For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ വിന്നറാവാന്‍ എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആരാധകരും

  |

  പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ട് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നറായിരിക്കുകയാണ്. മത്സരം ഫൈനലിലേക്ക് എത്തിയത് മുതല്‍ വിന്നറിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വന്നു. ഒടുവില്‍ മലയാള ചരിത്രത്തില്‍ ആദ്യമായി ഒരു ലേഡി വിന്നറായിരിക്കുകയാണ്. നൂറ് ദിവസങ്ങളും ബിഗ് ബോസിനുള്ളില്‍ കഴിഞ്ഞ് ഗംഭീര പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥിയാണ് ദില്‍ഷ.

  പക്ഷേ ദില്‍ഷയുടെ വിജയ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമാണ് ഉയരുന്നത്. ദില്‍ഷയെക്കാളും അര്‍ഹതയുള്ളവര്‍ക്ക് കിട്ടിയില്ലെന്നും ദില്‍ഷ മറ്റ് ഫാന്‍സിന്റെ വോട്ടിലാണ് വിജയിച്ചതെന്നും ആരോപണം വന്നു. എന്നാല്‍ അര്‍ഹതപ്പെട്ട വിജയം തന്നെയാണ് ദില്‍ഷയ്ക്കിപ്പോള്‍ കിട്ടിയതെന്നാണ് ആരാധകരുട അഭിപ്രായം.

  'എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ. അനാവശ്യ ശബ്ദമുയര്‍ത്തലുകളില്ല, ആരോടും വേണ്ടാത്ത വാക്കു തര്‍ക്കങ്ങളില്ല, തെറിവിളികളില്ല, ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചിട്ടേയുള്ളു. സ്‌നേഹിക്കുന്നവരേയും പ്രേമിക്കുന്നവരേയും അവോയ്ഡ് ചെയ്തിട്ടില്ല. ടാസ്‌കുകളില്‍ വിജയങ്ങളേയുള്ളു. വസ്ത്രധാരണത്തില്‍ സ്ത്രീതത്വത്തെ സംരക്ഷിക്കുക തന്നെ ചെയ്തു. അവിടെ ആരുടേയും ശത്രുവല്ല.

  Also Read: ഞാന്‍ റിയലായിരുന്നു, അംഗീകരിച്ചില്ലെങ്കിലും ചിലതൊക്കെ പറയണമായിരുന്നു; എവിക്ഷന് ശേഷം റിയാസ്

  കഴിഞ്ഞ 100 ദിവസം തനിക്ക് അന്നം തന്ന തന്റെ ബിഗ് ബോസിന്റെ ഓരോ ശബ്ദവും ബഹുമാനത്തോടെയല്ലാതെ ശ്രവിച്ചിട്ടില്ല അനുസരിക്കാതിരിന്നിട്ടുമില്ല. സ്ത്രീ എന്നതില്‍ കേരളീയ സംസ്‌കാരം കാത്ത് സൂക്ഷിച്ച ഒരു നല്ല പെണ്ണ്. ഒരു നല്ല അച്ഛന്റേയും അമ്മയുടേയും നല്ല ഒരു മകള്‍.. നല്ല വിജയിയെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കും അത് അനുസരിച്ച ബിഗ് ബോസിനും നന്ദി'. എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: ഒരു പെണ്‍കുട്ടി ബിഗ് ബോസ് വിന്നറായി; മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്, അശ്വതി

  റിയാസ്, ബ്ലെസ്ലി, എന്നിവര്‍ക്കൊപ്പമാണ് ദില്‍ഷ ഫൈനലില്‍ മത്സരിച്ചത്. മൂന്ന് പേരില്‍ ഒരാള്‍ വിന്നറായേക്കും എന്ന തരത്തിലുള്ള പ്രതീക്ഷയാണ് എല്ലാവരിലും ഉണ്ടായിരുന്നത്. ഒടുവില്‍ കൂടുതല്‍ വോട്ടുകള്‍ നേടി ദില്‍ഷ ബിഗ് ബോസ് വിന്നറായി. പക്ഷേ റിയാസോ ബ്ലെസ്ലിയോ ആയിരുന്നു വിജയിക്കേണ്ടതെന്ന ആരോപണം വന്നു. ഫാന്‍സുകാര്‍ പറയുന്നതിലൊന്നും ഒരു കാര്യവുമില്ലെന്നാണ് ആരാധകരും പറയുന്നത്.

  Also Read: നീയാണ് വിന്നര്‍, നീയാണ് ബിഗ് ബോസ്! പുറത്തായ റിയാസിന് ആര്‍പ്പുവിളിച്ച് മത്സരാര്‍ഥികള്‍

  Recommended Video

  ബ്ലെസ്‌ലിക്കെതിരെ കട്ട കലിപ്പിൽ റോബിൻ | *BiggBoss


  റോബിന്റെ ഫാൻസിന്റെ വോട്ട് കിട്ടി ജയിച്ചു എന്ന് പറയുന്നവർക്കുള്ള മറുപടിയും ആരാധകർ നൽകി. മറ്റ് ആരാധകരെ പോലും അവരും ദിൽഷയെ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയല്ലേ വോട്ട് ചെയ്തത്. അല്ലാതെ റോബോട്ടുകൾ ഒന്നും അല്ലല്ലോ റോബിൻ സ്വിച്ച് ഇടുമ്പോൾ വോട്ട് കൊടുക്കാൻ മാത്രം. റോബിൻ ഫാൻസായ എത്രയോ ആൾക്കാർ ബ്ലെസ്ലിക്ക് വോട്ട് കൊടുത്തിട്ടുണ്ട്.

  പിന്നെ റിയാസിന് വേണ്ടി പരസ്യമായിട്ട് വോട്ട് പിടിച്ചില്ലേ അവിടെയുള്ള ഒട്ടുമുക്കാൽ കണ്ടസ്റ്റന്റ്സും .ജനവിധി അംഗീകരിക്കാൻ പഠിക്കുക.. അതിനി ഇലക്ഷൻ ആയാലും ബിഗ് ബോസ് ആയാലും അങ്ങനെ വേണമെന്നാണ് ആരാധകർ പറയുന്നത്.

  English summary
  Bigg Boss Malayalam Season 4: A Viral Note About Dilsha Prasannan's Victory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X