ആറ് പേര്‍ക്കും വിജയ സാധ്യത; ടൈറ്റില്‍ വിന്നറെ കണ്ടെത്താനുള്ള ആരാധകരുടെ പോള്‍ ഫലമിങ്ങനെ

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ പകുതിയിലധികം പിന്നിട്ട് കഴിഞ്ഞു. ഇനിയും വിജയസാധ്യതയുള്ളത് ആര്‍ക്കാണെന്ന് വ്യക്തമായി പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. താരങ്ങളുടെ ഫാന്‍സ് പേജുകളില്‍ പല പ്രവചനങ്ങളും നടക്കുന്നുണ്ടെങ്കിലും അതൊന്നും സത്യമായെന്ന് വരില്ല.

ഓരോ ആഴ്ച കഴിയുംതോറും മത്സരാര്‍ഥികള്‍ പലവിധത്തിലും ഒന്നാം സ്ഥാനത്തിന് അര്‍ഹനാണെന്നും നേരെ മറിച്ചും കാണിച്ച് തരുന്നു. ഏറ്റവും പുതിയതായി ടൈറ്റില്‍ വിന്നര്‍ സാധ്യതയുള്ള ആറ് മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള കണക്കെടുപ്പാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ നടന്നിരിക്കുന്നത്. ഇതിന് താഴെ ആരാധകരുടെ അഭിപ്രായങ്ങൾ വന്ന് നിറയുകയാണ്.

റോബിന്‍, ബ്ലെസ്ലി, ജാസ്മിന്‍, ദില്‍ഷ, റിയാസ്, റോണ്‍സന്‍ എന്നിങ്ങനെ ആറ് പേരാണ് ലിസ്റ്റിലുള്ളത്

മറ്റൊരു വീക്കലി ടാസ്‌ക്കും ജയില്‍ ടാസ്‌ക്കും ക്യാപ്റ്റന്‍സി ടാസ്‌ക്കും അവസാനിക്കുമ്പോള്‍, കഴിഞ്ഞ ആഴ്ചകളില്‍ മികച്ചു നിന്ന് ബിഗ് ബോസ് ഗെയിം കളിച്ച മത്സരാര്‍ഥികളില്‍ ചിലരെ ഉള്‍പ്പെടുത്തി ഒരു പോള്‍ നടത്തിയിരിക്കുകയാണ്. ഫൈനല്‍സിലേക്ക് നടന്നു കയറാന്‍ ചാന്‍സ് ഉള്ള ഈ 6 പേരില്‍ നിന്ന് ആരായിരിക്കും വിന്നര്‍ എന്നറിയാനുള്ള പോളാണ് നടത്തിയത്. റോബിന്‍, ബ്ലെസ്ലി, ജാസ്മിന്‍, ദില്‍ഷ, റിയാസ്, റോണ്‍സന്‍ എന്നിങ്ങനെ ആറ് പേരാണ് ലിസ്റ്റിലുള്ളത്.

തുടക്കം മുതലേ ഇരുവരും തമ്മിലാണ് ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നത്

ഇതുവരെ ബിഗ് ബോസിനുള്ളില്‍ നടത്തിയ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല പുറത്തേ പിന്തുണയും ഏറ്റവും കൂടുതലുള്ളത് ഈ ആറ് പേര്‍ക്കുമാണ്. മുന്‍പ് പലരും ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ഗെയിമില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവര്‍ക്ക് തന്നെ വിനയായി. ഇപ്പോള്‍ നടത്തിയ പോളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ റോബിനും ബ്ലെസ്ലിയ്ക്കുമാണ്. തുടക്കം മുതലേ ഇരുവരും തമ്മിലാണ് ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നത്. മുന്നോട്ടുള്ള ദിവസങ്ങളിലും ഇരുവരും തമ്മിലായിരിക്കും മത്സരം ശക്തമാവുക.

വൈല്‍ഡ് കാര്‍ഡായിട്ടെത്തിയ റിയാസും ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്

അതേ സമയം ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡായിട്ടെത്തിയ റിയാസും ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. മുന്‍പ് അഖിലിന്റെ പേരും ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ആ സ്ഥാനത്തേക്ക് റോണ്‍സന്‍ കൂടി എത്തി. പ്രത്യേകിച്ച് കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെങ്കിലും റോണ്‍സന്റെ ക്യാരക്ടറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാര്യങ്ങള്‍ വ്യക്തമായി പറയാനിപ്പോള്‍ ശ്രമിക്കുന്നതും ശ്രദ്ധേയമാണ്.

ടാസ്‌കുകളില്‍ ബ്ലെസ്ലി മികച്ചു നിന്നെങ്കിലും ഡോക്ടറാണ് ഷോ യില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇവര്‍ രണ്ടു പേരുമായിരിക്കും ഫൈനല്‍ 2 വില്‍ വരുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.

മൊത്തത്തില്‍ നോക്കുമ്പോള്‍ ഇഷ്ടപ്പെടാനും വിന്നറാകാനും ജാസ്മിന്‍ ആണ് യോഗ്യത

ഫേക്ക് ആയിട്ടോ അതല്ല ജെനുവിനായിട്ടോ അല്ല ജാസ്മിന്‍ ജാസിമിനായി തന്നെയാണ് നില്‍ക്കുന്നത്. എല്ലാ കാര്യത്തിലും മാക്‌സിമം ചെയ്യുന്നുണ്ട്. ജാസ്മിനെന്ന വ്യക്തിക്ക് തെറ്റുകള്‍ പറ്റാം. തെറ്റിദ്ധാരിക്കപ്പെടാം. മാറ്റേണ്ടാതായ പല കാര്യങ്ങള്‍ ഉണ്ടാകാം. പക്ഷെ മൊത്തത്തില്‍ നോക്കുമ്പോള്‍ ഇഷ്ടപ്പെടാനും വിന്നറാകാനും ജാസ്മിന്‍ ആണ് യോഗ്യതയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X