മുഖം പൊത്തി കരയുന്ന ലക്ഷ്മിപ്രിയയുടെ ചിത്രം അധികമാരും ശ്രദ്ധിച്ചു കാണില്ല; അത് ഗെയിമാണെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് നാലാം സീസണില്‍ അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സംഭവബഹുലമായ കാര്യങ്ങളാണ് ഇതുവരെ വീടിനകത്ത് നടന്നത്. ഇനി നടക്കാന്‍ പോവുന്നതും അത്തരം കാര്യങ്ങളായിരിക്കും. കഴിഞ്ഞ എപ്പിസോഡിലെ ഏറ്റവും ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങളെ കുറിച്ച് ബിഗ് ബോസ് ആരാധകര്‍ പറഞ്ഞിരുന്നു. ലക്ഷ്മിപ്രിയയെ കുറിച്ചുള്ള ഒരാളുടെ നിഗമനം വായിക്കാം...

'പഞ്ചിങ് ടാസ്‌കില്‍ ജാസ്മിന്‍ ഡോക്ടര്‍ റോബിന്റെ ചിത്രത്തില്‍ അവസാനമില്ലാതെ കുറ്റപ്പെടുത്തി കൊണ്ടു ഇടിക്കുകയും ചവിട്ടുകയും ചെയ്തപ്പോള്‍ അവിടെയുള്ള മറ്റുള്ള എല്ലാവരും തന്നെ ചിരിച്ചു കൊണ്ട് അതിനെ നിസാരവത്കരിച്ചു -ലക്ഷ്മിപ്രിയ ഒഴികെ! ജാസ്മിന്റെ പ്രകടനത്തിനിടക്ക് മുഖം പൊത്തി കരയുന്ന ലക്ഷ്മിപ്രിയയുടെ ചിത്രം അധികമാരും ശ്രദ്ധിച്ചു കാണാന്‍ ഇടയില്ല.

പിന്നീട് ടാസ്‌കിന്റെ ഭാഗമായി ഇടിക്കാന്‍ പറഞ്ഞപ്പോള്‍ ഒരുപാട് സങ്കടത്തോടെ ഇടറിയ ശബ്ദത്തില്‍ ശകാരിച്ചു കൊണ്ടു ഡോക്ടര്‍ റോബിന്റെ ചിത്രത്തില്‍ ഇടിക്കുന്ന ലക്ഷ്മിപ്രിയയെ നമുക്ക് കാണാം. ഒരു വികൃതി കുട്ടിയുടെ ഭാവത്തില്‍ പുഞ്ചിരിയോടെ ഇതു കണ്ടുകൊണ്ടിരിക്കുന്ന ഡോക്ടര്‍ റോബിനെയും.
ആ വീട്ടില്‍ ഏറ്റവും നല്ല ഒരു ബോന്‍ഡിങ്ങുള്ള, പലവട്ടം ഉപദേശിച്ചിട്ടും, തെറ്റ് ചെയ്ത കുസൃതിയായ ഒരു അനിയനോട് അല്ലെങ്കില്‍ ഒരു മകനോട് ഒരു മുതിര്‍ന്ന ചേച്ചിക്ക് അല്ലെങ്കില്‍ ഒരു അമ്മക്ക് തോന്നുന്ന വാത്സല്യം കലര്‍ന്ന ദേഷ്യം അവിടെ പ്രകടമാണ്.

ഇടിച്ചു കഴിഞ്ഞു വീണ്ടും പൊട്ടിക്കരഞ്ഞു കൊണ്ട് തിരികെ പോകുന്ന ലക്ഷ്മിപ്രിയ കാണുന്നവരുടെ മനസിലും ഒരു ഈറന്‍ നൊമ്പരമായിട്ടുണ്ടാവാം. സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ളവര്‍ക്കേ അവര്‍ക്കിഷ്ടമുള്ളവര്‍ തെറ്റു ചെയ്താല്‍ സങ്കടം വരൂ. മറ്റുള്ളവര്‍ അതില്‍ ആനന്ദിക്കും!
ഒരു പക്ഷെ ജാസ്മിന്റെ ഏറ്റവും വെറുപ്പു കലര്‍ന്ന, ഏറെസമയം നീണ്ട പ്രകടനത്തെ കഴിഞ്ഞും ഡോക്ടര്‍ റോബിന്റെ ഹൃദയത്തില്‍ തട്ടിയത് ലക്ഷ്മിപ്രിയയുടെ വാത്സല്യത്തോടെയുള്ള ആ ശകാരങ്ങളാകാം എന്നത് നിസംശയം.' എന്നുമാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ച് കൊണ്ടും നിരവധി പേരാണ് എത്തുന്നത്.

ലക്ഷ്മിപ്രിയ അങ്ങനെ ചെയ്തപ്പോള്‍ ഭയങ്കരമായിട്ടും സങ്കടം വന്നു. എല്ലാവരും ഒറ്റപ്പെടുത്തുമ്പോള്‍ അര്‍ഹതയില്ലാത്തവരുടെ കൈയില്‍ നിന്നും വഴക്കോ അടിയോ വാങ്ങിക്കുമ്പോള്‍ ഒരു അമ്മക്ക് ഉണ്ടാകുന്ന വേദന അത് നന്നായി അറിയാന്‍ കഴിയുന്നുണ്ടാരുന്നു ലക്ഷ്മിയില്‍ നിന്നും.
അത്രയ്ക്കും നൊമ്പരത്തോടെയാണ് ലക്ഷ്മി അത് ചെയ്തത്. അത് കണ്ട ഞാനും ഒരുപാട് സങ്കടപെട്ടു. ജാസ്മിന്‍ നീ എന്തൊക്കെ ആ ഡോക്ടറെ പറഞ്ഞു വിഷമിപ്പിക്കുന്നു. എന്തെല്ലാം പറഞ്ഞിട്ടും ചെയ്തിട്ടും അദ്ദേഹം എല്ലാം ഒരു നേര്‍ത്ത പുഞ്ചിരിയോടെ മാത്രം നേരിടുന്നു.
ചുരുക്കം ചില സമയങ്ങളില്‍ മാത്രം ആണ് അദ്ദേഹം പ്രതികരിച്ചു പോകുന്നത്. ഡോക്ടറോടുള്ള ഇഷ്ടം കൂടുന്നു. ഒപ്പം ലക്ഷ്മിപ്രിയയോടും എന്നാണ് ആരാധകരുടെ അഭിപ്രായം.

എന്നാല്‍ ലക്ഷ്മിപ്രിയയോട് ആദ്യം ഇടിക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്‌തേനേ? എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. അവിടെ വാത്സല്യം അല്ല കണ്ടത്. ലക്ഷ്മിപ്രിയയുടെ ഗെയിമിലുള്ള ബ്രില്ല്യന്‍സാണ് അവിടെ നടന്നത്. ഭൂരിഭാഗം പേരും ഒറ്റപ്പെടുത്തിയ ആളെ സപ്പോര്‍ട്ട് ചെയ്താല്‍ അത് ക്ലിക്ക് ആവുമെന്ന് ലക്ഷ്മിയ്ക്ക് അറിയാം. ബാക്കി ആരും ആ ബുദ്ധി ഉപയോഗിക്കാതിരുന്നത് മറ്റ് മത്സരാര്‍ഥികള്‍ക്കൊന്നും ഡബ്ബിള്‍ സ്റ്റാന്‍ഡ് ഉള്ളവരല്ലത്തത് കൊണ്ടാണെന്നും ഫാന്‍സ് സൂചിപ്പിച്ചു.


Click it and Unblock the Notifications