ഡോക്ടറെ കടന്ന് ബിബി 4 വിന്നറാവാന്‍ ഒരേയൊരു സാധ്യത ബ്ലെസ്ലിക്കാണ്; ജാസ്മിന്‍ ഗെയിമും എത്തിക്‌സും കൂട്ടി കുഴച്ചു

ബിഗ് ബോസിലെ ശക്തരാണെന്ന് ഇനിയും വ്യക്തമായി പറയാന്‍ സാധിക്കില്ല. എന്നാല്‍ പ്രേക്ഷക പ്രശംസ നേടാനും ഗംഭീരമത്സരം കാഴ്ച വെക്കുന്ന മത്സരാര്‍ഥികള്‍ കൂട്ടത്തിലുണ്ട്. ബിഗ് ബോസ് വിന്നര്‍ ആവാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ചില മത്സരാര്‍ഥികളെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

ഡോക്ടര്‍ റോബിന്‍, ബ്ലെസ്ലി, ജാസ്മിന്‍ എന്നിങ്ങനെ മൂന്ന് പേരുടെ ഗെയിമിനെ കുറിച്ചും വീട്ടിലെ പെരുമാറ്റത്തെ കുറിച്ചുമാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

ജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവര്‍ ഡോക്ടറോ ബ്ലെസ്ലിയോ ആണ്

ബിഗ് ബോസ് സീസണ്‍ 4-ല്‍ ജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവര്‍ ഡോക്ടറോ ബ്ലെസ്ലിയോ ആണ്. പിന്നെയുള്ളത് ജാസ്മിന്‍ ആയിരുന്നു. ഡോക്ടറുടെ പ്ലാനിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളത് ബ്ലെസ്ലിക്ക് മാത്രമാണ്. അത് പല തവണ ബ്ലെസ്ലി തെളിയിച്ചിട്ടുമുണ്ട്.

ഉദാഹരണത്തിന് കഴിഞ്ഞ ജയില്‍ ടാസ്‌ക്കില്‍ ഡോക്ടറുടെ നാടകീയമായ തോറ്റുകൊടുക്കലിന് ശേഷമുള്ള ബിഗ് ബോസ് ന്യൂസില്‍ ബ്ലെസ്ലി കയറി വന്നപ്പോള്‍ താന്‍ ഫിസിക്കല്‍ ഗെയിമാണ് കളിച്ചതെന്നും ചിലര്‍ മൈന്‍ഡ് ഗെയിം കളിച്ചുവെന്നും പറയുന്നുണ്ട്.

ബ്ലെസ്ലി ഡോക്ടറെ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യാതെ വെച്ചിട്ടുള്ളതും ഒരു തരത്തില്‍ ഡോക്ടറുടെ സ്ട്രാറ്റജിയെ പിന്തുടരുന്നതും ഈയൊരു കാര്യം അറിയുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഡോക്ടറെ കടന്ന് ബിബി 4 വിന്നറാവാന്‍ ഒരേയൊരു സാധ്യത ബ്ലെസ്ലിക്കാണ്.

 പിന്നെയുള്ള ഏറ്റവും സ്‌ട്രോങ്ങ് കണ്ടസ്റ്റന്റ് ജാസ്മിനാണ്

പിന്നെയുള്ള ഏറ്റവും സ്‌ട്രോങ്ങ് കണ്ടസ്റ്റന്റ് ജാസ്മിനാണ്. ജാസ്മിനാണെങ്കില്‍ ഗെയിമും എത്തിക്‌സും എല്ലാം കൂടെ കൂട്ടിക്കുഴച്ചു ഒരു പരുവമാക്കി. ഇപ്പോള്‍ എത്തിക്‌സുമില്ല, ഗെയിമുമില്ല, ഒണ്‍ലി തെറി എന്ന അവസ്ഥയിലെത്തി. ഏറെക്കുറെ നിമിഷയുടെ മൂണ്‍ ആയി കളിക്കുന്നു.

നിമിഷയെ അറിയാവുന്നത് വെച്ച് അവള്‍ ഗെയിമിന്റെ കാര്യത്തില്‍ സെല്‍ഫിഷ് ആണ്. ഏത് സമയത്തും ജാസ്മിന് പണി കിട്ടാന്‍ സാധ്യതയുണ്ട്. അത് കഴിഞ്ഞയാഴ്ച്ച പ്രതീക്ഷിച്ചതാണ്. സ്റ്റില്‍ വെയ്റ്റിങ്.

 ജാസ്മിന് ഇപ്പോള്‍ പിന്തുണയ്ക്കുന്നവരുടെ വോട്ട് കൂടി നഷ്ടപ്പെടും

ഡെയ്‌സിയുടെ കാര്യം വെച്ച് തന്നെ പറയാം. ഈ പോക്ക് പോവുകയാണെങ്കില്‍ ജാസ്മിന് ഇപ്പോള്‍ പിന്തുണയ്ക്കുന്നവരുടെ വോട്ട് കൂടി നഷ്ടപ്പെടും. കാരണം, ഡെയ്‌സി പോയത് ബ്ലെസ്ലിയുടെ സ്ട്രാറ്റജി പ്രകാരമാണെങ്കിലും അതില്‍ വലിയൊരു പങ്ക് വഹിച്ചത് ജാസ്മിന്റെ കെട്ടിപ്പിടുത്തമാണ്.

ഡെയ്‌സി ജെനുവിന്‍ ആണെന്നാണ് ഡിബേറ്റില്‍ സ്വയം പറഞ്ഞത്. ഡെയ്‌സി ജെനുവിന്‍ ആണെങ്കില്‍ ഗെയിമില്‍ എത്തിക്‌സ് നോക്കാതെ കളിച്ച പ്രകാരം പുറത്തും അങ്ങനെയല്ലേ എന്നാണ് ബ്ലെസ്ലി ചോദിച്ചത്. അപ്പോള്‍ ഡെയ്‌സി പറഞ്ഞത് ഗെയിമിന്റെ ഭാഗമായിട്ട് എത്തിക്‌സ് നോക്കാതെ കളിച്ചതാണ് എന്ന്. അതായത്, ഗെയിമിലേക്ക് വരുമ്പോള്‍ ഡെയ്‌സി ഫെയ്ക്ക് ആവുന്നു.

ഗെയിമില്‍ ഡെയ്‌സി ഫേക്ക് ആണ് എന്നതാണ് ബ്ലെസ്ലി തെളിയിക്കാന്‍ ശ്രമിച്ചത്

എന്നു വെച്ചാല്‍ ഗെയിമില്‍ ഡെയ്‌സി ഫേക്ക് ആണ് എന്നതാണ് ബ്ലെസ്ലി തെളിയിക്കാന്‍ ശ്രമിച്ചത്. ഇത് മനസ്സിലാക്കിയിട്ടാണ് ജാസ്മിന്‍ ഡോക്ടറെ ഹഗ് ചെയ്തത്. ഡോക്ടര്‍ ബിഗ് ബോസ് കളിക്കുന്നത് തന്നെ ഫേക്ക് ആയിട്ടാണെന്ന് തുറന്നു പറഞ്ഞതാണ്. ഗെയിമില്‍ എത്തിക്‌സ് നോക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

ഇതാണ് ഡോക്ടറുടെ മുന്‍തൂക്കം. അയാള്‍ക്ക് ഇനി എങ്ങനെ വേണമെങ്കിലും കളിക്കാം. അണ്‍ഫെയര്‍ ആയിട്ടും അഗ്രസ്സീവ് ആയിട്ടും കള്ളം പറഞ്ഞും, എങ്ങനെ വേണമെങ്കിലും ഡോക്ടര്‍ക്ക് കളിക്കാം. അയാള്‍ ഫാന്‍ ബേസ് ഉണ്ടാക്കി വെച്ചിരിക്കുന്നതും താന്‍ ജെനുവിന്‍ലി ഫേക്ക് ആണെന്ന് പറഞ്ഞിട്ടുമാണ്.

ജാസ്മിന്‍ ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷന്‍ ആയിട്ടുള്ള വ്യക്തിത്വമാണ്

ഇനി ജാസ്മിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മുന്‍പ് നടന്ന ഡിബേറ്റിലേക്ക് പോവണം. അതില്‍ കൃത്യമായി പറയുന്നുണ്ട് ജാസ്മിന്‍ ഒരു കാരണവശാലും തന്റെ എത്തിക്‌സ് കളഞ്ഞ് കളിക്കില്ലെന്ന്. അതായത് എത്തിക്‌സോട് കൂടി കളിച്ചു അഥവാ ഇനി തോറ്റാലും ജാസ്മിന്‍ അതൊരു പ്രശ്‌നമാക്കുന്നില്ല.

ജാസ്മിനെ സംബന്ധിച്ചിടത്തോളം ഇത് ഇനി വരുന്ന ഗെയിമില്‍ വലിയൊരു ഭാരമായി മാറും. ജാസ്മിന്‍ ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷന്‍ ആയിട്ടുള്ള ഒരു കരുത്തുറ്റ വ്യക്തിത്വമാണ്. എന്ന് പറഞ്ഞാല്‍ തീയില്‍ കുരുത്തൊരു പെണ്ണ്. ജാസ്മിനെ ഒരുപാട് പേര്‍ ഇഷ്ടപ്പെടാന്‍ കാരണവും അത് തന്നെയാണ്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
പിറ്റേ ദിവസം തന്നെ ഡോക്ടറുടെ തന്തയ്ക്ക് വിളിക്കുന്നത് നമ്മള്‍ കേട്ടു

ജാസ്മിന്റെ എത്തിക്‌സ്, നിലപാട്, ഫെയര്‍ ഗെയിം ഇവയൊക്കെ ജാസ്മിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പറയാനുള്ളവയായിരുന്നു. പക്ഷേ, നിമിഷ- ലക്ഷ്മി പ്രശ്‌നത്തില്‍ മറ്റൊരാളുടെ അച്ഛനും അമ്മയ്ക്കും വിളിക്കാന്‍ എന്ത് കാരണമാണെങ്കിലും ഒരാള്‍ക്കും അര്‍ഹതയില്ലെന്ന് വാദിച്ച ജാസ്മിന്‍ പിറ്റേ ദിവസം തന്നെ ഡോക്ടറുടെ തന്തയ്ക്ക് വിളിക്കുന്നത് നമ്മള്‍ കേട്ടു.

അതൊരു പുതിയ കാര്യമല്ല, എങ്കിലും അത് ജാസ്മിന്‍ പറഞ്ഞതിന് നേര്‍ വിപരീതമാണ്. ഇന്നലത്തെ വീക്കിലി ടാസ്‌ക്കില്‍ റോബിന്റെ ടീമിനെ തോല്‍പ്പിക്കാനായി സുചിത്രയുടെ ടീമിനെ സഹായിച്ചു തോറ്റുകൊടുത്തു. പിന്നെ ഒരു ഇന്‍സ്പിരേഷന്‍ ആവേണ്ട വ്യക്തിത്വം വായ തുറന്നാല്‍ തെറി മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നത് കുടുംബ പ്രേക്ഷകരുടെ പിന്തുണ നഷ്ടപ്പെടുത്താനേ സഹായിക്കൂ. ഐയാം സര്‍പ്രൈസ്ഡ് എബൌട്ട് ജാസ്മിന്‍.. റിയലി..!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X