For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ പോലും അറിയാതെ നിയന്ത്രിക്കുന്നു; ബിഗ് ബോസ് ക്യൂനായ ധന് മൈന്‍ഡ് ഗെയിമറാണെന്ന് ആരാധകര്‍

  |

  ബിഗ് ബോസിന്റെ ഫൈനല്‍ മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങളൊക്കെ വന്ന് തുടങ്ങി. കൂട്ടത്തില്‍ ഒരാള്‍ നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന ധന്യ ബിഗ് ബോസിലെ ശക്തരായ വനിതകളില്‍ ഒരാളായി മാറി. അമ്പത് ദിവസം വരെ നോമിനേഷനില്‍ വന്നിട്ടില്ല എന്നതിലൂടെ സേഫ് ഗെയിം കളിച്ചാണ് നടി പോയി കൊണ്ടിരുന്നത്. ഒരു തരത്തില്‍ അത് ധന്യയുടെ മൈന്‍ഡ് ഗെയിം അല്ലേ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

  'എന്താണ് മൈന്‍ഡ് ഗെയിം? കളി തീരാന്‍ കുറച്ച് ആഴ്ചകള്‍ കൂടെ ബാക്കി ഉള്ളൂ, എങ്കിലും ചിലര്‍ക്ക് ഇപ്പോളും അറിയില്ല എന്താണ് അതെന്ന്. മൈന്‍ഡ് ഗെയിം എന്നാല്‍, അതിന്റെ ഒരു ഡെഫനിഷന്‍, കൂടെ കളിക്കുന്നവരെ/മത്സരിക്കുന്നവരെ അവര്‍ പോലും അറിയാതെ നിയന്ത്രിക്കുന്നതാണ്. ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ മൈന്‍ഡ് ഗെയിമറായി ഒരാള്‍ മാത്രമേ ഉള്ളൂ. അത് മറ്റാരും അല്ല, ബിഗ് ബോസ് ക്യൂന്‍ ധന്യ മേരി വര്‍ഗീസാണ്.

  dhanya-john

  എത്ര ആക്രമണ സ്വഭാവമുള്ള കളിക്കാരും ധന്യ പറയുന്നത് കേള്‍ക്കും. ധന്യയ്ക്ക് സഹ കളിക്കാരുടെ മേല്‍ ഉള്ള സ്വാധീനം, വേറെ ഒരു കളിക്കാരനും/കളിക്കാരിക്കും ഇല്ല. ധന്യ സാഹചര്യങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ ചുവടും വെക്കുന്നത്. ഒരു കളിക്കാരെയും വ്യക്തിപരമായി അധികം ഹേര്‍ട്ട് ചെയ്യാതെ, എന്നാല്‍ പറയേണ്ടത് പറഞ്ഞും, വളരെ ബുദ്ധിപൂര്‍വ്വം ആണ് കളിക്കുന്നത്. ടോപ് 5 തീര്‍ച്ചയായും അര്‍ഹിക്കുന്ന മത്സരാര്‍ത്ഥി ആണ് ധന്യ എന്ന് ആരാധകര്‍ പറയുന്നു.

  Also Read: സീരിയല്‍ ലൊക്കേഷനില്‍ വന്നാണ് ഇന്ദ്രന്‍ പൂര്‍ണിമയുമായി ഇഷ്ടത്തിലായത്; സംശയം തോന്നിയിരുന്നതായി മല്ലിക സുകുമാരൻ

  എന്നാല്‍ ധന്യ നല്ലൊരു ഗെയിമറാണ്. പക്ഷെ അവര്‍ക്കെതിരെ എന്തേലും പറഞ്ഞാല്‍ വളരെ ഇറിറ്റേട്ടഡാവുമെന്ന് മറ്റ് ചിലര്‍ പറയുന്നു. മോണിങ് ടാസ്‌കില്‍ പോലും അത് പ്രകടമാണ്. പത്ത് പേരോട് നൂറ് വട്ടം പറയും. കുത്തിത്തിരിപ്പാണ് മെയിന്‍ പണി.

  dhanya

  Also Read: വിവാഹശേഷമുള്ള നയന്‍താരയുടെ ജീവിതം ഇങ്ങനെയാവും; കുട്ടികളെ കുറിച്ച് വരെ പ്രവചനം നടത്തി ഗുരുജി

  സേഫ് ഗെയിം കളിച്ചു നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ട വ്യക്തി. ചിലപ്പോ ഇതാകും ധന്യയുടെ മൈന്‍ഡ് ഗെയിം. പിന്നെ പരദൂഷണം പറയാന്‍ ബെസ്റ്റ് ആണ് ധന്യ. അതിനും കൊടുക്കണം ഒരു അവാര്‍ഡ്. ധന്യയെ പറ്റി ഒരു വിമര്‍ശനം വന്നാല്‍ താങ്ങാന്‍ കൂടെ ഉള്ള ശേഷി ഇല്ല. വല്ലാണ്ട് അസ്വസ്ഥയാവും എന്നിട്ട് ഓരോരുത്തരുടെയും അടുത്ത് പോയി പരദൂഷണം പറഞ്ഞു വിമര്‍ശിച്ച ആളെ പറ്റി വിഷം കുത്തി വെക്കും. അതാണ് ഹോബി.. മൈന്‍ഡ് ഗെയിം അല്ലേ ഇങ്ങനെ ഒക്കെ ആവാലോ.. എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  Also Read: ഭയങ്കരമായ റീ എന്‍ട്രി ബിഗ് ബോസിലുണ്ടാവും? സുചിത്രയും റോബിനും ജാസ്മിനും വരുന്നുവെന്ന റിപ്പോര്‍ട്ടിലെ വസ്തുത

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അതേ സമയം ആരെയും മൈന്റ് ചെയ്യരുത്. അതാണ് മൈന്റ് ഗെയിം എന്ന് പറഞ്ഞ് റോണ്‍സന്‍ അതില്‍ ജയിച്ചിരിക്കുകയാണെന്ന് ചിലര്‍ പറയുന്നത്. ബിഗ് ബോസില്‍ വന്നത് മുതല്‍ കാര്യമായി ഒന്നിലും ഇടപെടാതെ മാറി നില്‍ക്കുകയാണ് റോണ്‍സന്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ പേരില്‍ പുറത്ത് വലിയ കളിയാക്കലുകളും പരിഹാസവുമാണ് നടന് കേള്‍ക്കേണ്ടതായി വന്നത്.

  English summary
  Bigg Boss Malayalam Season 4: A Viral Not About Dhanya's Mind Game
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X