് ധൈര്യം വരട്ടെ'' എന്ന കമന്റായി മറ്റൊരള്‍ കുറിച്ചു. നെഗറ്റീവ് കമന്റുകളെക്കാളും പോസിറ്റീവ് റിയാക്ഷനാണ് ജാസ്മിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

 വിമര്‍ശനം

ജോഷ് ടോക്കിലൂടെയാണ് ആദ്യമായി ജാസ്മിന്‌റെ കഥ പുറം ലോകത്ത് എത്തുന്നത്. 21 വയസ്സിനിടെ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നു തുറന്ന് പറഞ്ഞിരുന്നത്. അന്ന് പറഞ്ഞതില്‍ നിന്ന് ഒരു വാക്കു പോലും ജാസ്മിന്‍ മാറ്റി പറഞ്ഞിട്ടില്ല. എന്നാല്‍ അന്ന് പിന്തുണയെക്കാള്‍ വിമര്‍ശനമായിരുന്നു കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ജാസിമിന്റെ ഗെറ്റപ്പായിരുന്നു അന്ന് പലര്‍ക്കും പ്രശ്‌നമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X