For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒറ്റ ടാസ്ക്കുകൊണ്ട് റിയാസ് ടോപ്പിലേക്ക് പോയി, ഇത് തുടർന്നാൽ വീട്ടിലെ പൂച്ച സന്യാസികളുടെ വിഷം പുറത്ത് വരും'

  |

  ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും ശക്തനായ മത്സരാർഥികളിൽ ഒരാളാണ് റിയാസ് സലീം. അമ്പത് ദിവസം പിന്നിട്ട ശേഷമാണ് റിയാസ് സലീം ഹൗസിലേക്ക് വൈൽഡ് കാർഡായി വന്നത്. റിയാസിനൊപ്പം വന്ന മറ്റൊരു വ്യക്തിയാണ് വിനയ് മാധവ്.

  വന്നപ്പോഴുള്ള ആവേശമൊന്നും ഇപ്പോൾ വിനയിയിൽ കാണാറില്ല. പക്ഷെ റിയാസ് താൻ മനസിൽ ഉറപ്പിച്ച് വന്ന പല കാര്യങ്ങളും നേടിയെടുത്ത് മുന്നോട്ട് കുതിക്കുകയാണ്.

  മോഹൻലാലി‍ന്റെ മുമ്പിൽ വെച്ച് റോബിൻ ഫേക്കായ വ്യക്തിയാണെന്നും അവനെ വെട്ടുമെന്നും പറഞ്ഞാണ് റിയാസ് കളത്തിലിറങ്ങിയത്.

  'സ്നേഹ ചുംബനത്തോടെ പുതിയ ജീവിതത്തിലേക്ക്', വിവാഹചിത്രം പങ്കിട്ട് നയൻസും വിക്കിയും!

  വന്ന് മൂന്ന് ആഴ്ചക്കുള്ളിൽ റിയാസ് അത് നേടിയെടുത്തു. റോബിനെ പ്രകോപിപ്പിച്ച് തന്റെ ദേഹത്ത് കൈവെക്കുന്ന സ്റ്റേജിലേക്ക് വരെ എത്തിച്ച് പുറത്താക്കി. ഒരാഴ്ച മുമ്പാണ് റോബിൻ റിയാസിനെ തല്ലിയെന്ന ആരോപണത്തിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്.

  റോബിന് പുറത്ത് പിആർ ഉണ്ടെന്നും വീട്ടിൽ വന്ന് ആദ്യം പരസ്യപ്പെടുത്തിയതും റിയാസായിരുന്നു. വന്നപ്പോൾ പല പ്രേക്ഷകർക്കും റിയാസിനോട് താൽപര്യമുണ്ടായിരുന്നില്ല.

  ജാസ്മിനുമായുള്ള കൂട്ടുകെട്ടായിരുന്നു റിയാസിന് നെ​ഗറ്റീവ് ഇമേജ് നൽകിയത്. റോബിന് പിന്നാലെ ജാസ്മിനും പുറത്ത് പോയതോടെ റിയാസ് ​ശക്തമായി കളിക്കുന്നുണ്ട്.

  'കാര്യങ്ങൾ കോംപ്ലിക്കേറ്റഡായാൽ ഞാൻ വാക്ക് ഔട്ട് ചെയ്യും'; വിനയിയോട് തുറന്ന് പറഞ്ഞ് റോൺസൺ!

  പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിലെ റിയാസിന്റെ പ്രകടനം പോലും അതിന് ഉദാഹരണമാണ്. വീക്കിലി ടാസ്ക്കിൽ എതിരാളികൾ ചോദിച്ച ഓരോ ചോദ്യങ്ങൾക്കും വളരെ കൃത്യമായും വ്യക്തമായും ഉത്തരം പറഞ്ഞ റിയാസിനെ പുകഴ്ത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

  'ഒറ്റ ടാസ്ക്കുകൊണ്ട് റിയാസ് ടോപ്പിലേക്ക് പോയി. ഇതുവരെ ടോക്സിക്കായ ആളുകളുടെ മരമണ്ടതരങ്ങൾക്ക് കയ്യടിച്ചിരുന്ന എപ്പോഴും അതിന് ചാൻസ് കിട്ടുമെന്ന് വിചാരിച്ച് ഇരുന്നവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ച പെർഫോമൻസായിരുന്നു വീക്കിലി ടാസ്ക്കിൽ റിയാസ് നടത്തിയത്.'

  'ഓരോ പോയിന്റിനും കൃത്യമായി തിരുത്തലുകൾ കൊണ്ടുവന്ന് രണ്ട് പേരെ കൊണ്ട് ഫോൺ വെപ്പിച്ചു. മറ്റൊരാളുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറിപ്പിക്കുന്ന രീതിയിൽ ഫോൺ വിളിച്ച് പൂട്ടി. പറയാൻ ഉള്ളത്‌ എല്ലാം പറഞ്ഞു. ബുദ്ധിമാനായ മനുഷ്യൻ.'

  'റിയാസ് നൂറ് ശതമാനം പെർഫെക്ടായ പ്ലയറാണെന്ന് അഭിപ്രായമില്ല. പക്ഷെ കപട ശാസ്ത്രവും സ്ത്രീ വിരുദ്ധതയും കൊണ്ട് നടക്കുന്നവരുടെ കണ്ണിലുണ്ണിയായ സന്യാസികളുള്ള സ്ഥലത്ത് ഇതുപോലെ ഒരു മത്സരാർഥി തുടക്കം മുതൽ ആവശ്യമായിരുന്നു.'

  ബി​ഗ് ബോസ് ചരിത്രത്തിൽ ചിലപ്പോൾ ഇത്രേം വ്യക്തമായി എൽജിബിടിക്യു കമ്യൂണിറ്റിയെ കുറിച്ച് സംസാരിച്ച മറ്റൊരു മത്സരാർഥിയുണ്ടാകില്ല.'

  'റിയാസ് എന്തായാലും ഫൈനലിൽ കാണും ഇങ്ങനെ തുടർന്നാൽ പല പൂച്ച സന്യാസകളുടെയും വിഷം വെളിയിൽ വരാൻ ഇരിക്കുന്നതേയുള്ളു. എന്തൊക്കെയാണെങ്കിലും റിയാസിന് ഹേറ്റേഴ്സ് ദിവസവും കൂടുന്നുവെന്നത് സങ്കടകരമാണ്' എന്നായിരുന്നു ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.

  വീക്കിലി ടാസ്ക്കിനിടെ ബ്ലെസ്ലിയുമായി സംസാരിക്കുന്നതിനിടെ ബ്ലെസ്ലിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അധികമാരും ശ്രദ്ധിക്കാത്ത എൽജിബിടിക്യു കമ്പനിയെ കുറിച്ച് റിയാസ് വിശദമായി സംസാരിച്ചത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  വീക്കിലി ടാസ്ക്കിൽ‌ ആരോ​ഗ്യപരമായ സംഭാഷണം നടത്തിയ രണ്ടുപേർ ബ്ലെസ്ലിയും റിയാസും മാത്രമാണ്. ഇരുവരും ഫോൺ സംഭാഷണത്തിനിടയിൽ ചോദിച്ച ചോദ്യങ്ങളും പറഞ്ഞ ഉത്തരങ്ങളും കൃത്യവും വ്യക്തവുമായിരുന്നു.

  മറ്റുള്ള മത്സരാർഥികൾ‌ വളരെ മോശമായ പദങ്ങൾ വരെ ഉപയോ​ഗിച്ചാണ് സംസാരിച്ചതും എതിരെ നിൽക്കുന്ന വ്യക്തിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതും.

  വിനയ്, അഖിൽ തുടങ്ങിയവരുടെ ഭാഷ പ്രയോ​​ഗത്തിൽ നീരസം തോന്നി നിരവധി പ്രേക്ഷകരും രം​ഗത്തെത്തിയിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: A Note Praising Riyas Salim Performance In Phone-in Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X