ലാസ്റ്റ് വാര്‍ണിങ് എന്ന് പറഞ്ഞിട്ടും ജാസ്മിന്‍ തെറി വിളിച്ചു; റോബിനെ ഇടിച്ച് പറത്തികൊണ്ട് ടാസ്‌ക് കളിച്ച് താരം

സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് വീടിനകത്ത് നടന്നത്. തെറിവിളികളും കാമചേഷ്ട കാണിച്ചും മത്സരാര്‍ഥികളില്‍ ചിലര്‍ വെറിപ്പിച്ചു. അമ്പത് ദിവസം എത്തുന്നത് വരെ അവതാരകനായ മോഹന്‍ലാല്‍ ആരെയും വഴക്ക് പറഞ്ഞിട്ടില്ല. ഇതും പ്രേക്ഷകര്‍ ചോദ്യം ചെയ്തിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യമെത്തിയെന്ന് മുന്നറിയിപ്പ് നല്‍കിയ മോഹന്‍ലാല്‍ മത്സരാര്‍ഥികളെ വഴക്ക് പറഞ്ഞു.

റോബിന്‍, റിയാസ്, ജാസ്മിന്‍ എന്നിവര്‍ക്കാണ് മോഹന്‍ലാലിന്റെ അവസാന വാര്‍ണിങ് കിട്ടിയത്. പക്ഷേ എന്നിട്ടും ജാസ്മിന്‍ തെറി വിളിച്ചതിനെ ചോദ്യം ചെയ്യുകയാണ് ആരാധകരില്‍ ചിലര്‍. ജാസ്മിന്റെ സ്ഥാനത്ത് റോബിനായിരുന്നെങ്കില്‍ ഈ നിമിഷം അയാള്‍ പുറത്ത് പോയേനെ എന്നാണ് ഒരു ആരാധകൻ പറയുന്നത്. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം..

ലാസ്റ്റ് വാര്‍ണിങ് എന്ന് പറഞ്ഞിട്ട് ബ്രേക്ക് വന്നപ്പോ ജാസ്മിന്‍ വീണ്ടും തെറി പറഞ്ഞു

'ഈ പ്രാവിശ്യം ലാലേട്ടന്‍ വന്ന് വിമുഖത കാണിക്കാതെ എല്ലാരേയും വഴക്ക് പറഞ്ഞു എന്നാണ് തോന്നിയത്. പക്ഷെ ലാസ്റ്റ് വാര്‍ണിങ് എന്ന് പറഞ്ഞിട്ട് ബ്രേക്ക് വന്നപ്പോ ജാസ്മിന്‍ വീണ്ടും തെറി പറഞ്ഞു. ഇത് പറഞ്ഞത് റോബിന്‍ വല്ലതും ആണേല്‍ അപ്പൊ പുറത്തായേനെ.

റോബിന് ഇപ്പോഴുള്ള ഫാന്‍സ് അര്‍ഹിക്കുന്നില്ല. എന്ന് പറഞ്ഞ് വളരെ മോശമായ ഒരു പ്ലെയര്‍ എന്ന് തോന്നിയ ഒരാളുമല്ല റോബിന്‍.

പക്ഷെ അവിടെയുള്ളതില്‍ ഒട്ടും സഹിക്കാന്‍ പറ്റാതെ ഒരാള്‍ ഉണ്ടെങ്കില്‍ അത് ജാസ്മിന്‍ ആണ്. പുള്ളിക്കാരിക്ക് ഇപ്പോഴും ഇത്ര ഫാന്‍സ് ഉണ്ട് എന്നത് എങ്ങനെയെന്ന് ഒരു അത്ഭുതം ആണ്.

ക്യാപ്റ്റന്‍ ആയപ്പോള്‍ പിടിച്ചുമാറ്റാന്‍ പറ്റാത്തത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞത് കള്ളമാണ്

എല്ലാവരും പൊതുവെ കുറ്റം പറയാന്‍ ഉപയോഗിക്കുന്ന എല്ലാം ജാസ്മിന്‍ ചെയ്യുന്നുണ്ട്. റോബിന്‍ തന്തക്ക് വിളിച്ചു എന്ന് എപ്പോഴും പറഞ്ഞ ആള്‍ തന്നെ റോബിന്റെ അമ്മക്ക് വിളിച്ചിട്ടുണ്ട്. റോബിന്‍ തെറി പറഞ്ഞു എന്ന് പറയുന്ന ആള്‍ അവിടെ വിളിച്ചേക്കുന്ന തെറികള്‍ എല്ലാവര്‍ക്കും അറിയാം.

ക്യാപ്റ്റന്‍ ആയപ്പോള്‍ പിടിച്ചുമാറ്റാന്‍ പറ്റാത്തത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞത് കള്ളമാണ്, റിയാസിന്റെ കൂടെ കൂടി എരിതീയില്‍ എണ്ണയൊഴിച്ച്, come on robin എന്ന് പറഞ്ഞോണ്ടെ ഇരിക്കുവായിരുന്നു.

പുള്ളിക്കാരി കപടനാട്യത്തിന്റെ അങ്ങേയറ്റമാണ്

കോടതിയെ കളിയാക്കരുത് എന്ന് പറഞ്ഞ് റോബിനെ കുറ്റപ്പെടുത്തിയ ആള്‍ കോടതിയെ കളിയാക്കിയ രീതിയില്‍ തന്നെയാണ് ടാസ്‌കുകള്‍ ചെയ്തിട്ടുള്ളത്. ഇപ്പോഴും ആദ്യത്തെ ടാസ്‌കില്‍ നിന്ന് തിരികെ വരാതെ റോബിനെ തന്നെ ടാര്‍ഗറ്റ് ചെയ്ത് നല്ല രീതിയില്‍ വെറുപ്പിക്കുന്നുണ്ട്.

പുള്ളിക്കാരി കപടനാട്യത്തിന്റെ അങ്ങേയറ്റമാണ്. ടാസ്‌ക് ചെയ്യുന്നത് മാത്രമാണ് ഒരാളെ നല്ല പ്ലെയര്‍ ആക്കുന്നതെങ്കില്‍ ഓക്കേ. എന്നും ആരാധകര്‍ പറഞ്ഞ് വെക്കുന്നു..'

 ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും

ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും. 'ഡോക്ടറിനെ ഇടിക്കാന്‍ ജാസ്മിന് വിവിധങ്ങളായ കാരണങ്ങള്‍.

'അപ്പന് വിളിച്ചു' - ആരാ ഇത് പറയുന്നത് അപ്പനും അമ്മയ്ക്കും പല തവണ, പല രീതിയില്‍ വിളിച്ചത് കൂടാതെ വേണ്ടി വന്നാല്‍ കുഴിയില്‍ കിടക്കുന്ന വല്യപ്പനെ വരെ വിളിക്കും എന്ന് അഭിമാനത്തോടെ പറയുന്ന ജാസ്മിന്‍ എം മൂസ.

'കുറ്റം പറയുന്നു' - ഡോക്ടര്‍ റോബിന്റെ കുറ്റങ്ങള്‍ പറയാനും, വൃത്തികേട് പറയാനും മാത്രം വാ തുറക്കുന്ന ജാസ്മിന്‍ ഡോക്ടറില്‍ കണ്ടെത്തിയ അടുത്ത കുറ്റം.. ഭേഷ്!

'നല്ല കാര്യങ്ങള്‍ ചെയ്തില്ല. ആളുകള്‍ക്ക് മെസ്സേജ് കൊടുത്തില്ല' - ഒരു സാമൂഹിക ജീവി എങ്ങനെ പെരുമാറരുത്, എങ്ങനെ സംസാരിക്കരുത് എന്ന് സ്വന്തം പെരുമാറ്റവും സംസാരവും കൊണ്ട് മെസ്സേജ് കൊടുത്തു കൊണ്ടിരിക്കുന്ന ജാസ്മിന് റോബിനില്‍ കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും വലിയ കുറ്റം.

ബിഗ് ബോസ് ജാസ്മിന്റെ മാമന്‍ ആണോ?

'ബിഗ്ബോസ് ഇവന്റെ (റോബിന്റെ) മാമന്‍ ആണെന്ന് ആണ് വിചാരം.'- പുറത്ത് മലയാളികള്‍ ഇതേ ചോദ്യം ആണ് കഴിഞ്ഞ 49 ദിവസമായി ജാസ്മിനോട് ചോദിച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ജാസ്മിന്റെ മാമന്‍ ആണോ?

നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ- ജാസ്മിനെ പരാജയപ്പെടുത്തുന്നത് ജാസ്മിന്‍ തന്നെ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X