ഈ സീസണിലെ ആദ്യ പ്രണയം ഇവരോ? ദില്‍ഷയോട് പറഞ്ഞ ഡോക്ടറുടെ കമന്റിനെ ട്രോളി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് ഷോ നടക്കുമ്പോള്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് അതിലൊരു പ്രണയം ഉണ്ടാവുമോ എന്നാണ്. മലയാളത്തിലെ ആദ്യ ബിഗ് ബോസില്‍ തന്നെ ശക്തമായൊരു പ്രണയകഥയുണ്ടായത് ശ്രദ്ധേയമാണ്. പേളി മാണിയും ശ്രീനിഷ് അരവിന്ദും ബിഗ് ബോസിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായി, പുറത്തിറങ്ങിയ ശേഷം വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോള്‍ സന്തുഷ്ട ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍.

സോഷ്യല്‍ മീഡിയ പേജില്‍ താരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് വന്ന രണ്ടാം സീസണിലും സമാനമായിട്ട് അല്ലെങ്കിലും ഒരു പ്രണയം ഉണ്ടായിരുന്നു. സുജോ മാത്യവും അലക്സാന്‍ഡ്രയും തമ്മിലുള്ള സൗഹൃദമാണ് ആ തരത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായത്. എന്നാല്‍ പകുതി വഴിയില്‍ തന്നെ താരങ്ങള്‍ വേര്‍പിരിഞ്ഞു. മൂന്നാം സീസണില്‍ വണ്‍സൈഡ് പ്രണയമാണ് കണ്ടത്. ബിഗ് ബോസ് വിന്നറായ മണിക്കുട്ടനോട് സഹമത്സരാര്‍ഥിയായ സൂര്യയാണ് ഇഷ്ടം പറഞ്ഞ് വന്നത്.

 doctor-

പല തവണ സൂര്യ ഇഷ്ടം പറഞ്ഞെങ്കിലും മണിക്കുട്ടന്‍ അത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴിതാ നാലാം സീസണ്‍ ആരംഭിച്ചതോടെ അതിലൊരു പ്രണയം ഉണ്ടാവുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇത്തവണ വിവാഹിതരും അവിവാഹിതരായിട്ടുള്ള താരങ്ങളുമൊക്കെ ബിഗ് ബോസ് ഷോ യില്‍ ഉണ്ട്. അവരിലൊരു പ്രണയത്തിന് വഴി തെളിഞ്ഞോ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. ഇപ്പോള്‍ ശക്തമായ മത്സരം കാഴ്ച വെക്കുന്ന രണ്ട് താരങ്ങളാണ് ഡോക്ടര്‍ റോബിനും മോഡലും നടിയുമായ ദില്‍ഷ പ്രസന്നനും.

 robin-dilsha

ടാസ്‌കുകളില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ച ദില്‍ഷയോട് റോബിന്‍ നടത്തിയ ചില സംഭാഷണങ്ങളും മറ്റുമൊക്കെ ഏറ്റുപിടിച്ചാണ് ചിലര്‍ ഈ സംശയത്തിലേക്ക് എത്തിച്ചത്. എന്നാല്‍ അങ്ങനൊരു സൗഹൃദം ഇരുവര്‍ക്കും ഇടയില്‍ ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. എങ്കിലും ഫാന്‍സ് പേജുകളിലൂടെ രസകരമായ ചില ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. 'ജോലി ഒന്നും ചെയ്യണ്ടതില്ലെന്നും നമുക്ക് ഇവിടെ നിന്ന് സംസാരിക്കാം' എന്നൊക്കെ ഡോക്ടര്‍ ദില്‍ഷയോട് പറഞ്ഞിരുന്നു. ഇതേ പറ്റിയാണ് ട്രോളുകള്‍ പ്രചരിച്ചത്.

അതേ സമയം നന്നായി കളിക്കുന്നവരെ വഴക്കാളികളായി കാണുമെന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷെ ഷോ യിലെ കണ്ടന്റും ഹീറോ യെയും വില്ലനെയും വരെ തരാന്‍ ഇവര്‍ക്കേ പറ്റൂ. കഴിഞ്ഞ തവണ പൊളി ഫിറോസിനെ എല്ലാരും കുറ്റം പറഞ്ഞു. പക്ഷെ സിംപിളനും അതുവരെ ആക്റ്റീവും അല്ലാത്ത മണിക്കുട്ടന്‍ ഷോ യില്‍ ഫാന്‍സിനെ ഉണ്ടാക്കിയതിനും കാരണക്കാരന്‍ ആയത് പുള്ളിടെ വരവ് മൂലം ആയിരുന്നു. ഡോക്ടര്‍ മൂലം ആയിരിക്കും ഇനിയുമൊരു ഹീറോ, അല്ലെങ്കില്‍ വില്ലന്‍ അവിടെ ഉണ്ടാകുക. അതുപോലെ ഏതൊരു സീസണിലും കണ്ടന്റ് ആണ് അവിടെ ജയിക്കേണ്ടവരെയും തോല്‍ക്കേണ്ടവരെയും തീരുമാനിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X