ബ്ലെസ്ലിയുടെ ഇപ്പോഴത്തെ ടാര്‍ഗറ്റ് ദില്‍ഷയാണ്; സ്വയം തോറ്റാലും ദില്‍ഷ ജയിക്കണമെന്നാണ് ബ്ലെസ്ലിയുടെ ആഗ്രഹം
ബ്ലെസ്ലിയുടെ ഇപ്പോഴത്തെ ടാര്‍ഗറ്റ് ദില്‍ഷയാണ്; സ്വയം തോറ്റാലും ദില്‍ഷ ജയിക്കണമെന്നാണ് ബ്ലെസ്ലിയുടെ ആഗ്രഹം
ബിഗ് ബോസ് പ്രേക്ഷകരുടെ ഇടയില്‍ വിജയസാധ്യതയെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. റോബിന്‍ പോയതോട് കൂടി ആരാവും വിന്നര്‍ എന്നതിനെ പറ്റി അഭ്യൂഹങ്ങളെത്തി. ഇതുവരെയുള്ള അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം ബ്ലെസ്ലി വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അടുത്ത ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അതും മാറാന്‍ സാധ്യതയുണ്ട്. നിലവില്‍ റിയാസും ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്.
എന്നാല്‍ ബ്ലെസ്ലിയുടെ ചില നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ദില്‍ഷയുമായി സൗഹൃദം ശക്തമായതോടെ ബിഗ് ബോസ് വിന്നറാവുക എന്നുള്ള ലക്ഷ്യം പോലും താരം മറന്നിരിക്കുകയാണ്. ഇതോടെ ബ്ലെസ്ലിയെ കളിയാക്കി കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.

'പലരും പറയുന്നത് കണ്ടു ബ്ലെസ്ലിയുടെ ഗെയിം ഇപ്പോള്‍ മോശമായി, ഗ്രാഫ് താഴോട്ടാണ് എന്നൊക്കെ. പക്ഷെ അദ്ദേഹത്തിന്റെ ബ്രില്ല്യന്‍സും മൈന്‍ഡ് ഗെയിമും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇവരെന്ന് പറയാം. കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ടാര്‍ഗറ്റ് ദില്‍ഷ ആണ്. മൈന്‍ഡ് ഗെയിമും ബ്രില്യന്‍സും കാണണമെങ്കില്‍ അവിടെയാണ് നമ്മള്‍ തിരയേണ്ടത്.
ഉദാഹരണം ആവര്‍ത്തിച്ച് പ്രൊപ്പോസ് ചെയ്യുന്നത് അവളുടെ ഉപബോധ മനസില്‍ ഈ സന്ദര്‍ഭം രജിസ്റ്റര്‍ ആവാനാണ്. മങ്കി, പട്ടി എന്നൊക്കെ വിളിച്ചാലും അദ്ദേഹം അത് കേട്ട് നില്‍ക്കുന്നത് ദില്‍ഷയോടുള്ള ഇഷ്ടം കൊണ്ടാണ്. എത്ര പേര്‍ക്ക് പറ്റുമത്? ഗെയിമിനേക്കാള്‍ വലുത് ദില്‍ഷയോടൊത്തുള്ള ജീവിതമാണ്. അതല്ലേലും ഗെയിമിനേക്കാള്‍ മുഖ്യം റിയാലിറ്റി ആണല്ലോ. അദ്ദേഹം തോറ്റാലും ദില്‍ഷ ജയിക്കണമെന്നാണ് ആ നന്മമരം ആഗ്രഹിക്കുന്നത്' എന്നാണ് ചിലര്‍ തമാശരുപേണ പറയുന്നത്.

ശരിക്കും ബ്ലെസ്ലിയെ ഗെയിം കളിപ്പിക്കാത്തത് ദുഷ്ടത്തി ദില്‍ഷയാണ്. ഇത്രയും ബ്രില്ലിയന്റും മൈന്‍ഡ് ഗെയിമറും ആയ ബ്ലെസ്ലി തോറ്റ് പോയിട്ടുണ്ടേല്‍ അത് ദില്‍ഷ കാരണമാണ്. മൈന്‍ഡ് ഗെയിം കളിക്കാന്‍ സമ്മതിക്കാതെ ബ്ലെസ്ലിയെ പിടിച്ചു വെക്കുന്ന ദില്‍ഷയെ ഇറക്കി വിടണം.. ഇനിമെങ്കിലും ദില്‍ഷയെ ഒഴിവാക്കി ഒറ്റയ്ക്ക് ഗെയിം കളിക്കാനാണ് ആരാധകര്‍ ബ്ലെസ്ലിയോട് പറയുന്നത്.
എന്തായാലും ബിഗ് ബോസ് വിന്നര്‍ ആവണമെന്ന വലിയ ആഗ്രഹമൊന്നും തനിക്കില്ലെന്ന് ബ്ലെസ്ലി ഇതിനോടകം തന്നെ പറഞ്ഞ് കഴിഞ്ഞു. പുറത്ത് വലിയൊരു വിഭാഗം ആളുകളുടെയും പിന്തുണ നേടിയിട്ടും ബ്ലെസ്ലി ഇങ്ങനൊരു തീരുമാനം എടുത്തതാണ് ആരാധകരെയും അത്ഭുതപ്പെടുത്തുന്നത്. എന്നിരുന്നാലും മുന്നോട്ടുള്ള ദിവസങ്ങളില്‍ എന്തായിരിക്കും സംഭവിക്കാന്‍ പോവുക എന്നറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.


Click it and Unblock the Notifications