'ഞാന്‍ നിന്നെയും കൊണ്ടേ പോകൂ' പറഞ്ഞത് അന്വര്‍ത്ഥമാക്കി കൊണ്ട് ജാസ്മിന് പിന്നാലെ റോബിനും പുറത്തേക്ക്
ബിഗ് ബോസില്‍ എത്തിയതിന് ശേഷം വലിയ വെല്ലുവിളികളാണ് മത്സരാര്‍ഥികള്‍ നടത്തിയത്. പ്രധാന ശത്രുക്കളെ പോലെ പെരുമാറിയ താരങ്ങളാണ് റോബിനും ജാസ്മിനും. ഒരു ദിവസത്തെ ഇടവേളയില്‍ ഇരുവരും ബിഗ് ബോസ് വീടിനോട് ബൈ പറഞ്ഞു. ടൈറ്റില്‍ വിന്നറാവാന്‍ തുടക്കം മുതല്‍ യോഗ്യത ഉണ്ടായിരുന്ന രണ്ട് പേരാണ് പുറത്തേക്ക് പോയിരിക്കുന്നത്. സഹമത്സരാര്‍ഥികളും പ്രേക്ഷകരുമെല്ലാം ഈ കാര്യത്തില്‍ വിഷമത്തിലാണ്.
എന്നാല്‍ നിന്നെയും കൊണ്ടേ ഞാന്‍ പോകൂ എന്ന ജാസ്മിന്റെ വാക്കുകളാണ് ചിലര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. മുന്‍പ് റോബിനുമായിട്ടുള്ള വഴക്കിനിടയിലാണ് ജാസ്മിന്‍ ഇക്കാര്യം പറഞ്ഞത്. പറഞ്ഞ വാക്ക് അന്വര്‍ഥമായെങ്കിലും റോബിനും അത് സാധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കുറിപ്പില്‍ താരങ്ങളുടെ വാക്കുകളെ പറ്റിയാണ് പറയുന്നത്.

'ഞാന്‍ നിന്നെയും കൊണ്ടേ പോകൂ'
പറഞ്ഞത് അന്വര്‍ഥമാക്കി കൊണ്ട് ജാസ്മിന് പിന്നാലെ റോബിനും ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തേക്ക്. മികച്ച രണ്ട് മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഇവരൊന്നും ഇല്ലാതെ ബിഗ് ബോസിന് ഷോ മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കുന്ന ആളുകളെ ബിഗ് ബോസ് ഷോ വീണ്ടും ഞെട്ടിച്ചു കൊണ്ട് തന്നെ മുന്നോട്ട്.
വ്യക്തികളും ഫാന്‍ പവറും ഫാന്‍സിന്റെ ഭീഷണികളും ആക്രോശങ്ങളും ഒക്കെ തൃണലെവലില്‍ പുശ്ചിച്ചു കൊണ്ട് ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ 'വില്ലന്‍' ഞാന്‍ തന്നെ ആണെന്ന് ബിഗ് ബോസ് വീണ്ടും തെളിയിക്കുന്നു. ഈ ഷോയില്‍ വ്യക്തികളും വിജയികളും ഒക്കെ താത്കാലികം മാത്രമാണ്. ആദ്യാവസാനം, സീസണുകളോളം ബിഗ് ബോസ് എന്ന ഷോ മാത്രം ശാശ്വതമായി നിലനില്‍ക്കും' എന്നാണ് പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ ജാസമിന്‍ മാത്രമല്ല റോബിനും പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണെന്ന് ആരാധകര്‍ കണ്ടെത്തി. മുന്‍പ് അവന്‍ ജാസ്മിനോട് പറഞ്ഞിരുന്നു. 'നിന്നെ തോല്‍പ്പിച്ചിട്ടേ ഞാന്‍ ഇവിടുന്ന് പോകൂ എന്ന്. ഒടുവില്‍ അവള്‍ തോറ്റ് സ്വയം പിന്‍മാറി. അവന്‍ തോറ്റല്ല പോകുന്നത്. എതിരാളികള്‍ക്ക് മാനസികമായും ക്ഷതം എല്‍പ്പിച്ചിട്ടാണ് പോകുന്നത്.
അതേ സമയം ഡോക്ടര്‍ റോബിന് നീതി കിട്ടണമെന്നാണ് ആരാധകര്‍ പറയുന്നത്. എത്ര ക്രൂരമായാണ് ജാസ്മിന്‍, റിയാസ്, റോന്‍സണ്‍ എന്നിവര്‍ റോബിനോട് പെരുമാറിയത്. തന്നെ കയ്യേറ്റം ചെയ്ത റിയാസിനെ പ്രതിരോധിച്ചത് റോബിന്‍ ചെയ്ത തെറ്റാണോ? റിയാസിനും ജാസ്മിനും കുതിര കയറാനുള്ളതല്ല ഡോ. റോബിന്‍. ബിഗ് ബോസ് കാര്യങ്ങള്‍ മര്യാദയ്ക്ക് കൈകാര്യം ചെയ്യണം. റോബിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ബിഗ് ബോസ് ഷോ വെറും ബിഗ് സീറോ ഷോയി മാറുമെന്നാണ് ആരാധകരുടെ മുന്നറിയിപ്പ്.


Click it and Unblock the Notifications