മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് ബിഗ് ബോസ് ഹൗസില്‍ പുതിയ ആള്‍; ആദ്യത്തെ വൈല്‍ഡ്കാര്‍ഡ് എന്‍ട്രി എത്തി....

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റ രണ്ട് ആഴ്ചകള്‍ പൂര്‍ത്തിയാക്കി മൂന്നാം വീക്കിലേയ്ക്ക് കടന്നിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും മത്സരവും കനക്കുകയാണ്.നിരവധി നാടകീയ സംഭവങ്ങളാണ് ദിവസേനെ ഹൗസില്‍ അരങ്ങേറുന്നത്.

17 മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. ആദ്യവാരം ജാനകിയായിരുന്നു പുറത്ത് പോയത്. അതേസമയം രണ്ടാമത്തെ ആഴ്ച എവിക്ഷന്‍ ഇല്ലായിരുന്നു. നിമിഷയെ രഹസ്യം റൂമിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇത് മത്സരാര്‍ത്ഥികള്‍ക്ക് അറിയില്ല. സീക്രട്ട് റൂമിലിരുന്നു ഹൗസ് അംഗങ്ങളെ വീക്ഷിക്കുകയാണ് നിമിഷ.

  പുതിയ എന്‍ട്രി

ഇപ്പോഴിത ബിഗ് ബോസ് ഹൗസിലേയ്ക്ക് ഒരു മുഖം മൂടിധാരി എത്തിയിരിക്കുകയാണ്. മത്സരാര്‍ത്ഥികളുടെ മുന്നിലേയ്ക്ക് ബിഗ് ബോസിന്റെ ലെറ്ററുമായിട്ടാണ് എത്തുന്നത്. ഒരു സ്ത്രീ ആണെന്നാണ് വീഡിയോ നല്‍കുന്ന സൂചന. പ്രൊമോ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ചര്‍ച്ചയായിട്ടുണ്ട്. പല തരത്തിലുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

 എന്‍ട്രി

നിമിഷയുടെ റീ എന്‍ട്രി ആയിരിക്കുമെന്നാണ് അധികം പേരും പറയുന്നത്. ഞായറാഴ്ച മുതല്‍ രഹസ്യ മുറിയിലാണ് നിമിഷ. ആ രൂപം നിമഷയുടേത് പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം തന്നെ പുതിയ ആളായിരിക്കുമെന്നും പറയുന്നുണ്ട്. ലിനു റേണിയുടെ പേരാണ് കൂടുതലും കേള്‍ക്കുന്നത്. അതോടൊപ്പം തന്നെ ട്രാന്‍സ് വുമണ്‍ നാദിറ മെഹ്റിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബിഗ് ബോസ് ഷേകളില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എല്ലാ സീസണിലും എത്താറുണ്ട്. അതേസമയം ഇത്രനേരത്തെ സീക്രട്ട് റൂമിലേയ്ക്ക് മത്സരാര്‍ത്ഥിയെ മാറ്റേണ്ടായിരുന്നെന്നും പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടണ്ട്. നിമിഷയ്ക്ക് പകരം ഡോക്ടര്‍ റോബിന്‍ ആയിരുന്നെങ്കില്‍ ഗെയിം കുറച്ച് കൂടി കടുത്തേനെ എന്നും പ്രേക്ഷകര്‍ പറയുന്നു.

സ്‌ക്രട്ട് റൂം

കഴിഞ്ഞ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. എവിക്ഷന്റെ ഭാഗമായിട്ടുള്ള നടപടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിമിഷയെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റിയത്. സഹ മത്സരാര്‍ഥികളോട് അവസാനമായി യാത്ര ചോദിക്കാന്‍ നിമിഷയെ അനുവദിച്ച ശേഷമായിരുന്നു പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസിന്റെ തീരുമാനം മോഹന്‍ലാല്‍ അറിയിച്ചത്. ഷോയ്ക്ക് പുറത്തേക്ക് അയക്കുന്നതിനു പകരം താല്‍പര്യമുള്ളപക്ഷം ബിഗ് ബോസില്‍ തുടരാമെന്ന വാദ്ഗാനമായിരുന്നു അത്. ആദ്യത്തെ പോലെയായിരിക്കില്ല മടങ്ങി വരവെന്ന് ഉറപ്പ് നല്‍കി കൊണ്ടാണ് ഞായറാഴ്ച നിമിഷ സ്‌ക്രട്ട് റൂമിലേയ്ക്ക് പോവുന്നത്. ഇതാദ്യമായിട്ടാണ് മലയാളം ബിഗ് ബോസില്‍ സ്‌ക്രട്ട് റൂം പരിചയപ്പെടുത്തുന്നത്. എന്നാല്‍ മറ്റ് ബിഗ് ബോസ് ഭാഷകളിലൂടെ പ്രേക്ഷകര്‍ക്ക് ഇത് സുപരിചിതമാണ്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
മത്സരം മുറുകുന്നു

ബിഗ് ബോസ് സീസണ്‍ 4 ല്‍ വീണ്ടും ഒരു എവിക്ഷന്‍ നടന്നിട്ടുണ്ട്. ഇക്കുറി ലക്ഷ്മി പ്രിയ, ഡെയ്‌സി, ജാസ്മിന്‍, അഖില്‍, അശ്വിന്‍, ശാലിനി, നവീന്‍ എന്നിവരാണ് എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ബ്ലെസ്ലിയും ക്യാപ്റ്റനായ ദില്‍ഷയും ഇക്കുറി എവിക്ഷനില്‍ പ്രോസസില്‍ ഇല്ലായിരുന്നു. അതേസമയം ഇവര്‍ക്ക് നോമിനേറ്റ് ചെയ്യാമായിരുന്നു. ഗ്രൂപ്പ് കളിയെ പൊളിച്ച് കൊണ്ടാണ് ഇത്തവണത്തെ എവിക്ഷന്‍ നടന്നത്. ദിവസങ്ങള്‍ കഴിയുന്തോറും മത്സരവും മുറുകുകയാണ്. തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ഗെയിമിന്റെ ട്രാക്കില്‍ എത്തിയിരുന്നു. ബിഗ് ബോസ് ഒരു ഗെയിം ഷോയാണെന്ന് മനസ്സിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ഷോ ആരംഭിച്ചിരിക്കുന്നത്. ടാസ്‌ക്കുകളിലും മത്സരാര്‍ത്ഥികളുടെ നിര്‍ണ്ണത്തിലും ഇത് പ്രകടമാണ്. കായികപരവും ബുദ്ധിപരവുമായിട്ടുള്ള ടാസ്‌ക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X