തട്ടത്തിൽ മൂടി കിടന്ന സ്ത്രീയെ സ്വാതന്ത്രയാക്കിയതാണ് ജാസ്മിൻ്റെ വോട്ട്;നല്ല വീട്ടമ്മയായാൽ ബിഗ് ബോസാവില്ല

ബിഗ് ബോസിനെ സംബന്ധിച്ചുള്ള അനേകം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സാരി ഉടുത്തു കുറി തൊട്ട് നല്ല വീട്ടമ്മയോ നല്ല സ്ത്രീ ചമയലോ ആയ ഒരു സീരിയല്‍ അല്ല ബിഗ് ബോസ് എന്ന് പറയുകയാണ് ഒരു ആരാധകന്‍. എല്ലാ മനുഷ്യരുടെയും നന്മ തിന്മകള്‍ പുറത്തെ സ്വഭാവം എല്ലാ തുലനം ചെയ്തുള്ള ഒരു വിലയിരുത്തല്‍ പരിപാടിയും അല്ല.

ബിഗ് ബോസ് വീട്ടിനുള്ളില്‍ മത്സരാര്‍ഥികള്‍ എങ്ങനെ പെരുമാറുന്നു, എങ്ങനെ ഗെയിം കളിക്കുന്നു, ഒരു പ്രശ്‌നത്തെ എങ്ങനെ ബുദ്ധി പരമായി ഉപയോഗിക്കുന്നു, നിലപാടുകള്‍ എന്താണ്, പറയുന്ന വിഷയങ്ങളിലെ വ്യക്തത എന്നി കാര്യങ്ങള്‍ വെച്ചിട്ടായിരിക്കണം അവരെ വിലയിരുത്താന്‍. ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചും ഓരോ മത്സരാര്‍ഥികളുടെയും പ്രകടനം വിലയിരുത്തിയും ആരാധകരില്‍ ഒരാള്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

 ഡോ. റോബിന്‍

ഡോ. റോബിന്‍

വലിയ ഗെയിമര്‍ ആണെന്നും സാബു, ഡോ രജിത്, ഫിറോസ് ഖാന്‍ ലെവലില്‍ കണ്ടന്റ് ക്രിയേറ്റര്‍ എന്നൊക്കെ ഫേസ്ബുക്കില്‍ തള്ളുന്നത് കണ്ടു. സത്യം പറയാല്ലോ മേല്‍ പറഞ്ഞ ഈ മൂന്ന് പേരുടെയും ഏഴല്ല പതിനാല് അയലത്തു വരില്ല റോബിന്‍. പിആര്‍ഒ വര്‍ക്കിന്റെ വിജയം മാത്രമാണ് ഇയാള്‍. തികച്ചും ഊതി വീര്‍പ്പിച്ച ബലൂണ്‍.

8 മാസം വീട്ടിലിരുന്നു ബിഗ് ബോസ് കണ്ടു തന്റെതായ ഒരു സ്‌ക്രീപ്റ്റ് ഉണ്ടാക്കി ഹൗസില്‍ വന്ന് എങ്ങനെ എക്‌സ്‌ക്യൂട്ട് ചെയ്യണം എന്ന് അറിയാതെ പകച്ച് നില്‍ക്കുന്ന ഒരു മത്സരാര്‍ഥിയാണ് റോബിന്‍. മരണ വീട്ടില്‍ ചെന്ന് സദ്യ എപ്പോ തുടങ്ങും എന്ന് ചോദിക്കുന്ന അവസ്ഥ. അപ്പി, പയലേ എന്ന് ഡയലോഗ് പിന്നെ യൂസ് ഓഫ് ലോക്കല്‍ ലാംഗ്വേജ് ഉപയോഗം ഒക്കെ റോബിന്റെ സ്‌ക്രിപ്റ്റ് തന്നെ.

പക്ഷെ സാബുവിനോ രജിത് സാറിനോ ഫിറോസിനോ ഉള്ള Quick witting, spontaneous Counters പറയാനുള്ള കഴിവ് റോബിന് ഇല്ല എന്നത് ആര്‍ക്കും മനസിലാക്കും. ദിവസവും ബിഗ് ബോസിന്റെ ക്യാഷ് വാങ്ങി ബിഗ് ബോസിനെയും പ്രേക്ഷകരെയും വിഡ്ഢിയാക്കുന്ന ടാസ്‌കുകളിലെ ഒഴപ്പ് ആര്‍ക്കും അഗീകരിക്കാന്‍ കഴിയില്ല.

എന്നാല്‍ റോബിന്‍ ഈ സീസണില്‍ മത്സരാര്‍ഥികളെ താരതമ്യം ചെയ്യുമ്പോള്‍ സ്‌ട്രോങ്ങ് ആയി മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരാളാണ് തന്റെ തെറ്റുകള്‍ തിരുത്തി താന്‍ വലിയ കണ്ടന്റ് ക്രിയേറ്റര്‍ ആണെന്നുള്ള ചിന്ത മാറ്റി നോര്‍മല്‍ ആയി കളിച്ചാല്‍ മുന്നേറാം കഴിയും.

 ജാസ്മിന്‍

ജാസ്മിന്‍ :

ഫെമിനിസ്റ്റ് ആയത് കൊണ്ടും പിന്നെ പുക വലിക്കുന്നത് കൊണ്ട് സ്വയം പ്രഖ്യാപിത പ്രിവിലേജ്ഡ് കമ്മ്യൂണിറ്റിയും സ്വയം വിചാരിക്കുന്ന മൂല്യബോധമുള്ള സമൂഹമായ മലയാളികള്‍ ആദ്യം തന്നെ ഒഴിവാക്കാന്‍ സാധ്യത ഉള്ള മത്സരാര്‍ഥി.

പക്ഷെ ആ സ്ത്രീ അനുഭവിച്ച വേദനകള്‍ പീഡനങ്ങള്‍ അതില്‍ ഉപരി നാം ഉള്‍പ്പെടെയുള്ള സാമൂഹിക മതവ്യവസ്ഥിതികള്‍ ആണ് തട്ടത്തില്‍ മൂടി കിടന്ന ഒരു സ്ത്രീയെ സ്വാതന്ത്ര്യത്തിന്റെ വഴി കാണിച്ചത് എന്ന് ചിന്തിക്കുന്നവരിലാണ് ജാസ്മിന്റെ വോട്ട് ബാങ്ക്. ഫെമിനിസ്റ്റുകളെ നമുക്ക് പുച്ഛമാണ് ചില സ്ത്രീകള്‍ വന്ന പാതകള്‍ ആണ് അവരെ ഫെമിനിസ്റ്റ് ആക്കിയത് എന്ന് നാം മനസിലാക്കുന്നില്ല.

ജാസ്മിന്റെ നിലപാടുകള്‍ ശക്തമാണ്. ശക്തമായ മത്സരാര്‍ഥിയാണ്.എന്നാല്‍ എല്ലാം താന്‍ തികഞ്ഞവള്‍, നന്മ തിന്മ ഫൈറ്റ്, അനാവശ്യ എത്തിക്‌സ് തിയറി, എന്തിനും ഏതിനും റോബിന്‍ എന്ന് ഗെയിം പ്ലാന്‍ കുറെ കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്കു ദഹിക്കില്ല.

ഒരു വീട്ടില്‍ വരുമ്പോള്‍ തനിഷ്ടമുള്ള പണികള്‍ മാത്രമേ താന്‍ ചെയ്യൂ എന്നത് ആ മത്സരാര്‍ഥിയുടെ അതിജീവനവും അംഗീകരിക്കാന്‍ ആവില്ല. ഇത് മത്സരാര്‍ഥിയുടെ പരാജയം. ഒപ്പം ചില സമയങ്ങള്‍ ജാസ്മിന്റെ കണ്‍ട്രോള്‍ നഷ്ടപ്പെടുന്നുണ്ട്. പരിധി വിടുന്ന തെറി വിളികള്‍ കൂടി ആകുമ്പോള്‍ പ്രേക്ഷകര്‍ കൂടെ നില്‍ക്കില്ല.

 ലക്ഷ്മിപ്രിയ

ലക്ഷ്മിപ്രിയ:

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയം തോന്നാന്‍ സാധ്യത ഉള്ള നല്ല കുല സ്ത്രീ ലേബലില്‍ ആണ് ലക്ഷ്മിപ്രിയ. വൃത്തിയും വെടുപ്പും ചന്ദന കുറിയും ഭക്തി സ്ലോഗങ്ങളും ഒക്കെ കൊണ്ട് നല്ല സ്ത്രീ ചമയല്‍ കാണാം. എന്നാല്‍ ബിഗ് ബോസില്‍ ഇതൊന്നും കൊണ്ട് ലക്ഷ്മിപ്രിയ മുന്നേറും എന്ന് തോന്നുന്നില്ല.

അഭിപ്രായങ്ങള്‍ ഉണ്ട്. സ്‌ക്രീന്‍ സ്‌പേസ് കിട്ടുന്നുണ്ട്. എന്നാല്‍ മെന്റലി വീക്ക് ആണ്. ആരും അല്‍പ്പം പൊക്കി അടിച്ചാല്‍ പുള്ളിക്കാരി അവരുടെ സൈഡ് ആകാം. പിന്നെയുള്ളത് ഇരട്ടതാപ്പാണ്.

ഇറിറ്റേറ്റിങ് ആയ മുഖ ഭാവങ്ങള്‍ ചില സംസാരരീതികള്‍ എല്ലാം തന്നെ ലക്ഷ്മിപ്രിയയുടെ നിലവാരം സൂചിപ്പിക്കുന്നു. താന്‍ മറ്റു മത്സരാര്‍ഥികളേക്കാളും ക്വാളിഫൈഡ് ആണ് എന്ന് പറഞ്ഞ ലക്ഷ്മിപ്രിയ തന്റെ മാടമ്പി നേച്ചര്‍ പ്രകടമാക്കി കാണിക്കുന്നത് ഇവരെ എവിടെയും എത്തിക്കില്ല.

 ബ്ലെസ്ലി

ബ്ലെസ്ലി

വ്യത്യസ്തമയ ആശയങ്ങള്‍ ഉണ്ട്. വേറിട്ട കാഴ്ചപ്പാട് ഉണ്ട്. ഗെയിം നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ വാദിക്കാനുള്ള കഴിവില്ല. നിലപാട് ഉണ്ടെങ്കിലും അത് പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടത് ആകാനുള്ള ചാതുര്യം ഇല്ല. ഇങ്ങനെ പോയാല്‍ സ്ത്രീ വിഷയങ്ങളില്‍ കുടുക്കി മറ്റ് മത്സരാര്‍ഥികളെ പുറത്താക്കും.

ടാസ്‌കിലെ ആത്മാര്‍ഥത ഹൗസിലെ മറ്റ് ജോലികളിലില്‍ ഇല്ല. മൈന്‍ഡ് ഗെയിം കളിക്കുണ്ട്. പക്ഷെ ആരോടും ഒറ്റയ്ക്ക് നേരിട്ട് സംസാരിച്ചു ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് മത്സരാര്‍ഥികളെ വെളുവിളി ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇനി അവസരങ്ങള്‍ ഉണ്ട്. ബ്ലെസ്ലി ഉണര്‍ന്നു കളിക്കേണ്ടത് ഉണ്ട്.

 അപര്‍ണ

അപര്‍ണ:

സേഫ് പ്ലേ ആണ്. മോഹന്‍ലാല്‍ വരുമ്പോള്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രം ആണ് സംസാരിക്കുന്നതായി തോന്നിയിട്ടുള്ളു. സജീവമായി ശക്തമായി നിലപാടുകള്‍ പറയുന്നില്ല. ജയിക്കാന്‍ വലിയ ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെ കളിച്ചാല്‍ കഴിയില്ല.

 റോണ്‍സന്‍

റോണ്‍സന്‍:

തിന്നുക ഉറങ്ങുക. പിന്നെ താന്‍ വലിയ സംഭവം ആണെന്ന് ഭാവത്തോടെ ഇരിക്കുക. സേഫ് ഗെയിം.

സൂരജ്:

സേഫ് പ്ലേ... ചെറുതായിട്ട് അഭിപ്രായങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഫൈനല്‍ ഫൈവില്‍ എത്താന്‍ അര്‍ഹത തെളിയിക്കേണ്ടി ഇരിക്കുന്നു.

സുചിത്ര :
സേഫ് പ്ലേ. Not impressing.

നിമിഷ

നിമിഷ:

ബിഗ് ബോസില്‍ നിന്നും പുറത്ത് പോയിട്ട് വന്നവള്‍ എന്ന് ചിലര്‍ പറയുന്നത് കാണാം. പക്ഷെ എലിമിനേഷനില്‍ വന്നെങ്കിലും ബിഗ് ബോസ് സീക്രട്ട് റൂമിലേക്കാണ് കൊണ്ട് പോയതിനര്‍ത്ഥം നിമിഷ പുറത്ത് പോയെന്നോ വോട്ട് കുറഞ്ഞെന്നോ പറയാന്‍ കഴിയില്ല. അത് ബിഗ് ബോസിന്റെ ഒരു പ്രാങ്ക് ആയി കരുതാം.

എന്തായാലും രണ്ടാം വരവ് നിമിഷയെ മാറ്റിയിരിക്കുന്നു. ചില കാര്യങ്ങളിലെ നിലപാടുകള്‍ കൊള്ളാം. ലക്ഷ്മി പഠിച്ച സ്‌കൂളില്‍ അല്ല താന്‍ പഠിച്ചതെന്നു തഗ്ഗ് നന്നായിരുന്നു. ഈ രീതിയില്‍ പോയാല്‍ കൊള്ളാം. എന്നാല്‍ തന്റെ വാദങ്ങള്‍ വാദിക്കുമ്പോള്‍ അത് പറയുന്ന രീതി ഒരു പറ്റം പ്രേക്ഷകരെ അകറ്റും.

പലപ്പോഴും ഓവര്‍ ഇമോഷണല്‍ ആയി പോക്കുണ്ട് നിമിഷ. സ്വന്തം ഇമേജിനെ കുറിച്ചോര്‍ത്തുള്ള പേടിയില്ലാത്ത നിമിഷയെ മലയാളി പ്രേക്ഷകര്‍ സപ്പോര്‍ട്ട് ചെയ്യില്ല. അല്‍പ്പം തഗ് കൂടി കലര്‍ത്തി നിലപാടുകള്‍ പറഞ്ഞാല്‍ ഒരു ഗ്രേഡ് കൂടും..

 അഖില്‍

അഖില്‍:

നല്ല ഗെയിമര്‍ ആണ്. നിലപാടുകള്‍ പറയുന്നതില്‍ വ്യക്തത ഉണ്ട്. പക്ഷെ ചില നിലപാടുകള്‍ ആന മണ്ടത്തരങ്ങള്‍ ആണ്. ചിലരെ ടാര്‍ഗറ്റ് ചെയ്തു സംസാരിക്കുന്നതായി തോന്നി. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു രീതിയില്‍ അഖില്‍ കണ്ടന്റ് ക്രീയേറ്റ് ചെയ്യുന്നില്ല.

എന്നാല്‍ പുറത്ത് പോയാലും തനിക്ക് ജീവിക്കണം എന്നത് കൊണ്ട് ഇമേജിനെ കുറിച്ച് പേടിയുണ്ട്. അത് ഗെയിമിനെയും ബാധിക്കുന്നുണ്ട്. എന്നാലും ഗ്രേഡ് സാധ്യത ഉണ്ട്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ദില്‍ഷ-ധന്യ

ദില്‍ഷ :

പ്രേമ നാടകം ഒപ്പം സഹോദരന്‍ ഫ്രണ്ട് ലൈനും. ബിഗ് ബോസ് തൊണ്ണൂറുകളില്‍ ആയിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു. ബ്ലെസ്ലിയും ഡോക്ടറെയും ഉപയോഗിച്ചുള്ള ട്രായാങ്കിള്‍ സ്ട്രാറ്റര്ജി വിജയിക്കില്ല.

ധന്യ :

വ്യക്തമായ ഒരു ഗെയിം പ്ലാനുമില്ല. ഒപ്പം നിലപാട് പറയാന്‍ എന്തോ ഭയവും ഉള്ളില്‍ ഉണ്ട്. ഗ്രാഫ് ഡൗണ്‍, ആണ്. എന്ത് നീരിക്ഷങ്ങങ്ങള്‍ നടത്തിയാലും എല്ലാം പ്രേക്ഷക വിധി ആയിരിക്കുമെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഇത് ബിഗ് ബോസ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X