For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എത്തിക്‌സ് എന്ന് പറഞ്ഞു അലമുറ ഇടുന്ന ജാസ്മിനാണ് ദില്‍ഷയെ പുറത്തിടാന്‍ വന്നത്; ദില്‍ഷ പൊളിയെന്ന് ഫാന്‍സ്

  |

  ബിഗ് ബോസില്‍ ആര് വിജയിക്കുമെന്ന് അറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. റോബിന്‍ രാധകൃഷ്ണനെയും ദില്‍ഷയെയും സംബന്ധിച്ചുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇരുവരും പ്രണയത്തിലാവുമെന്ന് കരുതി കാത്തിരുന്നെങ്കിലും സുഹൃത്തുക്കളെ പോലെ മുന്നോട്ട് പോവാനാണ് താരങ്ങള്‍ തീരുമാനിച്ചത്.

  അടുത്തിടെ ദില്‍ഷയെ കുറിച്ച് ചില നെഗറ്റീവുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ബിഗ് ബോസിനുള്ളിലെ കാര്യങ്ങള്‍ മുന്‍നിര്‍ത്തി് ദില്‍ഷയെ പറ്റി വിമര്‍ശിച്ചവര്‍ക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ഈ സീസണിലെ ഏറ്റവും നല്ല വ്യക്തി ദില്‍ഷയാണെന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ടാസ്‌കിനിടയില്‍ നടന്ന ചില സംഭവങ്ങളെ ആധാരമാക്കിയാണ് ദില്‍ഷയ്ക്ക് പിന്തുണ ഉയരുന്നത്. വിശദമായി വായിക്കാം..

  ഈ സീസണിലെ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമ ദില്‍ഷ ആണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അങ്ങനെ പറയാനുണ്ടായ കാരണവും അദ്ദേഹം സൂചിപ്പിച്ചു. ഇന്നലെ രാത്രിയില്‍ ലൈവ് കണ്ട എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ജാസ്മിന്‍ ദില്‍ഷയെ പുറത്താക്കാന്‍ പ്ലാന്‍ ചെയ്തത്. സുചിത്രയോടും റോണ്‍സനോടും സൂരജിനോടും റിയാസിനോടുമൊക്കെ പറഞ്ഞു സെറ്റ് ആക്കിയിരുന്നു. ഒരവസരം കിട്ടിയാല്‍ ദില്‍ഷയെ എടുത്തു പുറത്തിടാന്‍ നല്ല പ്ലാന്‍ ചെയ്താണ് അവള് ഇന്ന് വന്നത്.

  Also Read: സൗഭാഗ്യയും അര്‍ജുനും ഒന്നിച്ചെത്തുന്നു; ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് താരദമ്പതിമാര്‍

  ഇതേ ജാസ്മിന്‍ തന്നെയാണ് എത്തിക്‌സ്, എത്തിക്‌സ് എന്ന് പറഞ്ഞു അലമുറ ഇടുന്നതും. ജാസ്മിന്‍ ദില്‍ഷയ്ക്കു വേണ്ടി ഒരു വാക്ക് പോലും സംസാരിച്ചില്ല. എങ്കിലും ഇത്രയൊക്കെ ചെയ്തിട്ടും ജാസ്മിന്‍ കരഞ്ഞപ്പോള്‍ ഓടി ചെന്നത് ദില്‍ഷ ആയിരുന്നു. ജാസ്മിന്റെ ആരോഗ്യത്തെ പറ്റി ദില്‍ഷയ്ക്കു നല്ല ടെന്‍ഷന്‍ ഉണ്ടെന്നും മനസിലാകും. ഫാന്‍സുകാര്‍ നന്മമരം ആകുന്ന ജാസ്മിനും മുകളില്‍ ആണ് ദില്‍ഷ.

  Also Read: റോബിന്‍ കുഴിച്ച കുഴിയിലേക്ക് വന്നത് ജാസ്മിന്‍; അവളെ തകര്‍ക്കുകയായിരുന്നു റോബിന്റെ ലക്ഷ്യമെന്ന് ആരാധകര്‍

  ദില്‍ഷയ്ക്ക് പകരം ജാസ്മിന്റെ കോയിന്‍സ് ആണ് ആരേലും മോഷ്ടിച്ചതെങ്കില്‍ ആ വീട് അവള് കത്തിച്ചേനേം. ദില്‍ഷ നൈസ് ആയി ആ സിറ്റുവേഷന്‍ ഒക്കെ ഹാന്‍ഡില്‍ ചെയ്തു. അത് മാത്രമല്ല റോബിനോടും ബ്ലെസ്ലിയോടും കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ ദില്‍ഷയ്ക്ക് സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും മാറാതെ നിലപാട് വ്യക്തമാക്കാനും അതിലുറച്ച് നില്‍ക്കാനും ദില്‍ഷയ്ക്ക് സാധിക്കുന്നുണ്ട്. മുന്‍പ് ത്രീകോണ പ്രണയമെന്ന് വിളിച്ച് കളിയാക്കിയപ്പോഴും അങ്ങനെയല്ലെന്ന് പറഞ്ഞ ദില്‍ഷ ഇപ്പോള്‍ സ്വന്തമായി കളിക്കാന്‍ തുടങ്ങി.

  Also Read: ഡോക്ടറോ എഞ്ചിനീയറോ ആകണമെന്ന് മക്കള്‍ പറയല്ലേ എന്നാണ് ആഗ്രഹം, കാരണം വെളിപ്പെടുത്തി ആസിഫ് അലി

  ടാസ്‌കുകളില്‍ ഗംഭീര പ്രകടനം കാഴ്ച വെക്കുന്നതിന് പുറമേ സഹമത്സരാര്‍ഥികളോട് സ്‌നേഹവും അനുകമ്പയും കാണിക്കുന്ന ഏക വ്യക്തിയാണ്. ഇതുവരെയും ആരോടും മോശമായി സംസാരിക്കുകയോ നിയമലംഘനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഏത് രീതിയില്‍ നോക്കിയാലും മികച്ച വ്യക്തിത്വത്തിന് ഉടമയായി ദില്‍ഷയെ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

  Also Read: 'വിവാഹത്തിനു മുന്‍പും ശേഷവും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു'; തുറന്നുപറഞ്ഞ് ലേഖ ശ്രീകുമാര്‍

  English summary
  Bigg Boss Malayalam Season 4: A Netizen Wrote Dilsha Is The Best Human In The House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X