For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടമ്മയാവാനുള്ള ശ്രമമായിരുന്നു; ലക്ഷ്മിപ്രിയ മോഡേണ്‍ ന്യൂജത്തി അല്ലാത്തതാണോ പ്രശ്‌നം? ആരാധകര്‍ ചോദിക്കുന്നു

  |

  ബിഗ് ബോസ് മലയാളം സീസണ്‍ ആരംഭിച്ചിട്ട് ഒരാഴ്ച പൂര്‍ത്തിയായിരിക്കുകയാണ്. മത്സരാര്‍ഥികളെ കുറിച്ചും അവരുടെ ഗെയിം പ്ലാനുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആദ്യ ദിവസം മുതല്‍ മുന്‍വിധികളില്‍ കിടന്നത് നടി ലക്ഷ്മിപ്രിയ ആയിരുന്നു. പുറത്ത് ഒത്തിരി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ലക്ഷ്മി ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ അവരുടെ ഓരോ വാക്കും ട്രോളുകളായി മാറി.

  എന്നാല്‍ ഇത്രത്തോളം ലക്ഷ്മിയെ കളിയാക്കേണ്ട ആവശ്യം ഉണ്ടോന്ന് ചോദിക്കുകയാണ് ആരാധകരിപ്പോള്‍. ലക്ഷ്മി കുറച്ച് കാര്‍ന്നോത്തിയാവാന്‍ ശ്രമിച്ചെങ്കിലും അവര്‍ പറയുന്നതില്‍ ചില കാര്യങ്ങള്‍ ശരിയല്ലേ എന്നും അവരെക്കാളും മോശം മത്സരാര്‍ഥികള്‍ വീട്ടിലുണ്ടെന്നുമൊക്കെ ആരാധകര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷ്മിയെ കുറിച്ച് പ്രചരിക്കുന്നതിങ്ങനെയാണ്..

  'ഈ പാവത്തിനെയൊക്കെ എന്തിന്റെ പേരിലാണ് ചിലര്‍ കളിയാക്കുന്നത് എന്ന് മനസിലാകുന്നില്ല. അത്ര വലിയ മോഡേണ്‍ ന്യൂജത്തി അല്ലാത്തതാണോ പ്രശ്‌നം? അതോ അവരുടെ വിശ്വാസങ്ങളോ? ബിഗ് ബോസ് ഗെയിമില്‍ അതൊന്നും നോക്കിയിട്ടല്ല ഒരു കണ്ടസ്റ്റന്റിനെ വിലയിരുത്തേണ്ടത്. താന്‍ ജീവിച്ചു വന്ന സാഹചര്യവും ഒരു കുടുംബിനി എന്ന നിലയ്ക്കും ലക്ഷ്മി പ്രിയ കുറച്ച് പഴയ ആളായി തോന്നാം.

  എന്നാല്‍ തന്റെ പരിതികളെ തരണം ചെയ്ത് സ്ത്രീ എന്ന വാക്കിന്റെ പൂര്‍ണതയില്‍ മികച്ച രീതിയില്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ ലക്ഷ്മി ചേച്ചിക്ക് സാധിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ. കളങ്കമില്ലാത്ത ഒരു സാധാ വീട്ടമ്മ. ഈശ്വരവിശ്വാസി ആയ ഒരു നാട്ടിന്‍ പുറത്തുകാരി, അതാണ് ലക്ഷ്മിപ്രിയ. ചേച്ചി ഫൈനല്‍ ഫൈവില്‍ വരണമെന്ന ആഗ്രഹം ഉണ്ട്. എല്ലാ വിധ ആശംസകളും..' എന്നുമാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  ഇവിടെ മലയാളമാണ് വേണ്ടത്, ബിഗ് ബോസിലെ ഇംഗ്ലീഷിനെതിരെ ശക്തമായ താക്കീതുമായി മോഹന്‍ലാല്‍

  അതേ സമയം മറ്റ് സീസണുകളിലെ മത്സരാര്‍ഥികളെ വച്ചു നോക്കുമ്പോള്‍ ചേച്ചി അവരെ പോലെ അല്ല. കുശുമ്പ്, കൂടി കുറ്റം പറയുകയൊന്നും ഇതുവരെ ചെയ്തില്ല. പിന്നെ മറ്റുള്ളവര്‍ മോശം സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം മാത്രമേ ലക്ഷ്മിയ്ക്ക് ഉള്ളു. താന്‍ എത്ര സഹായങ്ങള്‍ ചെയ്താലും അതൊന്നും കാണാതെ മറ്റുള്ളവരെ പുകഴ്ത്തി പറയുന്നത് സങ്കടത്തിന്റെ രൂപത്തില്‍ അവര്‍ പറയും. പിന്നെ പുള്ളിക്കാരിയ്ക്ക് ഓവര്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ഒരു വീട്ടമ്മയാവാന്‍ ബിഗ് ബോസിലും ലക്ഷ്മി ശ്രമിച്ചു. എന്നാല്‍ തന്നെക്കാളും സുചിത്രയെ മറ്റുള്ളവര്‍ പുകഴ്ത്തുന്നത് കണ്ടപ്പോള്‍ ശരിക്കും തകര്‍ന്ന അവസ്ഥയിലായി.

  ഈ സീസണിലെ വനിത മത്സരാര്‍ഥികളില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥി ആണ് ലക്ഷ്മിപ്രിയ. പക്ഷേ ഇവര്‍ അവിടെ നില നില്‍ക്കുന്നത് മറ്റ് വനിത മത്സരാര്‍ഥികളുടെ മത്സരം കൂട്ടും. സുചിത്ര, ജാസ്മിന്‍, നിമിഷ ഇവരുടെ ഒക്കെ സംസാരം കേള്‍ക്കുമ്പോഴേ അറിയാം. ഒരു 50 ദിവസം എങ്കിലും ലക്ഷ്മി ചേച്ചി നിങ്ങള്‍ അവിടെ വേണം. യൂട്യൂബില്‍ ട്രോളന്മാര്‍ എല്ലാരും ഒന്ന് ആഘോഷിക്കട്ടെ എന്നും കമന്റുകളില്‍ ചിലര്‍ പറയുന്നു. അതേ സമയം ലക്ഷ്മിപ്രിയയുടെ വിവാഹത്തെ കുറിച്ചും ചില ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്.


  അവര്‍ വീട്ടുകാരെ ഉപേക്ഷിച്ചതല്ല, വീട്ടുകാര്‍ അവരെ ഉപേക്ഷിച്ചതാണ്. 2 വയസില്‍ അമ്മ ഉപേക്ഷിച്ചു പോയി. അച്ഛനും നോക്കാതെയായി. അച്ഛന്റെ വീട്ടികാരാണ് വളര്‍ത്തിയത്. അങ്ങനെ ഉള്ള അവര്‍ വീട്ടുകാരെ മാനിച്ചു ജീവിക്കണം എന്ന് പറയുന്നത് തന്നെ അവരുടെ നന്മ. കാര്യം അവര്‍ക്കറിയാം അവര്‍ക്ക് നഷ്ടപെട്ട അച്ഛനമ്മമാരുടെ സ്‌നേഹത്തിന്റെയും ലാലനയുടെയും വില. അതു മനസിലാകാത്തതാണ് അവിടെ നില്‍ക്കുന്ന ന്യൂ ജനറേഷന്‍ മനുഷ്യരുടെ പ്രശ്‌നം..

  English summary
  Bigg Boss Malayalam Season 4: A Netizen Wrote Lakshmi Priya Was A Strong Contestant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X