കിടപ്പുമുറി നഷ്ടപ്പെട്ടാലും ജാസ്മിന്‍ തോറ്റാല്‍ മതി; ലക്ഷ്മിപ്രിയ ചിന്തിച്ച രീതിയെ വിമര്‍ശിച്ച് ആരാധകര്‍
പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തിയ ചില സംഭവങ്ങളാണ് ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. അമ്പത് ദിവസങ്ങള്‍ പിന്നിട്ടതിനൊപ്പം കിടിലന്‍ ടാസ്‌കുകളാണ് ബിഗ് ബോസ് നല്‍കിയത്. അതിലൊന്ന് ബിഗ് ബോസ് മായലോകമായി മാറിയതാണ്. മത്സരാര്‍ഥികള്‍ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ വീട്ടിലെ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.
കിടപ്പ് മുറികള്‍ മുതല്‍ കുളിമുറി വരെയും ഭക്ഷണവും ഇരിപ്പിടവുമൊക്കെ നഷ്ടപ്പെട്ടു. ഈ ആഴ്ചത്തെ വീക്ക്‌ലി ടാസ്‌കിന്റെ ഭാഗമായിട്ടാണ് ബിഗ് ബോസ് ഈ നിയന്ത്രണം നടത്തിയത്. അതേസമയം എന്തൊക്കെ നഷ്ടപ്പെട്ടാലും മത്സരാര്‍ഥികള്‍ക്കിടയിലെ ദേഷ്യവും വെറുപ്പും മാറുന്നില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ജാസ്മിനോട് ലക്ഷ്മിപ്രിയ കാണിക്കുന്ന ദേഷ്യത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച ഉയര്‍ന്ന് വന്നത്.

ബിഗ് ബോസില്‍ നിന്നും കാണാതായ സാധാനങ്ങള്‍ ടാസ്‌കുകളിലൂടെയാണ് മത്സരാര്‍ഥികള്‍ നേടി എടുക്കുന്നത്. ആദ്യം രണ്ട് പേരടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് ടാസ്‌ക് ചെയ്തത്. പിന്നീട് ഒന്നിലധികം പേരുള്ള ഗ്രൂപ്പുകളും പതിമൂന്ന് മത്സരാര്‍ഥികള്‍ ഒരുമിച്ചുമൊക്കെ ടാസ്‌ക് ചെയ്തു. ഓരോ തവണയും ജയിച്ച് വരുന്നവര്‍ക്ക് വലിയ സ്വീകരണമാണ് ബാക്കിയുള്ളവര്‍ നല്‍കുക. എന്നാല്‍ ജാസ്മിനടങ്ങുന്ന സംഘം
വിജയിച്ച് വന്നപ്പോള്‍ ലക്ഷ്മിപ്രിയ അത് ഗൗനിച്ചത് പോലുമില്ല.

വെള്ളം ലഭിച്ചതിന് ശേഷം ബിഗ് ബോസിലെ താമസക്കാര്‍ക്ക് ഏറ്റവും അത്യാവശ്യമായ കാര്യം കിടപ്പുമുറി ആയിരുന്നു. അത് നേടി എടുക്കുന്നതിന് വേണ്ടിയുള്ള ടാസ്‌കില്‍ ജാസ്മിനും അഖിലുമാണ് പങ്കെടുത്ത് ജയിച്ചത്. ഇരുവരും മത്സരം കഴിഞ്ഞ് വന്നപ്പോള്‍ എല്ലാവരും സന്തോഷത്തോടെ അവരെ സ്വീകരിച്ചു. എന്നാല്‍ അഖിലിനൊപ്പം ആ ടാസ്‌കില്‍ ജാസ്മിനും പങ്കെടുത്തതിനാല്‍ അതിന്റെ അതൃപ്തി ലക്ഷ്മിപ്രിയ പ്രകടിപ്പിച്ചു.
ജാസ്മിന്‍ നന്നായി പെര്‍ഫോമന്‍സ് കാഴ്ച്ച വച്ചത് കൊണ്ടു മാത്രമാണ് ലക്ഷ്മിപ്രിയ സന്തോഷിക്കാതെ ഇരുന്നതെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. 'മകന്‍ മരിച്ചാലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി എന്നു കരുതുന്ന ടിപ്പിക്കല്‍ കുലസ്ത്രീ'യുടെ സ്വഭാവമാമ് ലക്ഷ്മി പ്രിയ അവിടെ കാണിച്ചത്. നടിയുടെ മുഖഭാവത്തിലൂടെ തന്നെ ഇക്കാര്യം വ്യക്തമാവും.

ഓരേ ടാസ്‌കും വിജയിക്കണം എന്ന് മാത്രമാണ് മത്സരാര്‍ഥികള്‍ ആഗ്രഹിക്കാറുള്ളു. എന്നാല്‍ കിടപ്പുമുറി നഷ്ടപ്പെട്ടാലും ജാസ്മിന്‍ അത് പരാജയപ്പെടണമെന്ന് വരെ ലക്ഷ്മി ആഗ്രഹിച്ചു. ബിഗ് ബോസിലെ ഏറ്റവും പ്രതികാരബുദ്ധി അവര്‍ക്ക് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വലിയ വിമര്‍ശനങ്ങളില്‍ ഒന്ന്.

കഴിഞ്ഞ വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ക്കൊരു ടാസ്‌ക് നല്‍കിയിരുന്നു. ആരൊടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ ഇടിച്ച് തീര്‍ക്കാന്‍ ഒരു പഞ്ചിങ് ടാസ്‌ക് ആയിരുന്നു അത്. റോബിന്റെ ഫോട്ടോ പതിപ്പിച്ച് അതില്‍ ജാസ്മിന്‍ ചവിട്ടുകയും ഇടിക്കുകയുമൊക്കെ ചെയ്തു. തന്റെ ദേഷ്യം മുഴുവന്‍ റോബിന്റെ മുകളില്‍ തീര്‍ത്തത് ലക്ഷ്മിയ്ക്ക് സഹിക്കാന്‍ സാധിച്ചില്ല.
ഇതേ കാര്യം പറഞ്ഞാണ് ലക്ഷ്മിയും റോബിന്റെ ഫോട്ടോയ്ക്ക് ഇടിച്ചത്. എന്നാല്‍ അതിന് ശേഷം ജാസ്മിനോട് നടിയ്ക്ക് ഒരു ദേഷ്യമുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.


Click it and Unblock the Notifications