ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു; പി ആര്‍ ടീമുകള്‍ ഉപയോഗിച്ച് കളിക്കാമെന്ന് കരുതുന്നുവരും കരുതിയിരിക്കുക
ഈ ആഴ്ച ജയിലില്‍ പോയ ബ്ലെസ്ലിയും ദില്‍ഷയും ചേര്‍ന്ന് അവിടെയൊരു ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്. ബോറടിക്കുമെന്ന് കരുതിയിരുന്നെങ്കിലും പാട്ടും ഡാന്‍സുമൊക്കെയായി ആഘോഷമാണ്. എന്നാല്‍ റോബിനെ കുറിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. ബ്ലെസ്ലിയ്ക്ക് പകരം റോബിനാണ് ബിഗ് ബോസിലേക്ക് പോയതെങ്കില്‍ നടക്കാന്‍ പോവുന്നതിനെ പറ്റി ചിലര്‍ സൂചിപ്പിച്ചിരുന്നു. വിശദമായി വായിക്കാം..
ഡോക്ടറും ദില്‍ഷയും ജയിലില്‍ പോയിരുന്നെങ്കില്‍ സംഭവിക്കുന്നത് ഇതാണ്..
ഡോക്ടര്‍ - ' ഇത് ഗെയിം ആണ് ഇവിടെ എനിക്ക് ഞാന്‍ ആയി നില്‍ക്കാന്‍ ആവില്ല മനസ്സിലായോ. പക്ഷെ ദില്‍ഷയുടെ അടുത്ത് ഞാന്‍ ഞാനായി നില്‍ക്കും. കാരണം ദില്‍ഷയ്ക്ക് എന്നെ അറിയാം. ഞാന്‍ എന്ന വ്യക്തി പുറത്തു ഉള്ളത് പോലെ അല്ല അകത്ത്. മനസ്സിലായോ? അതായത് ഈ ഞാന്‍ വേറെ ഞാന്‍ ആളാണ്. പുറത്തുള്ള ആളാണ് ശരിയായ ഞാന്‍. പക്ഷെ ദില്‍ഷ സ്നേഹിക്കേണ്ടത് അകത്തുള്ള എന്നെയാണ്. എന്നാല്‍ ഇവിടെയുള്ള ഞാന്‍ അല്ല ഒറിജിനല്‍ ഞാന്‍...

ദില്‍ഷ - എനിക്ക് ഉറക്കം വരുന്നു...
ദില്‍ഷയും ബ്ലെസ്സലിയും ജയിലില്‍ പോയപ്പോള്‍
' എന്നും വരും വഴി വക്കില്‍ അവള്‍ എന്നോടൊന്നു ചൊല്ലി ..'
'കണ്ണാം തുമ്പീ പോരാമോ ..'
'ഉയിരേ ..ഉയിരേ ..വന്ത് എന്നോട് കലന്തുവിട്..

റോബിനും ബ്ലെസ്ലിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് ഈ പോസ്റ്റിലൂടെ ആരാധകരില്‍ ഒരാള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം ബിഗ് ബോസിന്റെ കളികള്‍ കാണാനിരിക്കുന്നതേ ഉള്ളുവെന്നാണ് പറയപ്പെടുന്നത്. ബിഗ് ബോസിനെ വെല്ലുവിളിക്കുന്നവരും പി ആര്‍ ടീമുകള്‍ ഉപയോഗിച്ച് കളി ജയിക്കാം എന്ന് കരുതുന്നുവരും കരുതിയിരിക്കുക. ഇത് ബിഗ് ബോസ് ആണ്. ആരുടെ കളിയും ഇങ്ങോട്ട് വേണ്ട. ചില കളികള്‍ പഠിപ്പിക്കാനും മറ്റ് ചില കളികള്‍ കളിപ്പിക്കാനും ബിഗ് ബോസിനറിയാം.
എല്ലാം വരുതിയില്‍ ആക്കി എന്ന് ദിവാസ്വപ്നം കാണുന്നവര്‍ കരുതിയിരുക്കുക. ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു. വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട. കാരണം ബിഗ് ബോസ് കളിക്കാറില്ല കളിപ്പിച്ചേ ശീലമുള്ളു, ജാഗ്രതൈ എന്നാണ് ബ്ലെസ്ലിയും ദില്‍ഷയും ജയിലിലേക്ക് പോയതിനെ കുറിച്ച് ഒരു ആരാധകന്‍ പറഞ്ഞത്.
ഇന്നത്തെ ലൈവിലെ സ്‌ക്രീന്‍ സ്‌പേസ് മുഴുവന്‍ ഈ മുത്തുമണികള്‍ എടുത്തെന്ന് പറഞ്ഞേക്കാനാണ് കമന്റുകളിലൂടെ പ്രേക്ഷകര്‍ പറയുന്നത്. ജയില്‍വാസം ശരിക്കും ആഘോഷിക്കുന്ന രണ്ടുപേര്‍ ബ്ലെസ്ലിയും ദില്‍ഷയുമാണ്. ഈ സമയം അറിയാതെ നവീന്‍ജിയെ ഓര്‍ക്കുകയാണ്. മുന്‍പത്തെ ആഴ്ചയില്‍ ജയിലില്‍ പോയ നവീന്‍ വളരെയധികം വികാരഭരിതനായത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ നടന്ന സംഭവത്തെ തുടര്‍ന്നാണ് നവീന്‍ പുറത്താവുന്നത്.


Click it and Unblock the Notifications