ബ്ലെസ്ലിക്ക് ഡോക്ടറിനോട് ദേഷ്യം തോന്നാന്‍ കാരണം ദില്‍ഷ; മുന്നറിയിപ്പുമായി ആരാധകര്‍
സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ ഇപ്പോള്‍ അഞ്ചാം വരത്തിലേയ്ക്ക് കടക്കുകയാണ്. ബിഗ് ബോസിനെ ഒരു മത്സരമായി കണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്. വ്യക്തി ബന്ധങ്ങള്‍ മാറ്റി നിര്‍ത്തി കൊണ്ടാണ് ഇവർ ഗെയിമിനെ നേരിടുന്നത്. സ്ട്രറ്റജി ഇല്ലയെന്ന് പറയുമ്പോഴും മത്സരാര്‍ത്ഥികളുടെ ചലനങ്ങളില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ബിഗ് ബോസ് ടീമും ഇത്തവണ തങ്ങളുടെ ഗെയിം മാറ്റിയിട്ടുണ്ട്. ശക്തിയും ബുദ്ധിയും ഉപയോഗിച്ച് കളിക്കുന്ന ടാസ്ക്കുകളാണ് ഇക്കുറി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ കേള്‍കേണ്ടി വന്ന വിമര്‍ശനമായിരുന്നു ടാസ്‌ക്കിലെ പോരായ്മകള്‍. എന്നാല്‍ ഇത്തവണ അത് പരിഹരിച്ചിട്ടുണ്ട്.
ബിഗ് ബോസ് നല്‍കുന്ന വീക്കിലി ടാസ്‌ക്കുകള്‍ ഹൗസിന് അകത്ത് മാത്രമല്ല പുറത്തും വലിയ ചര്‍ച്ചയാവാറുണ്ട്. ആരോഗ്യകരമായ ഫാന്‍ ഫൈറ്റുകളാണ് പുറത്ത് നടക്കുന്നത്. ആരോഗ്യ രംഗമായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്ക്. പേര് പോലെ അത്ര ആരോഗ്യകരമായിരുന്നില്ല കാര്യങ്ങള്‍. വളരെ സമാധാനത്തോടെ പോകേണ്ടിയിരുന്ന ടാസ്‌ക്ക് വലിയ പ്രശ്‌നത്തോടെയാണ് അവസാനിച്ചത്. നിയമലംഘനങ്ങളും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ടാസ്‌ക്ക് അവസാനിക്കുന്നതു വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച വീക്കിലി ടാസ്ക്ക് അവസാനിച്ചിട്ടും അതിന്റെ പൊട്ടലും ചീറ്റലും ഹൗസില്‍ തുടരുകയാണ്.

ആരോഗ്യ രംഗം ടാസ്‌ക്കില്‍ ഏറ്റവും കൂടുതല്‍ വഴക്ക് നടന്നത് ബ്ലെസ്ലിയുടെ പേരില്‍ ആയിരുന്നു. ധന്യയുടെ അനുവാദമില്ലാതെ ആപ്പിള്‍ കഴിച്ചത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഹൗസ് അംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ബ്ലെസ്ലിയെ വിമര്‍ശിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ ബ്ലെസ്ലി കുറ്റക്കാനല്ലെന്ന്ബിഗ് ബോസ് പ്രഖ്യാപിച്ചു. ബിഗ് ബോസിന്റെ ഈ പ്രഖ്യാപനം പിന്നീട് മറ്റൊരു പ്രശ്‌നത്തിന് വഴി വയ്ക്കുകയായിരുന്നു. അപ്പിള്‍ വിഷയത്തില്‍ ഹൗസ് അംഗങ്ങള്‍ ബ്ലെസ്ലിയെ തളളി പറഞ്ഞുവെങ്കിലും പ്രേക്ഷകര്‍ കൂടെ നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണച്ച ആരാധകര്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. ആപ്പിള്‍ വിഷയത്തില്‍ തോന്നിയ ഇഷ്ടം ഇല്ലാത്താക്കരുതെന്നാണ് പറയുന്നത്.

ജയിലില്‍ നിന്നുള്ള ബ്ലെസ്ലിയുടേയും നവീന്റെയും സംഭാഷണമാണ് ആരാധകര്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് കൊടുക്കാന്‍ കാരണം. സീരിയല്‍ ടീമിന്റെ കൂടെ ചേരാനുള്ള തത്രപ്പാടിലാണ് ബ്ലെസ്ലി എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ ബിഗ് ബോസ് കോളങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ആപ്പിള്‍ വിഷയത്തില്‍ തോന്നിയ ഇഷ്ടം മുഴുവന്‍ ഇല്ലാതാക്കാനുള്ള തത്രപ്പാടില്‍ ആണെന്ന് തോന്നുന്നു എന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. 'കഴിഞ്ഞ രാത്രിയില്‍ ജയിലില്‍ ഇരുന്ന് നവീനോട് ബെസ്ലി എന്തൊക്കെയോ പറയുന്നുണ്ട. ഒരു വ്യക്തതയില്ല. ലക്ഷണം കണ്ടിട്ട് സീരിയല്‍ ഗ്രൂപ്പിനോട് ഒട്ടാനുള്ള സൂചനയാണെന്ന് തോന്നുന്നു എന്നാണ് കുറിപ്പില്‍
പറയുന്നത്. ഡോക്ടറിന്റെ പ്ലാനിന് മറു പ്ലാന്‍ ഇടുന്നതാണ് തന്റെ പ്ലാനൊക്കെയാണ് പറയുന്നത്. ഡോക്ടറിന്റെ ഒറ്റപ്പെടല്‍ സ്ട്രറ്റജി പൊളിക്കാന്‍ സീരിയല്‍ ഗ്രൂപ്പിനെയും ഡോക്ടറേയും സുഹൃത്തുക്കളാക്കി ഓണവില്ല് ഉണ്ടാക്കല്‍ ആയിരുന്നു പാവത്തിന്റെ ലക്ഷ്യം'; ബ്ലെസ്ലിയെ ട്രോളി കൊണ്ട് പറഞ്ഞു.

പക്ഷെ റെ ലക്ഷ്യം വേറെയാണെന്നാണ് കുറിപ്പില്‍ പറയുന്നുണ്ട്. 'ഇവനെ പറ്റി ഗ്രൂപ്പ് ചേര്‍ന്നിരുന്ന് കുറ്റം പറയുന്നവരോട് ഡോക്ടറിന് എതിരെ സഖ്യം ഉണ്ടാക്കാണ് ബ്ലെസ്ലിയുടെ പുതിയ പ്ലാനെങ്കില്‍ മണ്ടത്തരം എന്നല്ലാതെ ഒന്നും പറയാനില്ല. ഇങ്ങനെ ഓരോന്ന് പറഞ്ഞ് നവീനോട് തുടങ്ങിയ സംസാരം പതിയെ ക്യാമറയോടും ജനങ്ങളോടുമൊക്കയായി മാറുന്നുണ്ടെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് തന്റെ സ്ട്രറ്റജിയെ കുറിച്ച് വെളിപ്പെടുത്തിയ ഡോക്ടറെ എല്ലാവരും ചേര്‍ന്ന് കളിയാക്കിയുരുന്നു. അവരോടാണ് ബ്ലെസ്ലിക്ക് മൈക്ക് എടുത്തു വെച്ച് എന്തൊക്കെയാണ് തന്റെ സ്ട്രറ്റജിയെന്ന് വിശദീകരിക്കേണ്ട ഗതികേട് വന്നിരിക്കുന്നത്'; ആരാധകന്‍ കൂട്ടിച്ചേർത്തു.
Recommended Video

ബ്ലെസ്ലിയ്ക്ക് ഡോക്ടറിനോടുള്ള പ്രശ്‌നത്തെ കുറിച്ചും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. 'ഒന്നെങ്കില്‍ ഡോക്ടറിനുള്ള പുറത്തെ സപ്പോര്‍ട്ട് ആലോചിച്ചുള്ള പ്രശ്‌നം അല്ലെങ്കില്‍ ദില്‍ഷയോടുള്ള ഡോക്ടറിന്റെ സൗഹൃദം അലട്ടുന്നുണ്ട്. ഇതൊന്നും അല്ലെങ്കില്‍ ഇവന്‍ എന്താണ് പറയുന്നതെന്ന് ഇവന് പോലും അറിയില്ല'; ബ്ലെസ്ലിയെ ട്രോളി കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു.


Click it and Unblock the Notifications