ടൈറ്റില്‍ വിന്നര്‍ ആയേക്കാം; ബിഗ് ബോസിലെ വിജയസാധ്യതയുള്ള മത്സരാര്‍ഥിയെ ചൂണ്ടി കാണിച്ച് പ്രേക്ഷകര്‍
മികച്ച മത്സരാര്‍ഥി ആരാണ് എന്ന് തിരഞ്ഞെടുക്കാന്‍ പോലും പറ്റാത്ത തരത്തിലാണ് ബിഗ് ബോസ് മുന്നോട്ട് പോവുന്നത്. എല്ലാവരും ശക്തമായ മത്സരം കാഴ്ച വെക്കുന്നത് കൊണ്ട് തന്നെ പുറത്ത് പോവുക ആരായിരിക്കും എന്നത് സംബന്ധിച്ചും കൂടുതല്‍ വ്യക്തതയില്ല. എന്നാല്‍ വിജയ സാധ്യത ഉറപ്പിച്ച ചിലരെ കുറിച്ചാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇതുവരെ വന്ന ടാസ്‌കുകളിലെ പെര്‍ഫോമന്‍സും വീടിനുള്ളിലെ പ്രകടനവുമൊക്കെ വിലയിരുത്തി കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
നിലവില്‍ ബ്ലെസ്ലിയെ ഒറ്റപ്പെടുത്തി കൊണ്ടാണ് ബാക്കിയുള്ളവര്‍ കളിക്കുന്നത്. അത് ബ്ലെസ്ലിയ്ക്ക് തന്നെ അനുഗ്രഹമായി മാറുമെന്നാണ് പ്രവചനങ്ങള്‍. കഴിഞ്ഞ സീസണിലെ റണ്ണറപ്പ് ആയ സായി വിഷ്ണുവുമായി ചില കാര്യങ്ങളില്‍ സാമ്യപ്പെടുത്തി കൊണ്ടാണ് ചിലര്‍ എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം..

ബ്ലെസ്ലിയുടെ ഒരു അവസ്ഥ ഇപ്പോള്‍ ഒരു ഒറ്റപ്പെട്ട പോലെ ആണ്. സീരിയല്‍ ഗാങ്ങ് ഒരു സൈഡില്‍ ഇരുന്നു കുറ്റം പറയുന്നു. അഖില്‍ എല്ലാം 'അടുത്ത ആഴ്ച പുറത്താക്കാന്‍ ഉള്ള ഒരാളായി' എന്ന് ഗീര്‍വാണം അടിക്കുന്നു. ധന്യ ആണെങ്കില്‍ അവനു പുറത്ത് നെഗറ്റീവ് ഇമേജ് ആണെന്ന് ഉറപ്പിക്കുന്നു. ലക്ഷ്മിപ്രിയ ആണെങ്കില്‍ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയില്‍ താന്‍ ചെയ്ത മണ്ടത്തരം എല്ലാം ബ്ലെസ്ലിയുടെ തലയില്‍ ഇടുന്നു, ബാക്കിയുള്ളവരെ വിശ്വസിപ്പിക്കുന്നു..

ഇതൊക്കെ കാണുമ്പോള്‍ കഴിഞ്ഞ സീസണില്‍ ഇതേ പോലെ കുറച്ചു പേര് ഒറ്റപ്പെടുത്തിയ ഒരാളുടെ മുഖം ആണ് ഓര്‍മ്മ വരുന്നത്. സായ് വിഷ്ണു. തുടക്കത്തില്‍ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ട സായി അവസാനത്തേക്ക് എത്തിയപ്പോള്‍ കിടിലന്‍ പെര്‍ഫോര്‍ ആയി. ഒടുവില്‍ റണ്ണര്‍ അപ്പ് ആയാണ് പുള്ളി സീസണ്‍ അവസാനിപ്പിച്ചത്. ബ്ലെസ്ലി ടോപ് ഫൈവില്‍ ഉണ്ടാകും എന്നത് ഏകദേശം ഉറപ്പാണ്. കാര്യങ്ങള്‍ സ്‌ട്രോങ് ആയി പറഞ്ഞു ഫലിപ്പിക്കാന്‍ ഉള്ള ഒരു ആര്‍ജവം കൂടെ നേടിയെടുത്താല്‍ ടൈറ്റില്‍ വിന്നര്‍ ആവാം. മാത്രമല്ല ബാക്കി ഉള്ളവര്‍ക്ക് നല്ലമത്സരം കൊടുക്കാനും പറ്റുമെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

അതേ സമയം ബ്ലെസ്ലിയെ മറ്റുള്ളവര്‍ മണ്ടന്‍ ആണെന്ന് മുദ്ര കുത്തുമ്പോള്‍.. മണ്ടനെപ്പോലെ നടിച്ച് അവരെ എല്ലാം പൊട്ടന്മാരാക്കി ഗെയിം നല്ലപോലെ മനസ്സിലാക്കി. താന്‍ എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമായ പ്ലാനുള്ള ഒരു അസാധ്യ പ്ലെയര്‍ ആണ് ബ്ലെസ്ലി. ഗെയിം പഠിച്ചിട്ട് വന്ന ഡോക്ടര്‍ റോബിന്‍ പലപ്പോഴും പറയും അവന് എല്ലാം അറിയാം, അവന്‍ നല്ല പ്ലെയര്‍ ആണെന്ന്. എന്തായാലും ഡോക്ടര്‍ റോബിനും ബ്ലെസ്ലിയും ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ഥികളായി മാറിയിരിക്കുകയാണ്.
Recommended Video

കഴിഞ്ഞ ഒരാഴ്ചയോളമായി വീടിനുള്ളില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലെസ്ലിയുടെ പെര്‍ഫോമന്‍സ് വിലയിരുത്തപ്പെട്ടത്. മത്സരത്തിന്റെ ആവേശത്തിലേക്ക് വന്നതോടെ മറ്റുള്ള മത്സരാര്‍ഥികളില്‍ നിന്നും വ്യത്യസ്തതമായി ഗെയിം തന്ത്രങ്ങള്‍ വേഗം മനസിലാക്കുന്ന ആളായി ബ്ലെസ്ലി മാറി. സഹമത്സരാര്‍ഥികളെല്ലാം അത് തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്. എന്തായാലും കഴിഞ്ഞ സീസണിലെ സായി വിഷ്ണുവിനെ പോലെയോ മണിക്കുട്ടനെ പോലെയോ വിജയസാധ്യത ബ്ലെസ്ലി ഉറപ്പിച്ചു എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം.


Click it and Unblock the Notifications