twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോബിന്‍ കുഴിച്ച കുഴിയിലേക്ക് വന്നത് ജാസ്മിന്‍; അവളെ തകര്‍ക്കുകയായിരുന്നു റോബിന്റെ ലക്ഷ്യമെന്ന് ആരാധകര്‍

    |

    ബിഗ് ബോസിന്റെ അമ്പത് ദിവസങ്ങള്‍ കഴിഞ്ഞതോടെ മത്സരാര്‍ഥികളും സമ്മര്‍ദ്ദത്തിലായി. എങ്ങനെയും നൂറ് ദിവസം മറികടക്കണം എന്ന ലക്ഷ്യത്തിലാണ് എല്ലാവരും. അതേ സമയം വിജയസാധ്യത ഉറപ്പിച്ച് മറ്റ് മത്സരാര്‍ഥികളെ പ്രകോപനത്തിലാക്കുകയാണ് റോബിന്‍. പുറത്ത് വലിയ ഫാന്‍ ഫോളോവേഴ്‌സ് ഉള്ളതിനാല്‍ കൃത്യമായ പ്ലാനിങ്ങുകളാണ് റോബിന്‍ നടത്തുന്നത്. അതില്‍ ചിലര്‍ പോയി ചാടുകയും ചെയ്തു.

    കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന വീക്ക്‌ലി ടാസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് ആരാധകരും ഇക്കാര്യം സൂചിപ്പിച്ചു. ദില്‍ഷയ്ക്ക് പിന്തുണ കൊടുക്കാതെ സൂരജിനെ സപ്പോര്‍ട്ട് ചെയ്തും ജാസ്മിനെ പ്രകോപിപ്പിച്ച് കൊണ്ട് റോബിന്‍ നടത്തിയതുമൊക്കെ മുന്‍കൂട്ടി കണ്ട ഗെയിമിന്റെ ഭാഗമാണെന്നാണ് ആരാധകരില്‍ ഒരാള്‍ സൂചിപ്പിച്ചിരിക്കുന്നത്.

    റോബിന്‍ വിരിച്ച വലയില്‍ ജാസ്മിനെ കൊണ്ട് വന്ന് നിര്‍ത്തി

    റോബിന്‍ 'ഇന്നലെ ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കാതെ സൂരജിനെ സപ്പോര്‍ട്ട് ചെയ്ത് നിന്നപ്പോഴേ എന്തോ പ്ലാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നിയിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല റോബിന്‍ വിരിച്ച വലയില്‍ ജാസ്മിനെ കൊണ്ട് വന്ന് നിര്‍ത്തിയ രീതിയെ കുറിച്ചും പറയുന്നു. 'ഇന്ന് റോബിന്‍ സൂരജിനെ അത്രയധികം സപ്പോര്‍ട്ട് കൊടുത്ത് നിര്‍ത്തിയത് കൊണ്ടാണ് ജാസ്മിന്‍ സൂരജിനെ ടാര്‍ഗറ്റ് ചെയ്യാന്‍ ശ്രമിച്ചത്. മാത്രമല്ല സൂരജിന്റെ കോയിന്‍സ് മോഷ്ടിക്കുകുയും ചെയ്തു.

    'ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ സ്പെല്ലിങ് മിസ്റ്റേക്കുണ്ട്, തിരുത്തുമ്പോൾ അം​ഗീകരിക്കുന്നില്ല'; സുചിത്ര!'ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ സ്പെല്ലിങ് മിസ്റ്റേക്കുണ്ട്, തിരുത്തുമ്പോൾ അം​ഗീകരിക്കുന്നില്ല'; സുചിത്ര!

    കെണി മനസിലാവാത്ത ജാസ്മിന്‍ വൈരാഗ്യം കൊണ്ട് റോബിന്‍ വച്ച കെണിയില്‍ തന്നെ ചെന്ന് ചാടി

    ഇങ്ങനെ എന്തേലും പ്രശ്‌നം ഉണ്ടായാല്‍ സൂരജിനെ സപ്പോര്‍ട്ട് ചെയ്യുന്ന അഖിലും സുചിത്രയും പ്രതികരിക്കുമെന്ന് റോബിന് നല്ലോണം അറിയാം. അതുകൊണ്ട് സൂരജിനെ സപ്പോര്‍ട്ട് ചെയ്തതിലൂടെ മറ്റുള്ളവരെ കൂടെ നിര്‍ത്തി, ജാസ്മിനെ തകര്‍ക്കുകയായിരുന്നു പുള്ളിയുടെ ലക്ഷ്യം. കെണി മനസിലാവാത്ത ജാസ്മിന്‍ വൈരാഗ്യം കൊണ്ട് റോബിന്‍ വച്ച കെണിയില്‍ തന്നെ ചെന്ന് ചാടി.

    റോബിന്‍ ഗെയിം മാറ്റി കളിച്ചു തുടങ്ങിയിരിക്കുകയാണ്

    ഇതോടെ ഇന്നലെ വരെ ജാസ്മിനെ സപ്പോര്‍ട്ട് ചെയ്ത സുചിത്ര അടക്കമുള്ളവര്‍ ജാസ്മിന് എതിരായി നിന്നു. ലാസ്റ്റ് ജാസ്മിന്റെ ശബ്ദം ദയനീയമായതാണ് പ്രൊമോ വീഡിയോയില്‍ കേട്ടത്. റോബിന്‍ ഗെയിം മാറ്റി കളിച്ചു തുടങ്ങിയിരിക്കുകയാണ്. ഗെയിമില്‍ നിന്നും പുറത്ത് വന്ന എല്ലാവരും പറയുന്ന പോലെ അവിടെ കളിക്കാന്‍ വന്നത് റോബിനാണ്.

    'വിവാഹത്തിനു മുന്‍പും ശേഷവും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു'; തുറന്നുപറഞ്ഞ് ലേഖ ശ്രീകുമാര്‍'വിവാഹത്തിനു മുന്‍പും ശേഷവും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു'; തുറന്നുപറഞ്ഞ് ലേഖ ശ്രീകുമാര്‍

    Recommended Video

    റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
    കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ അപര്‍ണയും റോബിനെ കുറിച്ച് പറഞ്ഞിരുന്നു

    കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ അപര്‍ണയും റോബിനെ കുറിച്ച് പറഞ്ഞിരുന്നു. മാസ്റ്റര്‍ മൈന്‍ഡ് ഓഫ് ബിഗ് ബോസ് ഗെയിം അത് റോബിന്‍ തന്നെയാണ്. അത്രയധികം മൈന്‍ഡ് ഗെയിം കളിക്കാന്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഇതിന്റെ കലിപ്പില്‍ ജാസ്മിനും റിയാസും റോബിനെ ചീത്ത പറയുമായിരിക്കും. അതുകൊണ്ട് റോബിന് സ്‌ക്രീന്‍ സ്‌പേസ് കൊടുക്കില്ല. അവനെ മൈന്‍ഡ് ചെയ്യില്ലെന്ന് പറഞ്ഞു വന്ന റിയാസ് അടക്കം റോബിന് പിആര്‍ കൊടുക്കുന്ന പണിയായിരിക്കും കാഴ്ചവെക്കുക എന്നും ആരാധകര്‍ പറയുന്നു. എന്തായാലും റോബിൻ വിജയസാധ്യത ഉറപ്പിച്ചു എന്ന് തന്നെ പ്രവചിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

    റോബിന്റെ പെരുമാറ്റം അവന്റെ കുടുംബത്തിന്റെ പേര് കൂടി കളഞ്ഞു, അവരെ ഓർത്ത് വിഷമം തോന്നുന്നു'; സുചിത്രറോബിന്റെ പെരുമാറ്റം അവന്റെ കുടുംബത്തിന്റെ പേര് കൂടി കളഞ്ഞു, അവരെ ഓർത്ത് വിഷമം തോന്നുന്നു'; സുചിത്ര

    English summary
    Bigg Boss Malayalam Season 4: A Viral Post About Robin's Mind Game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X