റോബിൻ്റെ റിവഞ്ചെന്ന് പറഞ്ഞു വോട്ട് പിടിക്കാൻ നിൽക്കുന്നു; ദിൽഷയും ലക്ഷ്മിപ്രിയയും ആധിപത്യമുള്ളവരെന്ന് ആരാധകർ
നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഗ് ബോസിലേക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വരുന്നത്. ഇത്രയും വൈകി വന്ന ഇവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ആരാധകര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ അതുവരെ വീടിനകത്ത് ഉണ്ടായിരുന്ന വമ്പന്മാരെ പുറത്താക്കി ഗെയിം മുഴുവന്‍ നിയന്ത്രിക്കാന്‍ റിയാസിന് സാധിച്ചിരിക്കുകയാണ്.
വിജയസാധ്യതയും വോട്ടും ഏറ്റവും കൂടുതലുണ്ടായിരുന്ന റോബിനെ പുറത്താക്കിയത് റിയാസാണ്. അതുപോലെ ജാസ്മിനും മത്സരത്തില്‍ നിന്നും സ്വയം പുറത്തായി. ഇനിയുള്ള ഓരോ ലക്ഷ്യവും മനോഹരമായി ചെയ്യാന്‍ റിയാസിന് സാധിക്കുന്നുണ്ട്. എന്നാല്‍ ദില്‍ഷയും ലക്ഷ്മിപ്രിയയും കാണിച്ച് കൂട്ടുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ താരങ്ങളെ കുറിച്ച് നടക്കുന്ന പ്രധാന കാര്യമിങ്ങനെയാണ്...

'ദില്‍ഷയ്ക്കും ലക്ഷ്മിപ്രിയയ്ക്കും ആധിപത്യ മനോഭാവം ആണെന്നാണ് ആരാധകര്‍ പറയുന്നത്. ചുറ്റും കാണുന്നവരെല്ലാം തങ്ങളെക്കാള്‍ തരം താഴ്ന്നവരാണെന്നുള്ള മനോഭാവം രണ്ടുപേരുടെയും പെരുമാറ്റത്തിലും സംസാരത്തിലും നന്നായി അറിയാം. സ്വയം പൊക്കി പറയുക എന്നതാണ് ഇവര്‍ രണ്ടു പേരുടെയും പ്രധാന കണ്ടന്റ്. അല്ലാതെ വേറെയൊന്നും ഇല്ല.
ലക്ഷ്മിപ്രിയ ആകെ ചെയ്യുന്നത് എന്താണെന്നുള്ള ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. പ്രകോപന സ്വഭാവം കാണിക്കാത്ത പൊതുവെ മിത സ്വഭാവം കാണിക്കുന്ന നവീന്‍ അറക്കല്‍, റോണ്‍സണ്‍ എന്നിവരെ മാത്രമാണ് ലക്ഷ്മിപ്രിയ ഇതുവരെ ടാര്‍ഗറ്റ് ചെയ്തിട്ട് ഉള്ളത്. ഇപ്പോള്‍ വിനയിനെ തുടങ്ങിട്ടുണ്ട്. ബാക്കി ഉള്ളവരെ നല്ലമ്മ ചമഞ്ഞു സേഫ് ഗെയിം കളിക്കുന്നു'.

റിയാസ് നേരിട്ട് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ നിലപ്പാടുകള്‍ ഇല്ലാതെ യാതൊരു അടിസ്ഥാനവും ഇല്ലാതെ വഴക്ക് ഉണ്ടാക്കുന്നതും കരച്ചില്‍ നാടകവും കഴിഞ്ഞ ടാസ്‌കില്‍ കണ്ടു. സംസ്‌കാരവും കുലസ്ത്രീപട്ടവും വുമണ്‍ കാര്‍ഡും ആണ് ഇവരുടെ രണ്ടു പേരുടെയും തുറുപ്പ ചീട്ട്.
ഒരാളുടെ സെക്ഷ്യുല്‍ ഒറിയേന്റേഷനും ലൈഫ് സ്‌റ്റൈല്‍ ചോയിസും വെച്ച് ആദ്യം കാണുമ്പോള്‍ തന്നെ വിലയിരുത്തുന്ന, പുറത്തുള്ള ഭൂരിപക്ഷം വോട്ടര്‍മാരുടെ ബുദ്ധിശൂന്യതയാണ് ഇവരെ പോലുള്ളവരുടെ ബലം.

ഇനി ദില്‍ഷ...
ആദ്യം മുതല്‍ സ്വന്തമായി ഒരു പ്ലേ ഇല്ലാത്ത പ്ലെയറാണ് ദില്‍ഷ. റോബിനെയും ബ്ലെസ്ലിയെയും ഒരു ലവ് ട്രയാങ്കിള്‍ പിടിച്ചിട്ട് ഇത്രേം നാള്‍ നിന്നു. ഇപ്പോള്‍ റോബിന്റെ റിവഞ്ച് എന്ന് പറഞ്ഞു വോട്ട് പിടിക്കാന്‍ നില്‍ക്കുന്നു. കൂട്ടത്തില്‍ നല്ല ഒരു പ്ലെയര്‍ ആയിരുന്ന ബ്ലെസ്ലിയും പെട്ടു. ദില്‍ഷയുടെ പുറകെ നടക്കുന്ന ഒരു നിഴല്‍ മാത്രമായി ബ്ലെസ്ലി ഇപ്പോള്‍. ഇവള്‍ കാരണം മറ്റുള്ളവരുടെ പ്ലേ കൂടിയാണ് നശിക്കുന്നത്.
റിയാസ് എന്തു പറഞ്ഞാലും ഒരു ഫെമിനിസ്റ്റ് ഇങ്ങനെ ചെയ്യാമോ? ഞാന്‍ ഒരു സ്ത്രീയല്ലേ.. ഇങ്ങനെ വളരെ പ്രാധാന്യം ഉള്ള ഒരു മൂവ്‌മെന്റിനെ വലിച്ചിടുന്നതാണ് ദില്‍ഷയും ലക്ഷ്മിപ്രിയയും ചെയ്‌തോണ്ട് ഇരിക്കുന്നത്.

റിയാസ് ഒരിക്കലും ഫെമിനിസം പറഞ്ഞു നില്‍ക്കാന്‍ നോക്കിയിട്ടില്ല. ഇവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി മാത്രമാണ് കൊടുത്തിട്ട് ഉള്ളത്. ഡോക്ടറിന് പുറത്ത് ഇത്രയും സപ്പോര്‍ട്ട് ഉണ്ടെന്നും പുറത്തെ സൈബര്‍ ബുള്ളിയിങ് അറിയാമായിരുന്നിട്ടും ഉള്ളില്‍ പോയി ഉറങ്ങി കിടന്ന ഒരു ഷോ ഇന്ന് ഈ നിലയില്‍ ആക്കി. ഷോ ഒറ്റക്ക് ഗതി നിയന്ത്രിച്ചു മുന്നോട്ട് കൊണ്ട് പോവുന്നത് ഈ ഏറ്റവും പ്രായം കുറഞ്ഞ ഒറ്റ വൈല്‍ഡ് കാര്‍ഡ് ആണ് റിയാസ്..
Recommended Video

നന്മമരം കളിച്ചു ഒരു ഗെയിം സ്പിരിറ്റ് ഇല്ലാതെ ഇരുന്ന മുഴുവന്‍ ആള്‍കാരും ഇപ്പോള്‍ വാശിക്ക് കളിക്കുന്നുണ്ടേല്‍ അതിനു ഒറ്റകാരണം റിയാസാണ്. ഇതൊക്ക ഒരല്‍പ്പം വിവരം ഉള്ളവര്‍ക്ക് മനസിലാവും. റിയാസിനെ സപ്പോര്‍ട്ട് ചെയ്യ്തു ഒരു പോസ്റ്റ് ഇട്ടാല്‍ അതിന്റെ താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ മനസിലാവും പ്രബുധ മലയാളികളുടെ വിവരം.
(9, ചാന്തു പൊട്ട്, പെണ്ണ് റിയാസ്.. കഷ്ട്ം. ഇവരൊക്കെ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നേ എന്നാണ് ബിഗ് ബോസ് പ്രേമി ചോദിക്കുന്നത്. ഒരു ആണിന് കുറച്ച് സ്‌ത്രൈണതയോ സ്ത്രീക്ക് പൗരഷമോ ഉണ്ടാവുന്നത് നോര്‍മല്‍ ആണ്. അത് പറഞ്ഞു കളിയാക്കാന്‍ നടക്കുന്നവര്‍ക്ക് ആണ് പ്രശ്‌നം. ഈതൊന്നു അംഗീകരിക്കാന്‍ പറ്റുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് ആണ് പ്രശ്‌നം. എന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications