പരദൂഷണം നിര്‍ത്തി കളിച്ചില്ലെങ്കില്‍ താഴെ പോകും; ബ്ലെസ്ലിയുടെ ഗെയിം പോവുന്നതിനെ പറ്റി ആരാധകന്‍

ഒരു മത്സരാര്‍ഥിയോടും പ്രത്യേക ഇഷ്ടം തോന്നുന്നില്ല എന്നതാണ് ബിഗ് ബോസ് ആരാധകരുടെ പ്രശ്‌നം. എന്നാല്‍ ടൈറ്റില്‍ വിന്നറാവാനും ഫൈനല്‍ ഫൈവിലേക്ക് വരാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റുകള്‍ ഇതിനകം പുറത്ത് വന്നു. മത്സരങ്ങളിലെ പ്രകടനവും കണ്ടന്റ് ഉണ്ടാക്കുന്നതുമൊക്കെ കണക്കിലെടുത്താണ് ഫൈനലിസ്റ്റുകളെ പ്രവചിച്ചത്. എന്നാല്‍ ബ്ലെസ്ലി അതില്‍ നിന്നും പിന്നോട്ട് പോവുകയാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'ബിഗ് ബോസ് സീസണിന്റെ തുടക്കത്തില്‍ പാവ നഷ്ടപ്പെടുത്തിയപ്പോള്‍ ബ്ലെസ്ലി ഗെയിമിനു കൊള്ളാത്തവനാണെന്ന് തോന്നി. പക്ഷെ അന്ന് നെഗറ്റിവ് ആയി തുടങ്ങിയ ഡെയ്‌സിക്ക് പിന്നെ ആ ട്രാക്കിലൂടെ മാത്രേ പോവാന്‍ പറ്റിയുള്ളു. അയ്യോ പാവം എന്ന ട്രാക്ക് പിടിച്ച് മുന്നോട്ട് പോയ ബ്ലെസ്ലി ആവട്ടെ പതുക്കെ പതുക്കെ ഇന്റിലിജെന്റ് ഗെയിമര്‍ എന്ന നിലയില്‍ സ്‌ട്രോങ്ങ് ആയി വരികയും ചെയ്തു.

ഇന്റിലിജെന്റ് ഗെയിമര്‍ എന്ന നിലയില്‍ സ്‌ട്രോങ്ങ് ആയി വരികയും ചെയ്തു

'ബിഗ് ബോസ് സീസണിന്റെ തുടക്കത്തില്‍ പാവ നഷ്ടപ്പെടുത്തിയപ്പോള്‍ ബ്ലെസ്ലി ഗെയിമിനു കൊള്ളാത്തവനാണെന്ന് തോന്നി. പക്ഷെ അന്ന് നെഗറ്റിവ് ആയി തുടങ്ങിയ ഡെയ്‌സിക്ക് പിന്നെ ആ ട്രാക്കിലൂടെ മാത്രേ പോവാന്‍ പറ്റിയുള്ളു. അയ്യോ പാവം എന്ന ട്രാക്ക് പിടിച്ച് മുന്നോട്ട് പോയ ബ്ലെസ്ലി ആവട്ടെ പതുക്കെ പതുക്കെ ഇന്റിലിജെന്റ് ഗെയിമര്‍ എന്ന നിലയില്‍ സ്‌ട്രോങ്ങ് ആയി വരികയും ചെയ്തു.

വളരെ ചുരുക്കം ആളുകളോട് മാത്രം ( eg: Daisy ) നേരിട്ട് ഫൈറ്റ് ചെയ്യുകയും അതേ സമയം മിക്കവാറും മറ്റെല്ലാ കണ്ടസ്റ്റന്റിനോടും ഒരു അയ്യോ പാവം ലൈന്‍ തന്നെ പിടിച്ച് മുന്നോട്ട് പോവുന്നു. അതായത് അഖില്‍ കളിയാക്കിയാല്‍ തിരിച്ച് നിരുപദ്രവകരമായ രീതിയില്‍ ഡിഫന്റ് ചെയ്യും. അവിടെ അഖില്‍ നെഗറ്റിവ് ആവുകയും ബ്ലെസ്ലിക്ക് സപ്പോര്‍ട്ട് കൂടുകയും ചെയ്യും. അയ്യോ പാവം ബ്ലസ്ലി എന്ന ട്രാക്ക്.

ലൂപ് ഹോള്‍ കണ്ടെത്തിയ ബ്ലെസ്ലിയെ ബിഗ് ബോസും പിന്നീട് ലാലേട്ടനും പ്രശംസിക്കുന്നു

ഈ ലെവലില്‍ മുന്നോട്ട് പോയ ഘട്ടത്തില്‍ ടൈറ്റില്‍ വിന്നര്‍ എന്ന സ്ഥാനത്തിനായി കാണുന്ന 3 പേരില്‍ ഒരാള്‍ ആയിരുന്നു ബ്ലെസ്ലി. ഡോക്ടര്‍ റോബിന്‍, ദില്‍ഷ എന്നിവര്‍ ആണ് മറ്റു രണ്ട് പേര്‍. ഇതില്‍ തന്നെ ഡോക് റോബിന്‍ ടൈടില്‍ വിന്നര്‍ സ്ഥാനത്തിനു നിലവില്‍ ആരും എതിരാളികള്‍ ഇല്ലാത്ത ആളാണ്.

മൃഗീയമായി ഗെയിം കളിക്കുന്നു (ധന്യയുടെ മേല്‍ വെള്ളം ഒഴിച്ചത്) പിന്നെ സ്ത്രീകളോട് ബഹുമാനം ഇല്ലാത്തവന്‍ (സുചിത്രയുടെ വുമണ്‍ കാര്‍ഡ്), ലക്ഷ്മിപ്രിയയുടെ ചായ ഇഷ്യൂ ഇതെല്ലാം ബ്ലസ്ലിക്ക് പൊന്‍ തൂവലായി. ഇങ്ങനെ ഗംഭീരമായി മുന്നോട്ട് പോയിരുന്ന ബ്ലെസ്ലിക്ക് പെട്ടെന്ന് ഒരു ബൂസ്റ്റ് അപ് കിട്ടുകയാണ്.

ആപ്പിള്‍ വിഷയത്തില്‍ ലൂപ് ഹോള്‍ കണ്ടെത്തിയ ബ്ലെസ്ലിയെ ബിഗ് ബോസും പിന്നീട് ലാലേട്ടനും പ്രശംസിക്കുന്നു. ഒരു വ്യൂവര്‍ എന്ന നിലയില്‍ ബ്ലെസ്ലിയുടെ ഗെയിം അവിടെ മുതല്‍ താഴോട്ടാണ്'.

എന്താണു സംഭവിച്ചത്?

എന്താണു സംഭവിച്ചത്?

1 - ആപ്പിള്‍ വിഷയത്തില്‍ അതി ബുദ്ധിമാന്‍ എന്ന പരിവേഷം ലഭിച്ചപ്പോള്‍ കിട്ടുന്ന എല്ലാ ടാസ്‌കിലും ഡയറക്റ്റ് ആയി ചിന്തിക്കുന്ന പരിപാടി ബ്ലെസ്ലി നിര്‍ത്തി. എല്ലാ ടാസ്‌കിലും ലൂപ് ഹോള്‍ കണ്ട് പിടിക്കാന്‍ ഓവര്‍ ആയി ചിന്തിക്കുന്നത് പലതും മണ്ടത്തരമായി മാറി കൊണ്ടിരിക്കുന്നു.

2 - ഡോക്ടര്‍-ദില്‍ഷ ലവ് ട്രാക്ക് പൊട്ടിക്കാന്‍ അതില്‍ ഒരു ട്രയാങ്കിള്‍ ആങ്കിള്‍ കൊണ്ട് വന്നെങ്കിലും ആ ട്രാക്ക് ഡോക്ടറെ പരദൂഷണം പറയാന്‍ തുടങ്ങിയത് മുതല്‍ നെഗറ്റിവ് ആണ്.

വളരെ മോശം ലെവലിലേക്ക് അവന്റെ ഗെയിം താണിരിക്കുന്നു

3- ധന്യയെ ഡോക്ടര്‍ മൂക്കിലൂടെ രക്തം വന്ന സമയത്ത് സഹായിച്ചത് ഗെയിമോ സ്റ്റ്രാറ്റജിയോ ആവാം. പക്ഷെ ഡോക്ടറുടെ ആ പ്രവൃത്തി തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണെന്നിരിക്കെ, ഡോക്ടര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള പിന്തുണ കുറയ്ക്കാന്‍ ഡോക്ടറുടേത് സ്റ്റ്രാറ്റജിയാണെന്ന് പറഞ്ഞതിലൂടെ വളരെ മോശം ലെവലിലേക്ക് അവന്റെ ഗെയിം താണിരിക്കുന്നു.

4- ഡെയ്‌സി പോയത് ഏറ്റവും അധികം ബാധിച്ചത് ബ്ലെസ്ലിയെ ആണ്. റോബിന്, ജാസ്മിന്‍ എന്ന പോലെ ബ്ലെസ്ലിയുടെ ഏറ്റവും വലിയ പി ആര്‍ ആയിരുന്നു ഡെയ്‌സി. ഡെയ്‌സി പോയതോടെ ആ സ്ഥാനത്തേക്ക് ഉയരാന്‍ സുച്ത്രക്ക് സാധിച്ചിട്ടില്ല. സുചിത്ര എന്ന വിഷം ബ്ലെസ്ലിക്കെതിരെ നന്നായി ചീറ്റിയാല്‍ മാത്രമേ ഇനി ബ്ലെസ്ലിക്ക് നിലനില്‍പ്പുള്ളു.

ബ്ലെസ്ലി പരദൂഷണം നിര്‍ത്തി കളിച്ചില്ലെങ്കില്‍ നന്നായി താഴെ പോകും

5- ഇപോ കണ്ട് കൊണ്ടിരിക്കുന്ന കോസ്റ്റ്യൂം ടാസ്‌കില്‍ വളരെ സ്ലോ ആയി വസ്ത്രങ്ങള്‍ ഇടുന്ന ബ്ലെസ്ലി ഒരു ടീം പ്ലയര്‍ അല്ല എന്ന് പോലും തോന്നിപ്പോയി. ഇവന്‍ ഭക്ഷണം കഴിക്കാത്തോണ്ടാണോ ഇങ്ങനെ ക്ഷീണിതനായി കാണപ്പെടുന്നത്?

ബ്ലെസ്ലി പരദൂഷണം നിര്‍ത്തി കളിച്ചില്ലെങ്കില്‍ നന്നായി താഴെ പോകും. ലക്ഷ്മിപ്രിയ പോലും ചായ ഇഷ്യൂ പിടിക്കപെട്ടതിനു ശേഷം ഗെയിം വളരെയധികം ഇമ്പ്രൂ ചെയ്തപ്പോഴാണ് ടൈടില്‍ വിന്നര്‍ പൊസിഷനില്‍ നിന്നും ബ്ലസ്ലി താഴെ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X