ബിഗ് ബോസ് അണ്ണന്‍ ഒരു ട്വിസ്റ്റ് കൊണ്ട് വന്നാല്‍ മതിയായിരുന്നു; പുറത്താവുന്ന മത്സരാര്‍ഥിയെ കുറിച്ചുള്ള പ്രവചനം
പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും അപ്പുറമുള്ള മത്സരമാണ് ബിഗ് ബോസില്‍ കാണാന്‍ സാധിക്കുന്നത്. മത്സരാര്‍ഥികള്‍ ഓരോരുത്തരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. അതേ സമയം ഈ ആഴ്ച ഷോ യില്‍ നിന്ന് പുറത്ത് പോവാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരായിരിക്കും എന്ന ചോദ്യം ശക്തമാവുകയാണ്. വീട്ടില്‍ മോശം പ്രകടനം കാഴ്ച വെക്കുന്ന അശ്വിനായിരിക്കും പോവുന്നതെന്ന പ്രവചനങ്ങള്‍ നേരത്തെ വന്ന് കഴിഞ്ഞു.
അതേ സമയം അശ്വിനെ സേവ് ആക്കി സൂരജിനെ പുറത്താക്കിയാല്‍ മറ്റൊരു ഗെയിം കാണാന്‍ സാധിച്ചേക്കും എന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. നിലവില്‍ ബിഗ് ബോസിനുള്ളിലെ മത്സരാര്‍ഥികളുടെ ചിന്തിച്ചിരിക്കുന്ന സ്റ്റാര്‍ വാല്യൂ സൂരജിന് ഇല്ലെന്നതും താരത്തെ പുറത്താക്കിയാല്‍ കളിയില്‍ വലിയൊരു മാറ്റം തന്നെ ഉണ്ടാവും എന്നൊക്കെയാണ് പറയപ്പെടുന്നത്. അത്തരത്തിലുള്ള ചില നിഗമനങ്ങള്‍ വായിക്കാം...

'ഈ കൂട്ടത്തില്‍ ഡെയിഞ്ചറില്‍ കിടക്കുന്ന അശ്വിന്‍ സേവ് ആയി സൂരജ് ഔട്ട് ആയാല്‍ വീടിന്റെ അകത്ത് ഉള്ള കളി മുഴുവന്‍ മാറാന്‍ നല്ല ചാന്‍സ് ഉണ്ട് എന്നാണ് തോന്നുന്നത്. ബിഗ് ബോസ് വീടിനുള്ളില്‍ ഉള്ളവരുട അഭിപ്രായത്തില്‍ സൂരജ് ന് നല്ല ഫാന്‍സ് ഉണ്ട് പുറത്ത്. അത് കൊണ്ട് സൂരജ് പോകില്ല എന്നാണ് അവര്‍ ഉറച്ചു വിശ്വസിക്കുന്നത്. ബാക്കി ബ്ലെസ്ലി, റോബിന്‍, അശ്വിന്‍ ഇതില്‍ അശ്വിന്‍ പോയേക്കാം എന്ന് അവര്‍ കരുതുന്നു. ഇതില്‍ സൂരജ് ഔട്ട് ആയാല്‍ വരുന്ന ഒരു ട്വിസ്റ്റ് അഖിലിന്റെ ശരിക്കും ഉള്ള ഗെയിം കാണാന്‍ പറ്റും.
സൂരജിന് പുറത്ത് സപ്പോര്‍ട്ട് ഉള്ള പോലെ തന്നെ ആണല്ലോ അഖിലിനും സപ്പോര്‍ട്ട് ഉള്ളത്. അതെ പോലെ ഇവര്‍ 2 പേരും എപ്പോഴും ഒന്നിച്ചും ആണ്. അപ്പോ അതില്‍ ഒരാള് അതായത് സൂരജ് പോയാല്‍ അഖില്‍ എങ്ങനെ കളിക്കും എന്നുള്ളത് കുറച്ചു ഇന്ററസ്റ്റിങ് ആകാന്‍ ചാന്‍സ് ഉണ്ട്. റോബിന്‍, ബ്ലെസ്ലി എന്നിവര്‍ സേവ് ആകുന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ആകും. അവിടെ ആരുടെയും ഗുഡ് ബുക്കില്‍ ഈ 2 പേര് ഇല്ല.

പിന്നെ ഉള്ളത് സീരിയല്‍ ടീംസിന് ഉള്ള ഒരു വലിയ ഷോക്ക് ആകും. കാരണം അവര്‍ ഓരോരുത്തരെ പോലെ സപ്പോര്‍ട്ട് ഉള്ള ആളാണ് സൂരജ്. അപ്പോള്‍ സൂരജിനെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല എങ്കില്‍ തങ്ങളുടെ ഇമേജ് പുറത്ത് എന്താണ് എന്ന് അവര്‍ ചിന്തിക്കും. അവര്‍ എല്ലാം ഇമേജ് നോക്കി കളിക്കുന്നത് നിര്‍ത്തി ഇറങ്ങി കളിക്കാന്‍ ചാന്‍സും ഉണ്ട്.
NB : ചില ചിന്തകള്‍ പങ്കുവെക്കുന്നു എന്നേയുള്ളു. സൂരജ് സേവ് ആയി അശ്വിന്‍ ഔട്ട് ആകാന്‍ തന്നെ ആണ് ചാന്‍സ് കൂടുതല്‍. ബിഗ് ബോസ് അണ്ണന്‍ ഒരു ട്വിസ്റ്റ് കൊണ്ട് വന്നാല്‍ മതി ആയിരുന്നു.. എന്നാണ് ആരാധകരുടെ അഭിപ്രായം.


Click it and Unblock the Notifications