twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീ പാറേണ്ട ഈ ടാസ്‌കിനെ ഈ പരുവത്തില്‍ ആക്കി; വീക്ക്‌ലി ടാസ്‌കിലെ സംഭവങ്ങളെ കുറിച്ച് ആരാധകന്‍

    |

    ബിഗ് ബോസിലെ ഗെയിം മനസിലാക്കി തന്ത്രപൂര്‍വ്വം ആരും കളിക്കുന്നില്ല എന്ന വിഷമത്തിലാണ് പ്രേക്ഷകര്‍. ബിഗ് ബോസ് നല്‍കുന്ന പോയിന്റുകള്‍ മനസിലാക്കാതെ പലരും എത്തിക്‌സ് നോക്കി പോവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീക്ക്‌ലി ടാസ്‌കുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ഗെയിം ചിന്തകള്‍ മാറ്റേണ്ട സമയമായെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. പൂര്‍ണരൂപം വായിക്കാം..

    'തീ പാറേണ്ട ഈ ടാസ്‌കിനെ ഈ പരുവത്തില്‍ ആക്കി മാറ്റിയതിന്റെ പ്രധാന ഉത്തരവാദിത്തം മറ്റാര്‍ക്കുമല്ല ബിഗ് ബോസിന് തന്നെ ആണ്. തമ്മില്‍ മത്സരിച്ചും, തട്ടിപ്പറിച്ചും, അടിച്ചുമാറ്റിയും രസച്ചരട് പൊട്ടാതെ കളിച്ച് പക്കാ എന്റര്‍ടൈന്‍മെന്റ് കൊണ്ട് വരാന്‍ കഴിയുമായിരുന്ന രണ്ട് ദിവസമാണ് തണുത്ത പപ്പടത്തിന്റെ പരുവത്തില്‍ ആക്കി മാറ്റിയത്. ഇതില്‍ ബിഗ് ബോസിന് ഉത്തരവാദിത്തമുണ്ടെന്ന് പറയാന്‍ കാരണം മുന്‍പ് ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ ഉണ്ടായിരുന്ന മോഹന്‍ലാലിന്റെ പരാമര്‍ശമാണ്'

    robin-akhil

    എല്ലാ ഗെയിമും എത്തിക്കല്‍ ആയിരിക്കണം, മോറല്‍ മര്യാദകള്‍ എല്ലാം പാലിച്ച്, മോഷണവും അടിച്ചുമാറ്റലും ഒന്നുമില്ലാതെ ശാന്തവും സമാധാനപരവും ആയിരിക്കണമെന്ന് ഓള്‍റെഡി തെറ്റിദ്ധാരണ ഉള്ളവരാണ് അവിടുത്തെ ഭൂരിപക്ഷം മത്സരാര്‍ത്ഥികളും.. പാവ ടാസ്‌ക് കഴിഞ്ഞതോടെ ഉള്ള ചില കണ്‍ഫ്യൂഷനുകള്‍ ആണ് ഇതിന് ആധാരം. കൂട്ടിന് ജാസ്മിന്‍ ഉള്‍പ്പെടെ ഉള്ളവരുടെ എത്തിക്‌സ് പ്രസംഗം വേറെ.

    അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു വീക്കന്‍ഡ് എപ്പിസോഡില്‍, ഡോക്ടര്‍ റോബിന്‍ കോയിന്‍ ടാസ്‌കില്‍ തട്ടിപ്പറിച്ചത് സംസാരവിഷയം ആയപ്പോള്‍ ഹോസ്റ്റ് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശം.. ബിഗ് ബോസ് ഓള്‍റെഡി ഏതുവിധേനയും കോയിനുകള്‍ എതിരാളികളുടെ കയ്യില്‍ നിന്ന് കൈക്കലാക്കാം എന്ന നിര്‍ദ്ദേശം നല്‍കിയ ടാസ്‌ക് ആയിരുന്നു അത്.

    എന്നാല്‍ 'തട്ടിപ്പറിക്കാന്‍ ബിഗ് ബോസ് പറയില്ല' എന്ന മോഹന്‍ലാലിന്റെ പരാമര്‍ശം, എല്ലാ കളികളിലും എത്തിക്‌സ് എത്തിക്‌സ് എന്ന് വാദിച്ചിരുന്നവരുടെ വാദത്തെ ശക്തിപ്പെടുത്തുന്ന നിലയിലായിരുന്നു. (അവിടെ ഉപയോഗിക്കുന്ന വാക്കുകളിലും പ്രയോഗങ്ങളിലും ഒരു വിധത്തിലുള്ള എത്തിക്കല്‍ & മോറല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ ഇരിക്കുമ്പോഴാണ് ടാസ്‌കില്‍ എത്തിക്‌സ് വേണമെന്ന് വാദത്തെ ശക്തിപ്പെടുത്തുന്ന ഈ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് ബിഗ്‌ബോസ്സിന്റെ വക).

    bigg-boss

    അതിനുശേഷം ഇന്നുവരെ പല ടാസ്‌കിലും മത്സരാര്‍ത്ഥികള്‍ dilemma യില്‍ ആണ്. എത്തിക്‌സും മോറല്‍സും വെടിഞ്ഞ് ടാസ്‌ക് ചെയ്താല്‍ അപരാധമായി പോകുമോ എന്ന ഭയം ആണ് മിക്കവര്‍ക്കും. ആദ്യമൊക്കെ എല്ലാ പോസിബിലിറ്റീസും ഉപയോഗിച്ച് ഗെയിം കളിച്ചിരുന്ന ഡോക്ടര്‍ റോബിന് വരെ ഇപ്പോള്‍ പഴയ ആത്മവിശ്വാസം ഇല്ല.

    ഇന്നിപ്പോള്‍ എന്താണ് ഉണ്ടായത് എന്ന് നോക്കാം. ഇത്തരത്തിലുള്ള ടാസ്‌കില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ വഴക്കിലേക്ക് പോകുന്ന സാഹചര്യമാണ് ബിഗ് ബോസ് തറവാട്ടില്‍. തട്ടിപ്പറിക്കലും പിടിച്ചുപറികളും അനുവദിച്ചിട്ടുള്ള ടാസ്‌കിന്റെ ഭാഗമായി അഖിലിന്റെ താടിക്ക് തട്ട് കിട്ടുമ്പോള്‍ തന്നെ അത് ഒരു വഴക്കായി മാറുന്നു. ഇതൊക്കെ ഒരു തെറ്റാണെന്ന conviction ല്‍ ആണ് അതിലെ മത്സരാര്‍ത്ഥികള്‍ ആദ്യം തന്നെ ഉള്ളത്. ഗെയിമിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നില്ല.

    ഈയൊരു സംഭവത്തോട് കൂടി ടാസ്‌ക് വീണ്ടും തണുക്കുന്നു. തട്ടിപ്പറിക്കുമ്പോള്‍ ഉണ്ടാകുന്ന തുടര്‍പ്രശ്‌നങ്ങളും വഴക്കുകളും ഭയന്ന് എല്ലാവരും ആക്ടീവ് അല്ലാതെയാകുന്നു. പിന്നീട് കണ്ടത് ഡോക്ടര്‍ റോബിന്‍ താന്‍ തട്ടിപ്പറിച്ചത് ഒക്കെ തിരിച്ചു കൊടുക്കുന്ന കാഴ്ചയാണ്. ഇതിനോടകം തന്നെ താങ്കള്‍ ഒരു ഡോക്ടര്‍ ആണോ എന്ന ചോദ്യം ആയിരം ആവര്‍ത്തി കേട്ട്, ഡോക്ടറിനും ഗെയിമറിനും ഇടയിലെ ത്രിശങ്കുവില്‍ ആണ് റോബിന്‍. ഗെയിമൊക്കെ നിര്‍ത്തി ചികിത്സിക്കാന്‍ പോകുന്ന അവസ്ഥ..

    അങ്ങനെ ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ക്ക്ക്ക് ആര്‍ക്കും ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥ. ചെയ്യുന്നത് ശരിയാണോ എന്ന ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥയിലേക്ക് മത്സരാര്‍ത്ഥികളെ കൊണ്ടെത്തിച്ചതും ഈ ഗെയിമിനെ ഈ വിധത്തില്‍ നിരര്‍ത്ഥകം ആക്കിമാറ്റിയതും ബിഗ് ബോസ് തന്നെയാണ്.

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

    Extreme Physical Task കള്‍ വരുമെന്ന കാരണത്താല്‍ ആണ് മണിയനാശാനേ ബിഗ് ബോസ് പറഞ്ഞു വിട്ടത്. ഇതിലും വലിയ ടാസ്‌കുകള്‍ വരുമെന്നും, ഇത് ഒരു ഗെയിം ഷോയാണ് എന്നും ബിഗ് ബോസ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പറയാതെ തരമില്ല.. എന്നുമാണ് ആരാധകന്റെ വിമര്‍ശനം.

    English summary
    Bigg Boss Malayalam Season 4: A Viral Facebook Post About New Weekly Task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X