ജാസ്മിന്‍ പോയതിന് പിന്നാലെ വിനയ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ഹൗസില്‍ നില്‍ക്കാന്‍ യോഗ്യനല്ല, വിമര്‍ശനം

നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ ദിനംപ്രതി അരങ്ങേറുന്നത്. റോബിന് പിന്നാലെ ജാസ്മിന്‍ ഷോ വിട്ടത് എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു മത്സരാര്‍ത്ഥി ആദ്യമായിട്ടാണ് മത്സരത്തില്‍ നിന്ന് പുറത്ത് പോകുന്നത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മണികണ്ഠന്‍ ഷോ പകുതിയില്‍ ക്വിറ്റ് ചെയ്ത് പോയിരുന്നു. അത് ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. എന്നാല്‍ ഇത് ജാസ്മിന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. താരത്തിന്റെ അഭാവം ഹൗസ് അംഗങ്ങളെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. പലരും പൊരുത്തപ്പെട്ടിട്ടില്ല.

ഡോക്ടര്‍ റോബിനോടൊഴികെ ബാക്കിയെല്ലാവരോടും വളരെ നല്ല സൗഹൃദമായിരുന്നു ജാസ്മിനുണ്ടായിരുന്നത്. പലരോടും അഭിപ്രായ അഭിന്നയുണ്ടായിരുന്നുവെങ്കിലും അത് പരിഹരിക്കാനും താരം ശ്രമിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റോബിനോട് ക്ഷമിക്കാന്‍ ജാസ്മിന്‍ തയ്യാറായില്ല. അടുക്കാന്‍ ഡോക്ടര്‍ പലപ്രാവശ്യം ശ്രമിച്ചിരുന്നുവെങ്കിലും ജാസ്മിന്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അത് പ്രത്യക്ഷമായി അറിയിക്കുകയും ചെയ്തു.

ജാസ്മിന്‍

റോബിനുള്‍പ്പെടെ അവിടെയുള്ള എല്ലാവര്‍ക്കും ജാസ്മിന്‍ ജെനുവിനാണെന്നും റിയലായിട്ടാണ് ഹൗസിനുള്ളില്‍ നിന്നതെന്ന പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു. പലരും ഹൗസിനുളളില്‍ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ജാസ്മിനെ വിമര്‍ശിച്ച് കൊണ്ടാണ് വിനയ് ഹൗസില്‍ എത്തിയത്. എന്നാല്‍ വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ ജാസ്മിനോടുളള സമീപനം മാറുകയു ചെയ്തിരുന്നു. ജാസ്മിന്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച ആളും വിനയ് തന്നെയായിരുന്നു.

യോഗ്യനല്ല

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത് ജാസ്മിന്‍ പോയതിന് പിന്നാലെ വിനയ് നടത്തിയ ഒരു സംഭാഷണമാണ്. ഇത് ഇപ്പോള്‍ വലിയ വിമര്‍ശനം സൃഷ്ടിച്ചിട്ടുണ്ട്. താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിനയ് ഇനി ബിഗ് ബോസ് ഷോയില്‍ നില്‍ക്കാന്‍ യോഗ്യനല്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇനി ഷോയില്‍ ആര് ജയിച്ചാലും അത് ജാസമിന്‍ തന്ന ഭിക്ഷയാണെന്നായിരുന്നു വിനയ് പറഞ്ഞത്. ലൈവിലൂടെയാണ് ഈ ടോക്ക് പുറത്ത വന്നത്. ഇതിനെതിരെ ഒരു പ്രേക്ഷകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് യോഗ്യതയില്ലെന്ന് അയള്‍ക്ക് അറിയാം. മറ്റുളളവരുടെ യോഗ്യത നിശ്ചിയിക്കാന്‍ അയാള്‍ ആരാണ് എന്നാണ് ആരാധകന്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ആരാധകന്റെ വാക്കുകള്‍

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ...'ഇന്നലത്തെ ലൈവില്‍ വിനയ് പറയുന്നുണ്ട്, ഇനി ആരു ഈ ഷോ ജയിച്ചാലും അത് ജാസ്മിന്‍ തന്ന ഭിക്ഷ ആണെന്ന്. അപ്പോള്‍ ജാസ്മിനെ ജയിപ്പിക്കാന്‍ ആണോ വിനയ് ബിഗ്‌ബോസ് ഹൗസില്‍ വന്നത്?. സ്വന്തം ആയി കോണ്‍ഫിഡന്‍സ് ഇല്ല എന്നത് പോട്ടെ കൂടെ കേട്ട് കൊണ്ടിരുന്ന മണ്ടന്മാര്‍ക്കും അതില്ലേ?. എതിരെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയെക്കാള്‍ താന്‍ മികച്ചതാണ് എന്നതല്ലേ അവര്‍ അവിടെ തെളിയിക്കേണ്ടത്?'; ആരാധകന്‍ ചോദിക്കുന്നു

വിനയ് എന്ത് ബേസിസില്‍ ആണ് അപ്പൊള്‍ അവിടെ നില്‍ക്കുന്നത്? തനിക്ക് യോഗ്യത ഇല്ല എന്ന് അയാള്‍ക്ക് പറയാം പക്ഷെ മറ്റുള്ളവര്‍ക്ക് ജാസ്മിനെക്കാള്‍ യോഗ്യത ഇല്ല എന്ന് പറയാന്‍ ഇയാള്‍ ആരാണ്?'ബിഗ് ബോസ് പ്രേക്ഷകന്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
എവിക്ഷന്‍

പോസ്റ്റിനെ പിന്തുണച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വിനയ് ഷോയില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് അധികം പേരും പറയുന്നത്. ഈ ആഴ്ചയിലെ എവിക്ഷന്‍ ലിസ്റ്റില്‍ വിനയിയുമുണ്ട്. തുടര്‍ച്ചയായി മൂന്നാം തവണയാണ് നോമിനേഷനില്‍ എത്തുന്നത്. വൈല്‍ഡ് കാര്‍ഡ് എ്ന്‍ട്രിയായിട്ടായിരുന്നു താരം ഹൗസില്‍ എത്തിയത്. ഏറെ പ്രതീക്ഷ നല്‍കുന്ന മത്സരാര്‍ത്ഥി കൂടയൊണ് വിനയ് മാധവ്.

ഈ ആഴ്ച വിനയ്‌ക്കൊപ്പം റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, റിയാസ്, അഖില്‍, റോണ്‍സണ്‍ എന്നിവരും നോമിനേഷനിലുണ്ട്.ഡോക്ടറെ ഷോയില്‍ നിന്ന് പുറത്താക്കി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ജാസമിനും ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ 11 മത്സരാര്‍ത്ഥികളില്‍ രണ്ട് പേര്‍ പുറത്ത് പോയതിനാല്‍ ഈ ആഴ്ച എവിക്ഷന്‍ കാണാനുള്ള സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X