പുറത്തിറങ്ങിയാല്‍ അവളെ തല്ലുമെന്ന് പറഞ്ഞത് റോബിനാണ്; ജാസ്മിന്റെ അച്ഛനെയും വിളിച്ചു, പ്രതികരിച്ച് ആരാധകര്‍

ബിഗ് ബോസില്‍ തുടക്കം മുതല്‍ ശത്രുക്കളെ പോലെ വഴക്ക് കൂടുന്നവരാണ് ജാസ്മിനും ഡോ. റോബിനും. പലപ്പോഴായി ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ശക്തമായ വഴക്ക് ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. നോമിനേഷനുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്‌നം വലിയ വഴക്കിലേക്ക് എത്തിയതോടെ പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലേക്ക് എത്തി.

ചീത്ത വിളിയും അടിക്കുമെന്ന ഭീഷണികളും ഒക്കെയായി ഇരുവരും പോര് വിളിച്ചു. എന്നാല്‍ പുറത്ത് ചിലര്‍ ജാസ്മിനെ മാത്രം കുറ്റം പറയുന്നതിനെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍. ബിഗ് ബോസ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ടുള്ള എഴുത്ത് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

റോബിനാണ് ആദ്യം ജാസ്മിന്റെ അച്ഛനെ വിളിച്ചതും പുറത്തിറങ്ങിയാല്‍ അവളെ ഞാന്‍ തല്ലും എന്ന് പറഞ്ഞതും

'ഞാന്‍ കുറച്ചു പോസ്റ്റുകളും കമന്റുകളും കണ്ടു. ജാസ്മിന് സംസ്‌ക്കാരം ഇല്ലേ? അവള്‍ പറഞ്ഞതും കാണിച്ചതും കണ്ടില്ലേ എന്നൊക്കെ. അവരോടു തിരികെ ചോദിക്കുകയാണ് ഡോക്ടറുടെ സംസ്‌ക്കാരം നിങ്ങള്‍ കണ്ടില്ലേ? ജാസ്മിന്‍ സംസാരിക്കുമ്പോള്‍ വരുന്ന വാക്കുകളെ എപ്പോഴും എതിര്‍ത്തിട്ടുള്ള ആളാണ് ഞാന്‍. പക്ഷെ എത്രയൊക്കെ റൂഡ് എന്ന് പറഞ്ഞാലും ഇന്നു വരെ റോബിനെ കുറിച്ചു പറയുമ്പോള്‍ ജാസ്മിന്‍ അയാളുടെ വീട്ടുകാരെ പറഞ്ഞിട്ടില്ല. പക്ഷെ റോബിനാണ് ആദ്യം ജാസ്മിന്റെ അച്ഛനെ വിളിച്ചതും പുറത്തിറങ്ങിയാല്‍ അവളെ ഞാന്‍ തല്ലും എന്ന് പറഞ്ഞതും.

ആദ്യം ഡോക്ടറാണ് കൈ കൊണ്ട് തെറിയുടെ ആക്ഷന്‍ കാണിച്ചത്

എന്നിട്ട് അതേ നാവു കൊണ്ട് സുചിത്രയോട് 'ഞാനൊരാളെ തല്ലുമെന്ന് പറഞ്ഞത് എനിക്ക് ഹാര്‍ട്ട് ആയി അതുകൊണ്ട് നോമിനേറ്റ് ചെയ്യുന്നു എന്ന് പറയുന്നു. ആ സമയത്താണ് ജാസ്മിന്‍ ഇടപെട്ടത്. ഈ പോസ്റ്റ് വായിക്കുന്നവരോട് ഒരു ചോദ്യം. നിങ്ങളുടെ അച്ഛനെ വിളിച്ചു എന്നറിഞ്ഞാല്‍ നിങ്ങള്‍ തിരിച്ചു പ്രതികരിക്കുമോ ഇല്ലയോ? ഞാനാണെകില്‍ പ്രതികരിക്കും അതാണ് അവിടെ ജാസ്മിന്‍ ചെയ്തതും. ഇനി ജാസ്മിന്‍ എന്തോ തെറി ആംഗ്യത്തില്‍ കാണിച്ചു എന്ന് കമന്റ് കണ്ടു. ആ കമന്റ് ഇട്ടവര്‍ എപ്പിസോഡ് ഒന്നുകൂടി കാണുക. ആദ്യം ഡോക്ടറാണ് കൈ കൊണ്ട് തെറിയുടെ ആക്ഷന്‍ കാണിച്ചത്.അതിനുശേഷമാണ് ജാസ്മിന്‍ തിരിച്ചും കാണിച്ചത്.

 ഇവിടെ ഡോക്ടര്‍ ആണ് ഈ രണ്ടു വിഷയത്തിലും തുടക്കമിട്ടത്

ഇവിടെ ഡോക്ടര്‍ ആണ് ഈ രണ്ടു വിഷയത്തിലും തുടക്കമിട്ടത്. പിന്നെങ്ങനെ ജാസ്മിന്‍ മാത്രം നിങ്ങളുടെ കണ്ണില്‍ കുറ്റക്കാരിയായി? ഡോക്ടര്‍ എല്ലാത്തിനും തുടക്കമിടുകയും അതിന് ജാസ്മിന്‍ അതേ രീതിയില്‍ മറുപടി കൊടുക്കുകയും ചെയ്തപ്പോള്‍ ജാസമിനില്‍ മാത്രം നിങ്ങള്‍ക്ക് തെറ്റ് കാണാന്‍ സാധിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ തെറ്റാണ് ജാസ്മിന്റേതല്ല! മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ആരാണെങ്കിലും അത് തെറ്റാണ്. പക്ഷെ തുടക്കമിട്ട ആള്‍ നല്ലതും തിരിച്ചു പറഞ്ഞ വ്യക്തി മോശവുമാകുന്ന ലോജിക്ക് പിആര്‍ വര്‍ക്കേഴ്‌സിനും അവരുടെ വാക്കുകള്‍ക്ക് മുന്നില്‍ തലച്ചോര്‍ പണയം വെച്ച 'ഡോക്ടര്‍ ഉയിര്‍' ഫാന്‍സിനും മാത്രമേ മനസ്സിലാകൂ..

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
ചാറ്റര്‍ജിയുടെ നാടകങ്ങള്‍ പൊളിച്ചു കൊടുത്ത അഖിലിനും ജാസമിനും അഭിനന്ദനങ്ങള്‍

പിന്നെ ഡോക്ട്ടര്‍ റോബിന്റെ ഇന്നത്തെ നന്മമരം കളി കണ്ടിട്ട് ടിവി തല്ലിപൊളിക്കാന്‍ തോന്നി എന്നത് മറ്റൊരു കാര്യം. ഇയാള്‍ കാരണം പണ്ട് 500 പോയിന്റ് പോയതാണ്. വീണ്ടും അയാള്‍ വര്‍ക്ക് ആവാത്ത സ്ട്രാറ്റജിയും കൊണ്ട് വന്നു ബിഗ് ബോസ്സിനോട് പോലും അഹങ്കാരത്തിലാണ് പെരുമാറിയത്. കൂടെയുള്ളവര്‍ എത്രവട്ടം അയാളോട് പറഞ്ഞു മൂന്ന് പേരുടെ പേരുകള്‍ പറയാന്‍. ബിഗ് ബോസ് എത്ര തവണ പറഞ്ഞു. എന്തായാലും ചാറ്റര്‍ജിയുടെ നാടകങ്ങള്‍ പൊളിച്ചു കൊടുത്ത അഖിലിനും ജാസമിനും അഭിനന്ദനങ്ങള്‍'.. എന്നുമാണ് കുറിപ്പില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X