ഒരാള്‍ ഇരിക്കെ അയാളുടെ മുഖത്തു ചവിട്ടി; ടാസ്‌കില്‍ പറഞ്ഞത് അതായിരുന്നില്ല, തെറ്റ് ചൂണ്ടി കാണിച്ച് ആരാധകര്‍

എങ്ങനെയും ജയിക്കണമെന്ന വാശിയിലാണ് ബിഗ് ബോസിലെ മത്സരാര്‍ഥികള്‍. റിയല്‍ ഗെയിം കളിച്ചും ഫേക്ക് ആയി നിന്നുമൊക്കെ പലരും കുതന്ത്രങ്ങള്‍ മെനയുന്നുണ്ട്. എന്നാല്‍ ചിലര്‍ ശത്രുക്കളെ പോലെ വീടിനകത്ത് ജീവിക്കുന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരാള്‍ സത്യസന്ധതയുടെ അങ്ങേയറ്റവും മറ്റേയാള്‍ കള്ളത്തരത്തിന്റെ ഇങ്ങേയറ്റവുമാണ്. റോബിനും ജാസ്മിനും തമ്മിലുള്ള വഴക്കിനെ കുറിച്ചാണ് ബിഗ് ബോസ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കിയിട്ടുള്ളത്.

കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാല്‍ ജാസ്മിനെയും റോബിനെയും വഴക്ക് പറഞ്ഞിരുന്നു. ഇത് സഹിക്കാന്‍ പറ്റാതെ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു ജാസ്മിന്‍. എന്നാല്‍ പഞ്ചിങ് ടാസ്‌ക് കൊടുത്ത് ദേഷ്യം ഇടിച്ച് തീര്‍ക്കാനുള്ള മാര്‍ഗവും അവതാരകന്‍ നല്‍കി. കൈയ്യില്‍ ഗ്ലൗസിട്ട് ഇടിക്കാനാണ് പറഞ്ഞതെങ്കിലും കാലുകൊണ്ട് തൊഴിച്ചാണ് ജാസ്മിന്‍ തുടങ്ങിയത്. ഇത് ശരിയായ രീതിയാണോന്ന് ചോദിക്കുകയാണ് ആരാധകര്‍.

jasmines

'ബോക്‌സിങ് ഗ്ലൗസ് കൊടുത്തിട്ട് കൈ വെച്ച് ഇടിക്കാന്‍ കൊടുത്ത പഞ്ചിങ് ടാസ്‌കാണ്. പക്ഷെ ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥി ചെയ്തതോ? ഡോക്ടറോട് മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞ വെറുപ്പും ഒരിക്കലും അടങ്ങാത്ത പകയും വ്യക്തി വൈരാഗ്യവും പ്രകടമാക്കി കൊണ്ട് ഇടിയോടൊപ്പം കാലുകൊണ്ട് മുഖത്ത് ചവിട്ടി, പലവട്ടം!

കാലുകൊണ്ട് തൊഴിക്കാനോ ചവിട്ടാനോ ടാസ്‌കില്‍ പറഞ്ഞിട്ടില്ല. ഒരാള്‍ ഇരിക്കെ അയാളുടെ മുഖത്തു ചവിട്ടുന്നത് - അതൊരു ചിത്രമാണെങ്കില്‍ കൂടി - ഒരിക്കലും പൊറുക്കാനാകാത്ത തെറ്റാണ്. ഒരു ഗെയിം ഷോയില്‍ വെറുപ്പിന്റെ ആധിക്യത്താല്‍ പരിസരബോധം മറന്ന്, മനഃസാന്നിധ്യം കൈവിട്ട് നടത്തിയ പ്രകടനം ജാസ്മിന്‍ എന്ന വ്യക്തിയുടെ ദുര്‍ബലത പുറത്ത് കൊണ്ടു വരുന്നു.

jasmines

ഡോക്ടര്‍ റോബിനെ ഫേക്ക് ഗെയിം കളിക്കുന്നു എന്നാരോപിക്കുമ്പോള്‍, തന്റെ ഉള്ളിലെ യഥാര്‍ത്ഥ വ്യ്കതിതമാണ് ജാസ്മിന്‍ ഇന്നലെ പുറത്തെടുത്തത്. അങ്ങെനെ നോക്കുമ്പോള്‍ ഇന്നലെ വരെ അവിടെ നിന്ന ജാസ്മിനും ഫേക്ക് ആയിരുന്നില്ലേ? ലാലേട്ടന്റെ വിമര്‍ശനങ്ങള്‍ പോലും ഏറ്റുവാങ്ങാന്‍ കഴിയാതെ, തന്റെ വലിയ തെറ്റുകള്‍ക്ക് യാതൊരു തിരിച്ചറിവും നല്‍കാതെ, റോബിനിനെതിരെ കൈചൂണ്ടി അയാളുടെ കുറ്റങ്ങള്‍ അക്കമിട്ടു പറയുമ്പോള്‍ ജാസ്മിന്‍ അറിയുന്നില്ല - താന്‍ ഒരു വിരല്‍ ചൂണ്ടുമ്പോള്‍, തന്റെതന്നെ മൂന്നുവിരലുകള്‍ തന്നെ തിരിച്ചു ചൂണ്ടുന്നു എന്ന്!

ഇതെല്ലാം കണ്ട് മനസിലാക്കി ഒരു ചെറുപുഞ്ചിരിയില്‍ തന്റെ മറുപടി ഒതുക്കിയ ഡോക്ടര്‍ റോബിന്‍, ടാസ്‌കിനു വേണ്ടി ജാസ്മിന്റെ ചിത്രം പോലും പരിഗണിച്ചില്ല. കാരണം അദ്ദേഹത്തിനറിയാം കാര്യങ്ങള്‍..' ആരാധകന്‍ പറഞ്ഞ് നിര്‍ത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X