ബ്ലെസ്ലി ശരിക്കും വിന്നറാവാന്‍ യോഗ്യനാണോ? അദ്ദേഹം ബുദ്ധിമാനാണ്, ഐക്യുവും ഉണ്ടെന്ന് ആരാധകര്‍

കൃത്യം ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ബിഗ് ബോസ് വിന്നര്‍ ആരാണെന്നുള്ള കഥ പുറത്ത് വരും. ബിഗ് ബോസ് ആരാധകരും മത്സരാര്‍ഥികളുമെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണ്. അതേ സമയം ബ്ലെസ്ലിയ്ക്ക് വിന്നറാവാനുള്ള സാധ്യത തെളിഞ്ഞ് കാണുന്നതായി ചിലര്‍ പറയുന്നു. എന്നാല്‍ ബ്ലെസ്ലിയ്ക്ക് അതിന് യോഗ്യതയില്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും ആരാധകര്‍ക്കിടയിലെ ഈ അഭിപ്രായ വ്യത്യാസം ശക്തമായതോടെ ചില പ്രതികരണങ്ങളും ചര്‍ച്ചയായി.

'ബ്ലെസ്ലി ബുദ്ധിമാനാണ്. ഐക്യു ഉണ്ട്. പക്ഷേ ഈക്യു ഇല്ല... ഈക്യു എന്തെന്ന് വിവരിച്ചാലും അവന്റെ അന്തം ഫാന്‍സിന് മനസിലാകാനും സാധ്യത ഇല്ലെന്നാണ്' ഒരു ആരാധകന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇതുവരെ ബിഗ് ബോസിനുള്ളില്‍ ബ്ലെസ്ലി നടത്തിയ പ്രവൃത്തികളൊക്കെ ചൂണ്ടി കാണിച്ചാണ് ആരാധകന്‍ എത്തിയിരിക്കുന്നത്.

blesslee

ബ്ലെസ്ലി ഒരു ഉത്തരവാദിത്ത ബോധവുമില്ലാത്തവനും സ്വന്തം കാര്യം മാത്രം നോക്കുന്നവനും ആണെന്ന് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയില്‍ അവന്റ ഉമ്മ തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്നെ ആണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

നോ പറഞ്ഞ പെണ്‍കുട്ടിയുടെ ഫീലിംഗ്‌സിന് പോലും വില കല്‍പിക്കാത്ത, തെറ്റ് ചെയ്തുവെന്ന് സ്വയം സമ്മതിച്ചിട്ടും പക്ഷേ സോറി പറയാന്‍ തയാറല്ലാത്ത, സ്വയം പാലിക്കാത്ത സന്ദേശങ്ങള്‍ പ്രേക്ഷകര്‍ക്ക് പകരാന്‍ ഇറങ്ങി തിരിച്ച കള്ള സന്യാസി ആയ ബ്ലെസ്ലിയെ ഇന്നലെ ലാലേട്ടന്‍ എയറിലേക്ക് വിട്ടിട്ടുണ്ട്..

ടോപ് 5 ല്‍ എത്തുന്നതിനു മുന്‍പേ അവന്റെ മുഖം മൂടി വലിച്ചെറിഞ്ഞ ലാലേട്ടന് അഭിനന്ദനങ്ങള്‍.. ഇനിയെങ്കിലും പ്രേക്ഷകര്‍ തിരിച്ചറിയുക. ഒന്നാം സ്ഥാനം അര്‍ഹിക്കുന്നവന്‍ അല്ല ബ്ലെസ്ലി. അതിനുള്ള ഒരു ക്വാളിറ്റിയും ബ്ലെസ്ലിക്ക് ഇല്ല. ഫാന്‍സ് വെച്ച് കൊടുത്ത ഈ കീരിടം വരെ ദില്‍ഷയുടെ കാല്‍ ചുവട്ടില്‍ വെക്കാന്‍ തയാറായി നില്‍ക്കുന്ന ഇവനെ ആണോ വിന്നര്‍ ആക്കേണ്ടത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ബ്ലെസ്ലി വിന്നറവാന്‍ യോഗ്യനല്ലെങ്കില്‍ പിന്നെയാര് എന്നതാണ് അടുത്ത ചോദ്യം. നിലവില്‍ ദില്‍ഷയാണ് ഫിനാലെയിലേക്ക് എന്‍ട്രി നേടിയ വ്യക്തി. സൂരജ് നോമിനേഷനില്‍ വരാത്തതിനാല്‍ നൂറ് ദിവസം പൂര്‍ത്തിയാക്കും. അതുപോലെ ബ്ലെസ്ലിയും നോമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ അവസാന ദിവസം വരെ ഉണ്ടാവുമെന്ന കാര്യം വ്യക്തമായി. അപ്പോഴും വിന്നറാവാന്‍ സാധ്യതയുള്ളത് ആരാണെന്ന ചോദ്യമാണ് സംശയത്തില്‍ നില്‍ക്കുന്നത്.

റിയാസ്, ദില്‍ഷ, ലക്ഷ്മിപ്രിയ തുടങ്ങിയവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്ന് വരുന്ന ചില പേരുകള്‍. പക്ഷേ പ്രേക്ഷകരുടെ വോട്ടിന്റെ കണക്കുകള്‍ കൂടി നോക്കുമ്പോള്‍ ആര്‍ക്കാവും കൂടുതല്‍ വോട്ട് എന്നത് ഇനിയും സംശയമാണ്. റോബിന്‍ ആരാധകരുടെ പിന്തുണ ബ്ലെസ്ലിയ്ക്കും ദില്‍ഷയ്ക്കും കിട്ടാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X