ഓവറായി തോന്നുമെങ്കിലും ശരാശരി മലയാളി വീട്ടമ്മമാരുടെ പ്രതീകമാണ് ലക്ഷ്മിപ്രിയ, ഫൈനലിലെത്തുമെന്ന് ഉറപ്പായി
ബിഗ് ബോസിലെ ഫൈനലിസ്റ്റുകളെ കുറിച്ചുള്ള മുന്‍വിധികളൊക്കെ മാറി മറിയുകയാണ്. അപ്രതീക്ഷിതമായിട്ടുണ്ടാവുന്ന ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരുടെ നിഗമനങ്ങള്‍ പോലും തെറ്റി. കഴിഞ്ഞ ആഴ്ച പുറത്തായ നവീനും ഡെയ്‌സിയും ഫൈനല്‍ സാധ്യതയുള്ളവര്‍ ആയിരുന്നു. ഈ ആഴ്ചയിലും ശക്തരായ താരങ്ങളാണ് നോമിനേഷനില്‍ എത്തിയിട്ടുള്ളത്. അവരില്‍ ഒരാള്‍ പുറത്ത് പോവുമെന്നും പകരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാവുമെന്നുമാണ് വിവരം.
ആരൊക്കെ വന്നാലും പോയാലും ലക്ഷ്മിപ്രിയയെ ഇനി വെല്ലാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ കാലങ്ങളില്‍ ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടയ വളര്‍ച്ചയെ കുറിച്ചും ഫൈനല്‍ വരെ എത്താന്‍ സാധിക്കുമെന്നും ചിലര്‍ ഉറപ്പിച്ച് പറയുന്നു. അതിനുള്ള ചില കാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഒരു ആരാധകന്‍ പങ്കുവെച്ചു.

'വെറുപ്പിച്ച് വെറുപ്പിച്ച് അവസാനം ആ വെറുപ്പിക്കല്‍ വരെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. വലിയ ഗെയിമറോ കണ്ടന്റ് മേക്കറോ ഫിറ്റ്‌നസ് ഉള്ള ആളോ അല്ല ലക്ഷ്മിപ്രിയ. പക്ഷേ ബിഗ് ബോസ് ഹൗസില്‍ തന്റെ കഴിവിന്റെ പരമാവധി കൊടുക്കുന്ന ഒരാളായി ലക്ഷ്മിപ്രിയ മാറിയിരിക്കുന്നു'.
ഡോക്ടര്‍ റോബിന് ശേഷം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനില്‍ കണ്ട മുഖം. സീരിയസ് ആയാല്‍ പോലും കോമഡി രീതിയില്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന മുതല്‍, നിമിഷ പിണങ്ങിയോ? അഖിലെ നിര്‍ത്തെടാ നിര്‍ത്തൂ, എന്ന് പറയുന്നതും പരിപ്പ് കഴിച്ച് കഴിച്ച് മടുത്തു എന്ന് പറയുന്നതും തുടങ്ങി കുന്തിരിക്കം കിട്ടാതെ പുകക്കുന്നതും റൂമില്‍ ഒറ്റക്ക് ഭജന ഇരിക്കുന്നതും എല്ലാം ഒത്തിരി ഒത്തിരി ഹാസ്യം ഉളവാക്കുന്നതാണ്.

അന്യം നിന്നുപോകുന്ന കുറെ മലയാള ശൈലികള്‍ ബിഗ് ബോസ് ഹൗസില്‍ ലച്ചുമ്മ കാണിച്ചു തന്നു. അല്‍പം ഓവറായി തോന്നുമെങ്കിലും മലയാളിയായ ശരാശരി വീട്ടമ്മമാരുടെ പ്രതീകമായി കൊണ്ട്, അമ്മയെ പോലെ മൂത്ത ചേച്ചിയെ പോലെ സഹോദരിയെ പോലെ അല്‍പം വാശിയും കുശുമ്പും ദേഷ്യവും കരച്ചിലും വിഷമവും എല്ലാം ഉള്‍ക്കൊണ്ട് ലച്ചുമ്മ മുന്നേറുന്നു.

റോബിനും ബ്ലെസ്ലിക്കും ശേഷം ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം. ലക്ഷ്മി ചേച്ചി, കാരണം ഫേക്ക് പ്രണയം ഉണ്ടാക്കി കണ്ടന്റ് ഉണ്ടാക്കുന്നവരേക്കാളും വായ തുറന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും അസഭ്യം പറയുന്നവരേക്കാളും എന്തുകൊണ്ടും ഫിനാലെ വരെ എത്താന്‍ ഏറ്റവും യോഗ്യത ചേച്ചിക്ക് തന്നെ.
Recommended Video

വലിയ മാസ് ഡയലോഗ് അടിച്ചില്ലേലും പറയേണ്ടത് മുഖത്ത് നോക്കി അന്തസായി പറയുന്നുണ്ട്. ഒറ്റപ്പെടല്‍ സ്ട്രാറ്റജി ഇല്ലാതെ തന്നെ താന്‍ അറിയാതെ ഒറ്റപ്പെട്ടു പോയ ഏക കണ്ടസ്റ്റന്റ്. സീരിയല്‍ ഗ്രൂപ്പ് ആണ് ലക്ഷ്മിപ്രിയ എന്ന് പറയുന്നവര്‍ ഒന്നോര്‍ക്കണം, വാക്‌പോര് ടാസ്‌കില്‍ ഗ്രൂപ്പ് ചേര്‍ന്ന് ലക്ഷ്മിപ്രിയയെ ആദ്യം പുറത്താക്കിയില്ലായിരുന്നേല്‍ ടാസ്‌ക് തീ പാറിയേനെ,
ആരൊക്കെ നെഗറ്റീവ് അടിച്ചാലും എന്ത് പറഞ്ഞാലും ഒരു കാര്യം ഉറപ്പാണ്. റോബിനും ബ്ലെസ്ലിക്കുമൊപ്പം ഫിനാലെയില്‍ ചേച്ചി ഉണ്ടായിരിക്കും.. എന്നുമാണ് ലക്ഷ്മിയെ കുറിച്ച് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications