ഡോക്ടര്‍ റോബിന്‍ പറഞ്ഞത് ശരിവെച്ച് ജാസ്മിന്‍, പ്രശ്‌നങ്ങള്‍ മറന്ന് ഒന്നായി, ഇവര്‍ക്ക് പിന്തുണയുമായി ബ്ലെസ്ലി

സംഭവ ബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് ഹൗസില്‍ ഓരോ ദിവസവും അരങ്ങേറുന്നത്. 17 പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 16 പേരാണുള്ളത്. ആദ്യ ആഴ്ചയില്‍ ജാനകിയും പോയവാരം (മൂന്നാമത്തെ) ശാലിനിയും പുറത്ത് പോയി. പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഹൗസില്‍ എത്തിയിട്ടുണ്ട്. മണികണ്ഠന്‍ എന്ന മലയാളം അധ്യാപകനാണ് ബിഗ് ബോസ് സീസണ്‍ 4 ലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി.

ബിഗ് ബോസ് ഷോ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും ഹൗസില്‍ എത്തിയിരിക്കുന്നത്. ഗെയിം പ്ലാനില്ലെന്ന് പറയുമ്പോഴും ഇവരുടെ പ്രകടനങ്ങളില്‍ കൃത്യമായി സ്ട്രറ്റജി നിഴലിക്കുന്നുണ്ട്.100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇതിനായി മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും മത്സരം കൂടുതല്‍ ശക്തമാവുകയാണ്.

നാലാം വാരം

പ്രശ്‌നങ്ങളോടെയാണ് ബിഗ് ബോസ് ഹൗസില്‍ നാലാം വാരം അവസാനിക്കുന്നത്. കഴിഞ്ഞ തവണ അടുക്കള പ്രശ്‌നമായിരുന്നെങ്കില്‍ ഈ വാരം ക്യാപ്റ്റന്‍സി ടാസ്‌ക്കാണ് മത്സരാര്‍ത്ഥികളുടെ ഇടയില്‍ അഭിപ്രായഭിന്നതയുണ്ടാക്കിയിരിക്കുന്നത്. ജയില്‍ നോമിനേഷനോടയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പേരില്‍ നവീനേയും ബ്ലെസ്ലിയേയുമാണ് ഈ വാരം ജയിലില്‍ അയച്ചത്. എല്ലാവരും നോമിനേറ്റ് ചെയ്തതിന്റെ കാരണം നവീന് ഇഷ്ടപ്പെട്ടില്ല. നടനുമായി സൗഹൃദം സൂക്ഷിക്കുന്നവരാണ് അധികം പേരും. നവീന്‍ തന്റെ പിണക്കം പ്രകടമായി കാണിക്കുകയും ചെയ്തു.

നോമിനേഷന്‍

ജയിലില്‍ നിന്ന് പുറത്ത് വന്നതിന് ശേഷമായിരുന്നു ക്യാപ്റ്റന്‍സിയ്ക്ക് വേണ്ടിയുള്ള നോമിനേഷന്‍ നടന്നത്. ജയലിലേയ്ക്ക് നോമിനേറ്റ് ചെയ്തവര്‍ തന്നെ ക്യാപ്റ്റന്‍സിലേയ്ക്കും നവീന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ബ്ലെസ്ലി, ഡോക്ടര്‍, ജാസ്മിന്‍ എന്നിവര്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. നവീന്റെ ജയില്‍ നോമിനേഷന് അമിത പ്രധാന്യം നല്‍കുന്നതിനെയായിരുന്നു ജാസ്മിനും ബ്ലെസ്ലിയും വിമര്‍ശിച്ചത്. നിലപാടില്ലായ്മയെയായിരുന്നു ഡോക്ടര്‍ ചൂണ്ടി കാണിക്കാണിച്ചത്. പിന്നീട് ഇത് വലിയ വഴക്കില്‍ കലാശിക്കുകയായിരുന്നു . ഹൗസ് രണ്ട് ഭാഗങ്ങളായി തിരിയുകയും ചെയ്തു. ഇതില്‍ ഏറ്റവും രസകരം ജാസ്മിനും ഡോക്ടറും ഒരു ഗ്രൂപ്പില്‍ വന്നതാണ്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ വഴക്ക് നടന്നിട്ടുള്ളത് ഡോക്ടറും ജാസ്മിനും തമ്മിലാണ്. നവീന്‍ വിഷയത്തില്‍ ഇരുവര്‍ക്കും ഓരേ നിലപാടായിരുന്നു.

 കുറിപ്പ്

ബിഗ് ബോസ്ഹൗസിലെ ക്യാപ്റ്റന്‍സി നോമിനേഷന്‍ ഹൗസിന് പുറത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്. ജയലില്‍ പോയ നവീനെ ക്യാപ്റ്റന്‍സി ടാസ്‌ക്കിനായി തിരഞ്ഞെടുത്തത് ശരിയല്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്താണ് ക്യാപ്റ്റന്‍സി നോമിനേഷന്‍ എന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ട് വേണം നേമിനേറ്റ് ചെയ്യാനെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ക്യാപ്റ്റന്‍സി നോമിനേഷനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പാണ്. കഴിഞ്ഞ ആഴ്ചയിലെ മോശം പ്രകടനം കാഴ്ചവച്ചവരെ തന്നെ അതേ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നോ എന്നാണ് ബിഗ് ബോസ് പ്രേക്ഷകന്‍ ചോദിക്കുന്നത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

എന്താണ് ക്യാപ്റ്റന്‍സി

എന്താണ് ക്യാപ്റ്റന്‍സി നോമിനേഷന്‍ എന്ന് ചേദിച്ച് കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
'ഇവിടെ ശരിക്കും എന്താണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ മോശം പ്രകടനം കാഴ്ചവച്ചവരെ തന്നെ അതേ ആഴ്ചയിലെ മികച്ച പ്രകടനം കാഴ്ചവച്ചവരെന്ന് തെരഞ്ഞെടുക്കുന്നു. അതെങ്ങനെയാണ് ഒരാഴ്ചയിലെ മോശം പ്രകടനം കാഴ്ചവച്ച ആളും മികച്ച പ്രകടനം കാഴ്ചവെച്ച ആളും ഒരാളാവാന്‍ പറ്റുക'എന്നാണ് ആരാധകന്‍ ചോദിക്കുന്നത്. 'മോശം മത്സരാര്‍ത്ഥിയായി ഒരു വ്യക്തി ഒരാളെ തിരഞ്ഞെടുക്കുന്നു അതേ വ്യക്തി തന്നെ അയാളെ മികച്ച മത്സരാര്‍ത്ഥിയായും തെരഞ്ഞെടുക്കുന്നു. അവിടെയാണ് പ്രശ്‌നം. ഇത് ഇതിനു മുന്‍പുള്ള ആഴ്ചകളിലും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഈ ആഴ്ചയില്‍ അത് നവീന്റെ സങ്കടം കണ്ടിട്ടു തന്നെയാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും'.

ഡോക്ടറിന് പിന്തുണ

ഇത്തരം ഒരു പ്രവണത ശരിക്കും നിലപാടില്ലാത്ത ഒരു രീതി തന്നെയാണെന്നാണ് ആരാധകനും കുറിപ്പില്‍ പറയുന്നത്. 'നമ്മള്‍ പറഞ്ഞ ഒരു കാര്യത്തിന്റെ മേല്‍ ഉറച്ചുനില്‍ക്കുക, അതിന് വേറെ ആരെയും നോക്കേണ്ട കാര്യമില്ല. ഈ വിഷയത്തിന്റെ മേല്‍ പ്രതികരിച്ചത് ജാസ്മിനും ബ്ലെസ്സ്‌ലിയും റോബിനുമാണ്. ഡോക്ടറിന്റെ പല അഭിപ്രായങ്ങളോടും എതിരഭിപ്രായം ഉള്ള ജാസ്മിന്‍ ഈയൊരു അഭിപ്രായത്തില്‍ അവിടെനിന്ന് തലകുലുക്കുന്നത് ക്ലോസപ്പാണ് കണ്ടത്. ഈ അഭിപ്രായം തന്നെയാണ് ബ്ലെസ്ലിയുടെ ഭാഗത്തുനിന്നും ഉണ്ടായത്'.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2
 ജാസ്മിന്‍

ഈ മൂന്നുപേരും മൂന്നു ദിശയിലൂടെ അവരവരുടെതായ രീതിയില്‍ ഗെയിം കളിക്കുന്നവരാണ്. ജാസ്മിന്‍ അവള്‍ അറിയാതെ തന്നെ ഒരു ഗ്രൂപ്പിസത്തില്‍ പെട്ടു പോയിട്ടുണ്ടെങ്കിലും അവള്‍ക്ക് അവളുടേതായ ഒരു നിലപാടുണ്ട്. ബിഗ് ബോസ് വീട് ഒരു മഹാഭാരത യുദ്ധ ഭൂമി ആണെങ്കില്‍ അതിലെ കര്‍ണ്ണനായി ഞാന്‍ ജാസ്മിനെ ഉപമിക്കും. ധര്‍മ്മം (ethics) നോക്കുന്നയാള്‍ എന്നാല്‍ നില്‍ക്കുന്നത് അധര്‍മ്മികളുടെ കൂടെ, കൗരവര്‍ക്കിടയില്‍. ഒരു Anti-Hero type. ഇന്നലത്തെ ദില്‍ഷയുടെ അഭിപ്രായവും ശരിയായിരുന്നു എന്നും ' കുറിപ്പില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X