പ്രശ്‌നം വന്നപ്പോള്‍ ആറ് ആറര അടി പൊക്കമുള്ള ഒരുത്തന്‍ ബാത്‌റൂമില്‍ കയറി ഒളിച്ചു; വ്യക്തിഹത്യ വേണ്ടെന്ന് ആരാധകർ

സീരിയലില്‍ വില്ലനായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി എടുത്ത താരമാണ് റോണ്‍സന്‍ വിന്‍സെന്റ്. ബിഗ് ബോസിലേക്ക് റോണ്‍സനുമുണ്ടെന്ന് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ തുടക്കത്തില്‍ ശക്തനാണെന്ന് കരുതിയവരില്‍ പലരും പകുതി വഴിയില്‍ വീണ് പോവുന്നതാണ് കാണുന്നത്. ആ കൂട്ടത്തില്‍ റോണ്‍സനെയും പറയാം.

കഴിഞ്ഞ ദിവസങ്ങളില്‍ വീടിനുള്ളില്‍ റോണ്‍സന്‍ ഇടപെടലുകള്‍ നടത്താതെയും മറ്റുമൊക്കെ നടന്നതിനെ മത്സരാര്‍ഥികളും എതിര്‍ത്തു. എങ്കിലും അത് വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ മുന്നില്‍ നിന്ന് വരെ ചിലര്‍ നടത്തയ പരാമര്‍ശത്തെ കുറിച്ച് ആരധാകര്‍ പറയുന്നത് വായിക്കാം..

ഒരു മനുഷ്യന് പാവമാവാം, ഭൂമിയോളം ക്ഷമിക്കാം

ഒരു മനുഷ്യന് പാവമാവാം, ഭൂമിയോളം ക്ഷമിക്കാം. ആര് എന്ത് പറഞ്ഞാലും പുഞ്ചിരിയോടെ നേരിടാം. എത്ര വലിയ പ്രശ്‌നങ്ങളും ഹാസ്യം കലര്‍ന്ന ചിരിയില്‍ ഒതുക്കാം എന്ന് ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ കാണിച്ചു തന്നത് ഈ മുതലാണ്. റിയല്‍ ലൈഫില്‍ വില്ലനായി അഭിനയിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ റോണ്‍സണ്‍ വന്ന ടൈമില്‍ പറഞ്ഞ പോലെ ഞാന്‍ ശരിക്കും ഒരു വട്ടപൂജ്യമാണ്.


ഡോ താന്‍ വാഴപ്പിണ്ടിയാവല്ല കേട്ടാ, മര്യാദയ്ക്ക് സംസാരിക്കാന്‍ പഠിക്ക്. എന്ത് പറഞ്ഞാലും കിളിക്കല്ലേ. ആ ചെക്കനുള്ള വാഴപ്പിണ്ടി പോലും തനിക്കില്ലല്ലോ എന്ന് ബ്ലെസ്ലി മാസ് തഗ് അടിച്ചപ്പോള്‍ നമുക്ക് രോമാഞ്ചം വന്നു എങ്കിലും ഈ മനുഷ്യന്റെ മുഖം ഫാനല്ലെങ്കില്‍ കൂടി നമ്മുടെ മനസില്‍ നിന്ന് മായില്ല.

ആറ് ആറര അടി പൊക്കമുള്ള ഒരുത്തന്‍ ഇവിടെ ഒരു പ്രശ്‌നം വന്നപ്പോള്‍ ബാത്‌റൂമില്‍ കയറി ഒളിച്ചു.

ഒന്നും പറയാനില്ലാതെ ആ ശരീരവും പൊക്കവും വെച്ച് വിഷമിച്ച് നിന്നപ്പോള്‍ ലക്ഷ്മിപ്രിയ വക വേറെ ഡയലോഗ്. 'ആറ് ആറര അടി പൊക്കമുള്ള ഒരുത്തന്‍ ഇവിടെ ഒരു പ്രശ്‌നം വന്നപ്പോള്‍ ബാത്‌റൂമില്‍ കയറി ഒളിച്ചു. നാണമാകില്ലേ റോണ്‍സാ നിനക്ക്'..

എല്ലാം കേട്ട് വിഷമം ഉളളിലൊതുക്കി ഒറ്റപ്പെട്ടവനെ പോലെ അടുക്കളയില്‍ ചെന്ന് സ്റ്റൗ തുടച്ച് നിന്ന റോണിയെ കണ്ട അഖില്‍ വക വേറെ ഡയലോഗ്.

ദേ ആ കിഴങ്ങന്‍ കിച്ചണില്‍ സ്റ്റൗ തുടച്ച് നില്‍ക്കുന്നു. ചേച്ചി അവനോട് അവന്റെ ജോലി പോയി ചെയ്യാന്‍ പറയ്. കേട്ട പാടെ ലക്ഷ്മിപ്രിയ, ഡാ റോണ്‍സാ നീ നിന്റെ ജോലി ചെയ്താല്‍ മതി. കിച്ചണിലെ കാര്യം നോക്കണ്ട.

ഇറങ്ങിക്കെ അവിടന്നെന്ന് പറഞ്ഞപ്പോള്‍ ഈ മനുഷ്യന്റെ നിസഹായത കണ്ട് കണ്ണില്‍ ഈറനണിഞ്ഞു കാണണം നമ്മളില്‍ പലര്‍ക്കും. കൂടാതെ ലാലേട്ടന്‍ വന്നപ്പോള്‍ മോശം ആള്‍ക്കുള്ള കരിഞ്ഞ പൂമാലകളുടെ ഒരു പൂക്കാലം വേറെയും.

നവീന്‍ പോയ ശേഷം സംസാരിക്കാന്‍ പോലും ആരുമില്ലാതായി

നവീന്‍ പോയ ശേഷം സംസാരിക്കാന്‍ പോലും ആരുമില്ലാതായി.

പാവാടയാണ്, സീരിയല്‍ ക്യാപ്റ്റനാണ് എന്നൊക്കെ നമ്മള്‍ പറഞ്ഞു. പക്ഷേ അവരാണ് ഈ മനുഷ്യനെ കൂടുതല്‍ ഒറ്റപ്പെടുത്തിയത്.

ഇന്നലെ വൈല്‍ഡ് കാര്‍ഡിലൂടെ വന്ന വിനയ് പറയുന്നു ഞാന്‍ അകത്ത് ചെന്നാല്‍ വെറും പഴം പുഴുങ്ങി റോണ്‍സനെ ആദ്യം ഭിത്തിയില്‍ ഒട്ടിക്കുമെന്ന്.

75 ലക്ഷം കിട്ടിയാല്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന് അയാള്‍ പൊതുവേദിയില്‍ ചോദിച്ചപ്പോള്‍ അവിടെ ചോദ്യം ചോദിച്ച വിനയ്ക്ക് ആദ്യ തോല്‍വിയായി ഞാന്‍ കൊടുക്കും എന്ന് പറഞ്ഞ് കൈ പൊക്കി റോണ്‍സണ്‍.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ശത്രുക്കളെ പോലും ഇത്രയധികം വ്യക്തിഹത്യ നടത്തരുത്

പുറത്ത് പ്രേക്ഷകരുടെ വക കളിയാക്കല്‍ വേറേയും.. റോണ്‍സണ്‍ ഫേക്ക് ആണ് പോലും. എടോ ഒരാള്‍ക്ക് എത്ര ദിവസം ബിഗ് ബോസ് ഹൗസില്‍ മുഖം മൂടി അണിഞ്ഞ് നില്‍ക്കാന്‍ പറ്റും?

നിങ്ങള്‍ തന്നെ നിങ്ങളോട് ചോദിക്കുക, ഈ ഷോയ്ക്ക് പറ്റിയ ആളായിരിക്കില്ല നിങ്ങള്‍ക്ക് ഈ മനുഷ്യന്‍. പക്ഷേ ശത്രുക്കളെ പോലും ഇത്രയധികം വ്യക്തിഹത്യ നടത്തരുത്. നിങ്ങള്‍ക്ക് പറ്റിയില്ലേല്‍ പറഞ്ഞ് വിട്ടേക്ക്. കണ്ടിട്ട് സഹിക്കണില്ല.

പക്ഷേ ഫാന്‍സ് വരെ ഇല്ല എന്ത് പോസ്റ്റ് ഇട്ട് കളിയാക്കിയാലും ആരും തെറിവിളിയായി വരില്ല. ചാഞ്ഞ മരമല്ലേ എന്ന് കരുതി വേരോടെ പിഴുത് കളഞ്ഞ ആനന്ദിക്കരുത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X